പട്ടിക്കാട്: കുതിരാൻ തുരങ്കത്തിന്റെ നിർമ്മാണം നാല് മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് സർക്കാർ. ഇതിന്റെ ഭാഗമായി പുതിയ കരാർ കമ്പനിയെ നിയോഗിച്ചു. ഇവരെ ഉപയോഗിച്ചു പണി പൂർത്തീകരിക്കും.

ഇതിനായുള്ള ചർച്ചകൾ ആരംഭിച്ചതായി ദേശീയ പാത അഥോറിറ്റി പ്രോജക്ട് ഡയറക്ടർ സഞ്ജയ് കുമാർ യാദവ് പറഞ്ഞു. കലക്ടർ എസ്. ഷാനവാസിനോടൊപ്പം അദ്ദേഹം കുതിരാൻ സന്ദർശിച്ചു.

ദേശീയപാതാ കരാർ കമ്പനിയാണു താൽക്കാലികമായി ജോലികൾ നിർവഹിച്ചിരുന്നത്. ഇതും നിലച്ചിരിക്കുകയാണ്.
ദേശീയപാത അഥോറിറ്റി അനുവദിച്ച 6.87 കോടി രൂപ ഉപയോഗിച്ചുള്ള അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കുമെന്നു കലക്ടർ പറഞ്ഞു. പഴയ കമ്പനിയുമായുള്ള കരാർ ഒരു വർഷം മുൻപ് അവസാനിപ്പിച്ചിരുന്നു.