- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീ ജയിലിൽപ്പോയാലും ഞാൻ പോവില്ല; മാസ് ഡയലോഗുമായി കുറുപ്പ് ട്രെയ്ലറെത്തി; ദുൽഖർ നായകനാകുന്ന ചിത്രം നവംബർ 12ന് തിയേറ്ററിലെത്തും
നീണ്ട കാത്തിരിപ്പിനൊടുവിലാണ് ദുൽഖർ ചിത്രം കുറുപ്പ് തിയേറ്ററിലേക്ക് എത്തുന്നത്. പ്രേക്ഷകരുടെ ആകാംഷയ്ക്ക് ആക്കം കൂട്ടി കുറിപ്പിന്റെ ട്രെയ്ലർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.വൻ ഒടിടി ഓഫറുകൾ വേണ്ടെന്നു വച്ചായിരുന്നു കുറുപ്പ് തിയറ്ററർ റിലീസ് തെരഞ്ഞെടുത്തത്. തിയറ്ററുകളിൽ കാണേണ്ടതു തന്നെയാണ് ചിത്രം എന്ന് ഉറപ്പിക്കുന്നതാണ് ട്രെയിലറും. ദുൽഖറിന്റെ അരങ്ങേറ്റചിത്രമായിരുന്ന 'സെക്കൻഡ് ഷോ'യുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിത കഥ പ്രചോദനമാക്കിയുള്ള കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക.
ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെയറർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ന്മെന്റ്സും ചേർന്നാണ് കുറുപ്പ് നിർമ്മിച്ചിരിക്കുന്നത്.ആറു മാസങ്ങളോളം എടുത്താണ് ചിത്രം പൂർത്തീകരിച്ചത്. 105 ദിവസങ്ങളായിരുന്നു ചിത്രീകരണം. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബൈ, മംഗളൂരു, മൈസൂരു എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ. ജിതിൻ കെ ജോസിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്.
സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നിമിഷ് രവിയാണ് ഛായാഗ്രാഹകൻ. ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിക്കുന്നത്. ശോഭിത ധൂലിപാലയാണ് നായിക.സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭൻ തുടങ്ങിയവരും കുറുപ്പിൽ അഭിനയിക്കുന്നുണ്ട്.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പാട്ടും ശ്രദ്ധനേടിയിരുന്നു
മറുനാടന് മലയാളി ബ്യൂറോ