- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവിധിക്ക് എത്തുന്ന പ്രവാസികൾക്ക് നോട്ടുകൾ ലഭ്യമാക്കാൻ വിമാനത്താവളങ്ങളിൽ പ്രത്യേക ബാങ്കിങ് സംവിധാനം ആരംഭിക്കുക - പ്രവാസി മലയാളി മുന്നണി ചെയർമാൻ കുര്യൻ പ്രക്കാനം
കള്ളനോട്ടുകരെയും കരി്ച്ചന്തകരെയും വലയിലാക്കാൻ സർക്കാർ ആരംഭിച്ച നോട്ടു നിരോധനം പ്രവാസി ഇന്ത്യക്കാരെ ആകെ വലച്ചിരിക്കുകയാണ് എന്നു ഇന്ത്യൻ പ്രവാസി കോൺഗ്രസ് കമ്മറ്റി പ്രസിഡന്റും പ്രവാസി മലയാളി മുന്നണി ചെയർമാനുമായ കുര്യൻ പ്രക്കാനം പ്രസ്താവനയിൽ പറഞ്ഞു. ചക്കിനു വച്ചതുകൊക്കിനു കൊണ്ടു എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുന്നു . സ്വന്തം ബന്ധു മിത്രാധികളെ കാണാനായോ മറ്റു കുടുബപരമായ ആവിശ്യങ്ങൾക്കായോ വളരെ ചുരുഞ്ഞിയ അവധിക്ക് നാട്ടിലേക്കു പോകുന്ന പ്രവാസി അവന്റെ അവധികാലം ബാങ്കുകളിലെ ക്യുവിൽ ചിലവഴിക്കെണ്ടി വരുന്നത് വളരെ സങ്കടകരമാണ്. വളരെ ചുരുഞ്ഞിയ അവധിക്ക് നാട്ടിൽ പോകുന്ന പ്രവാസി ചുരുഞ്ഞിയത് ഒരാഴ്ചയിൽ ഒരു ദിവസമെങ്കിലും ബാങ്കുകളിൽ കയറി ഇറങ്ങാതെ ജീവിതം ഇന്നു അസാധ്യമാണ്. നാടിന്റെ നന്മക്കായി ഒരു പുരുഷായിസു മുഴുവൻ വിദേശത്ത് കഷപ്പെട്ടു ജോലിചെയ്തു പണമുണ്ടാക്കിയ പ്രവാസി അവന്റെ അവിധികാലം ചിലവഴിക്കാൻ അല്പം പണത്തിനായി യാചിച്ചു കൊണ്ട് ബാങ്കുകൾ തോറും കയറിയിറങ്ങി അലയുന്ന ദയനീയമായ കാഴ്ച അധികാരികൾ ഇനിയും കണ്ടില്ല
കള്ളനോട്ടുകരെയും കരി്ച്ചന്തകരെയും വലയിലാക്കാൻ സർക്കാർ ആരംഭിച്ച നോട്ടു നിരോധനം പ്രവാസി ഇന്ത്യക്കാരെ ആകെ വലച്ചിരിക്കുകയാണ് എന്നു ഇന്ത്യൻ പ്രവാസി കോൺഗ്രസ് കമ്മറ്റി പ്രസിഡന്റും പ്രവാസി മലയാളി മുന്നണി ചെയർമാനുമായ കുര്യൻ പ്രക്കാനം പ്രസ്താവനയിൽ പറഞ്ഞു. ചക്കിനു വച്ചതുകൊക്കിനു കൊണ്ടു എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുന്നു . സ്വന്തം ബന്ധു മിത്രാധികളെ കാണാനായോ മറ്റു കുടുബപരമായ ആവിശ്യങ്ങൾക്കായോ വളരെ ചുരുഞ്ഞിയ അവധിക്ക് നാട്ടിലേക്കു പോകുന്ന പ്രവാസി അവന്റെ അവധികാലം ബാങ്കുകളിലെ ക്യുവിൽ ചിലവഴിക്കെണ്ടി വരുന്നത് വളരെ സങ്കടകരമാണ്. വളരെ ചുരുഞ്ഞിയ അവധിക്ക് നാട്ടിൽ പോകുന്ന പ്രവാസി ചുരുഞ്ഞിയത് ഒരാഴ്ചയിൽ ഒരു ദിവസമെങ്കിലും ബാങ്കുകളിൽ കയറി ഇറങ്ങാതെ ജീവിതം ഇന്നു അസാധ്യമാണ്. നാടിന്റെ നന്മക്കായി ഒരു പുരുഷായിസു മുഴുവൻ വിദേശത്ത് കഷപ്പെട്ടു ജോലിചെയ്തു പണമുണ്ടാക്കിയ പ്രവാസി അവന്റെ അവിധികാലം ചിലവഴിക്കാൻ അല്പം പണത്തിനായി യാചിച്ചു കൊണ്ട് ബാങ്കുകൾ തോറും കയറിയിറങ്ങി അലയുന്ന ദയനീയമായ കാഴ്ച അധികാരികൾ ഇനിയും കണ്ടില്ലാന്നു നടിക്കരുത്.
രാജ്യത്തെ കള്ളപണക്കാരെ പിടികൂടുന്നതിൽ പ്രവാസികൾ അതീവ സന്തുഷ്ട്ടരാണ്. അതിനു സർക്കാരിനു എല്ലാ പിന്തുണയും നൽകുവാനും പ്രവാസിലോകം ഒരുക്കമാണ്. എന്നാൽ ഗ്രഹപാഠം ചെയ്യാതെ വരുത്തിവച്ച ഈ പിഴവിന് പ്രവാസികൾ ഉത്തരവാദികൾ അല്ല. ഈ പ്രത്യേക സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉണർന്നു പ്രവർത്തിക്കേണ്ടതാണ്. അവിധിക്ക് വരുന്ന പ്രവാസിക്ക് അവരുടെ അവിധിയുടെ കാലാവധിക്കനുസരിച്ച് എയർപോർട്ടുകളിൽ തന്നെ അനുവദിനീയമായ തുകക്കുള്ള കറൻസി ലഭ്യമാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കണം എന്നു കുര്യൻ പ്രക്കാനം ആവശ്യപെട്ടു. അങ്ങനെ ചെയ്യുന്ന പക്ഷം അത് പ്രവാസിലോകത്തിനു വലിയ ഒരു ആശ്വാസമാകും .
കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവാസികളോടുള്ള ഈ അവഗണന തുടരുന്ന പക്ഷം വമ്പിച്ച സമര പരിപാടികളുമായി പ്രവാസികൾ നാട്ടിലേക്കു തിരിക്കുന്ന ഒരു അവസ്ഥ ഉടൻ സംജാതമാകുമെന്നു പ്രവാസി മലയാളി മുന്നണി നേതാക്കളായ കുര്യൻ പ്രക്കാനം ഡോ സാജൻ കുര്യൻ ജെജി മാത്യു വിപിൻ രാജ് തുടഞ്ഞിയവർ മുന്നറിയിപ്പ് നൽകി. ഈ ആവിശ്യങ്ങൾക്ക് മുൻപിൽ രാഷ്ട്രീയ സംഘടനാ വിത്യാസമില്ലാതെ എല്ലാ പ്രവാസികളും അവരുടെ ബന്ധുക്കളും അണിചേരണമെന്ന് അവർ ആവിശ്യപ്പെട്ടു.