ചെറുകുന്ന്: ചെറുകുന്ന് റെയിൽവേ ജീവനക്കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ കണ്ടെത്തുന്നതിനായി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. രാത്രികാലത്ത് ചെറുകുന്ന് കോൺവെന്റ് റോഡ് ഗെയ്റ്റിൽ ജോലി ചെയ്യുന്ന ജീവനക്കാരിയെയാണ് കാബിൻ ക്രൂവിൽ കയറി യുവാവ് കത്തികാട്ടി ഭീഷണിപ്പെടുത്തിയത്.

സ്വയം രക്ഷയ്ക്കായി സൂക്ഷിച്ചിരുന്ന കുരുമുളക് സ്പ്രേ ഉപയോഗിച്ചപ്പോഴാണ് യുവാവ് പിൻതിരിഞ്ഞത്. ജീവനക്കാരുടെ പരാതിയിൽ കണ്ണപുരം പൊലിസാണ് കേസെടുത്തു അന്വേഷണമാരംഭിച്ചത്. എന്നാൽ പ്രദേശത്ത് സി.സി.ടി.വി ദൃശങ്ങൾലഭിക്കാത്തത് പൊലിസ് അന്വേഷണത്തിന് തിരിച്ചടിയായിട്ടുണ്ട്. മാസങ്ങൾക്കു മുൻപ് ചൈനാക്ലേ റോഡിലും ഇതിനു സമാനമായി വനിതാ ജീവനക്കാരിക്കെതിരെ അതിക്രമം നടന്നിരുന്നു.