- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുതിരാൻ തുരങ്കത്തിലെ ഒരു ടണൽ ഓഗിസ്റ്റ് ഒന്നിന് തുറക്കും; മൺസൂൺ കാലമാണെങ്കിലും പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടുപോകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കുതിരാൻ തുരങ്കപാതയിൽ ഓഗസ്റ്റ് ഒന്നിന് ഒരു ടണൽ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. തുരങ്ക നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എല്ലാ പ്രവൃത്തികളും അതിനുമുന്നേ പൂർത്തീകരിക്കണം. ബന്ധപ്പെട്ട അനുമതികളും നേടണം. മൺസൂൺ കാലമാണെങ്കിലും പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടുപോകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ.രാജൻ, പി.എ. മുഹമ്മദ് റിയാസ്, പ്രൊഫ. ആർ. ബിന്ദു, പി.ഡബ്ല്യൂ.ഡി. സെക്രട്ടറി ആനന്ദ് സിങ്, ദേശീയപാതാ അഥോറിറ്റി അധികൃതർ, നിർമ്മാണ കമ്പനി അധികൃതർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Next Story