- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈകിട്ട് ട്യൂഷന് പോയ വിദ്യാർത്ഥിനി മടങ്ങിവന്നില്ല; കാറിനെ പിന്തുടർന്നുള്ള അന്വേഷണം കൂത്താട്ടുകുളത്ത്; പൊലീസ് കണ്ടത് കട്ടപ്രേമം പൊളിയുമെന്ന് കരുതി ഒരുമിച്ചു മരിക്കാൻ ബ്ലേഡ് വാങ്ങി കൈഞരമ്പ് മുറിച്ച കമിതാക്കളെ; കാമുകിയുടെ രക്തം ചീറ്റുന്നതു കണ്ട് കാമുകനു ബോധം പോയി: ഇനി വീട്ടുകാരുടെ സമ്മതത്തോടെ പഠിപ്പ് കഴിഞ്ഞ് വിവാഹം
കൂത്താട്ടുകുളം:നാലു വർഷമായി കട്ട പ്രേമം. വ്യത്യസ്ത ജാതിയായതിനാൽ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കില്ലന്ന് ഇരുവരും ഉറപ്പിച്ചു. പിന്നെയുള്ള നീക്കം ഒരുമിച്ചു മരിക്കാൻ. മാസങ്ങൾക്കുമുമ്പേ എടുത്ത തീരുമാനം നടപ്പിലാക്കാൻ നിശ്ചയിച്ച് ഒരു പായ്ക്കറ്റ് ബ്ലേഡ് വാങ്ങി കൈയിൽ കരുതി. കാർ പാതയോരത്ത് നിർത്തി ഇരുവരും കൈയിലെ ഞരമ്പുകൾ മുറിച്ചു. പൊലീസ് സമയോചിതമായി ഇടപെട്ടതുകൊണ്ട് നിമിഷങ്ങൾക്കുള്ളിൽ നഷ്ടപ്പെടുമായിരുന്ന ജിവൻ രക്ഷിക്കാനായി. കഴിഞ്ഞ ദിവസം കുത്താട്ടുകളം സ്വദേശികളായ കമിതാക്കൾ ആത്മഹത്യക്കൊരുങ്ങിയ സംഭവത്തിൽ കുത്താട്ടുകുളം പൊലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ. നാട്ടുകാരൻ നൽകിയ സൂചനയെത്തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ കണ്ടെത്തുമ്പോൾ കാമിതാക്കൾ രക്തം വാർന്ന് അർദ്ധബോധാവസ്ഥയിലെത്തിയിരുന്നു. പിന്നീട് പ്രഥമശുശ്രൂഷ നൽകി മിനിട്ടുകൾക്കുള്ളിൽ ആശുപത്രിയിൽ എത്തിച്ചതുകൊണ്ടാണ് അപകടനിലയിലെത്തിയിരുന്ന 22 കാരിയുടെ ജീവൻ രക്ഷിക്കാനായതെന്ന് എസ് ഐ അറിയിച്ചു. യുവാവിന്റെ കയ്യിലെ മുറിവിന് ആഴമില്ലാതിരുന്നതിനാൽ കാര്യമായി രക്തം നഷ്ടപ്
കൂത്താട്ടുകുളം:നാലു വർഷമായി കട്ട പ്രേമം. വ്യത്യസ്ത ജാതിയായതിനാൽ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കില്ലന്ന് ഇരുവരും ഉറപ്പിച്ചു. പിന്നെയുള്ള നീക്കം ഒരുമിച്ചു മരിക്കാൻ. മാസങ്ങൾക്കുമുമ്പേ എടുത്ത തീരുമാനം നടപ്പിലാക്കാൻ നിശ്ചയിച്ച് ഒരു പായ്ക്കറ്റ് ബ്ലേഡ് വാങ്ങി കൈയിൽ കരുതി. കാർ പാതയോരത്ത് നിർത്തി ഇരുവരും കൈയിലെ ഞരമ്പുകൾ മുറിച്ചു. പൊലീസ് സമയോചിതമായി ഇടപെട്ടതുകൊണ്ട് നിമിഷങ്ങൾക്കുള്ളിൽ നഷ്ടപ്പെടുമായിരുന്ന ജിവൻ രക്ഷിക്കാനായി.
