മനാമ : മലയാളി യുവതി റോഡരുകിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനിയായ യുവതിയെയാണ് മനാമയ്ക്ക് സമീപം റോഡരുകിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടു ജോലിക്കാലി ചെയ്തിരുന്ന ഖുർഷിദ മുഹമ്മദ് ഹുസൈൻ ആണ് മരിച്ചത്.

മനാമയിലും പരിസരത്തുമുള്ള വീടുകളിൽ ജോലി ചെയ്തു വരികയായിരുു ഇവർ. പരേതയ്ക്ക് 53 വയസായിരുന്നു പ്രായം. ആണ് ഇന്ന് രാവിലെ 6;30 ന് ലുലു റോഡിലെ കരീമി ബിൽദിംഗിന്റെ മുന്നിലെ ഫുട് പാത്തിൽ ആണ് ഖുർഷിദയുടെ മൃതദേഹം കണ്ടെത്തിയത്.

രാവിലെ ഇത് വഴി വന്ന വഴിയാത്രക്കാർ വിവരം അറിയിച്ചതനുസരിച്ച് പൊലീസും അംബുലൻസും എത്തി മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.