കഴിഞ്ഞ ദിവസം കുത്താട്ടുകളം സ്വദേശികളായ കമിതാക്കൾ ആത്മഹത്യക്കൊരുങ്ങിയ സംഭവത്തിൽ കുത്താട്ടുകുളം പൊലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ. നാട്ടുകാരൻ നൽകിയ സൂചനയെത്തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ കണ്ടെത്തുമ്പോൾ കാമിതാക്കൾ രക്തം വാർന്ന് അർദ്ധബോധാവസ്ഥയിലെത്തിയിരുന്നു. പിന്നീട് പ്രഥമശുശ്രൂഷ നൽകി മിനിട്ടുകൾക്കുള്ളിൽ ആശുപത്രിയിൽ എത്തിച്ചതുകൊണ്ടാണ് അപകടനിലയിലെത്തിയിരുന്ന 22 കാരിയുടെ ജീവൻ രക്ഷിക്കാനായതെന്ന് എസ് ഐ അറിയിച്ചു.
യുവാവിന്റെ കയ്യിലെ മുറിവിന് ആഴമില്ലാതിരുന്നതിനാൽ കാര്യമായി രക്തം നഷ്ടപ്പെട്ടിരുന്നില്ല. കാമുകിയുടെ കയ്യിൽ നിന്നും രക്തം ചീറ്റുന്നത് കണ്ടതിനേത്തുടർന്നുണ്ടായ വിഭ്രാന്തിയിലാണ് യുവാവ് അവശനായതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. പെൺകുട്ടിയുടെ കയ്യിലെ മുറിവിൽ എട്ടു തുന്നിക്കെട്ടുണ്ട്.
കൂത്താട്ടുകുളത്തെ ദേവമാതാ ആശുപത്രിയിൽ ഒരു ദിവസം ചികിത്സയിൽ കഴിഞ്ഞതോടെ ഇരുവരും അപകടനില തരണം ചെയ്തിരുന്നു. പഠിപ്പ് പൂർത്തിയായ ശേഷം വിവാഹത്തേക്കുറിച്ച് ആലോചിക്കാമെന്ന ബന്ധുക്കളുടെയും പൊലീസിന്റെയും ഉറപ്പിൽ ഇരുവരും ഇന്നലെ ബന്ധുക്കൾക്കൊപ്പം വീടുകളിലേക്ക് മടങ്ങി. തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂർ സ്വദേശിയായ 22 കാരനും 18 വയസുകാരിയായ കോളേജ് വിദ്യാർത്ഥിനിയുമാണ് കാറിൽ ആത്മഹത്യയ്‌ക്കൊരുങ്ങിയത്. വൈകിട്ട് ട്യൂഷന് പോയ വിദ്യാർത്ഥിനി മടങ്ങിവന്നില്ലന്നെ വീട്ടുകാരുടെ പരാതിയിൽ രാത്രി എട്ടുമണിയോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
പെൺകുട്ടിയുടെ വീട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചപ്പോൾ കാമുകനെക്കുറിച്ച് സൂചനകിട്ടി. ഇയാളെ തിരക്കി വീട്ടിലെത്തുമ്പോൾ കാറുമായി സ്ഥലം വിട്ടെന്നും ബോദ്ധ്യമായി. പിന്നെ പൊലീസ് സമീപ സ്റ്റേഷനുകളിലേക്ക് കാറിന്റെ നമ്പർ സഹിതം വിവരങ്ങൾ കൈമാറി. ഇതിനിടയിൽ രാത്രി പതിനൊന്നുമണിയോടെ കാവനയിൽ പാതവക്കിൽ കാർ കിടക്കുന്നതും കാറിനുള്ളിൽ കൈയിൽ രക്തമൊഴുകുന്ന നിലയിൽ ഒരു ആണും പെണ്ണും ഉള്ളതായും നാട്ടുകാരിൽ ഒരാൾ കണ്ടു. ഇയാൾ വിവരം പൊലീസിൽ അറിയിക്കുകയും ചെയ്തു.
ഇതിനിടയിൽ തന്നെ യുവാവ് കാറുമായി ഇവിടെ നിന്നും വേഗത്തിൽ ഓടിച്ചുപോയി. വ്യാപകമായി അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല. പിന്നെ ഒരുമണിക്കൂറിന് ശേഷം ദേശീയ പാത വഴി കാർ പോകുന്നത് കണ്ടതായി ഒരാൾ പൊലീസിൽ അറിയിച്ചു.തുടർന്ന് പൊലീസ് അന്വേഷിച്ച് എത്തുമ്പോൾ വടക്കേ പാലക്കുഴിയിൽ കാർ പാതവക്കിൽ നിർത്തിയിട്ടിരിക്കുന്നതായി കണ്ടെത്തുകയും തുടർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.