- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനും മകനും ഒരു സിനിമയിലൂടെ അരങ്ങേറ്റം; കുട്ടൻപിള്ളയുടെ ശിവരാത്രി പിങ്കുവിന്റേതുകൂടിയായി; സുരാജിന്റെ അളിയനായി മികച്ച പ്രകടനം; തിയേറ്ററുകളിൽ ആളെ നിറച്ച് കുട്ടൻപിള്ളയുടെ ശിവരാത്രി
കുട്ടൻ പിള്ളയുടെ ശിവരാത്രി ' ഗ്രാമിണമായ പാരമ്പര്യവും അധുനിക്കമായ നഗര ചലഞങ്ങളിലുന്നി മുന്നോട്ടു പോകുന്ന ഒരു കഥ .ഹാസ്യത്തിന്റെ മേമ്പോടിയും കാണികളെ പിടിച്ചിരുതുന്ന സസ്‌പെൻസും ചിത്രത്തിന്റെ എടുത്തു പറയത്തക്ക പ്രത്യേകതകൾ ആണ് .കേന്ദ്ര കഥപാത്രം ആയ സുരാജ് വെഞ്ഞാറംമൂടിന്റെ അളിയനായി വേഷം ഇട്ട പിങ്കു പ്ലാക്കാട് സിനിമയിൽ ഉടനീളം തന്റെ സാന്നിധ്യമറിയിച്ചിരിക്കുന്നു. മറ്റൊരു കൗതുകത്തിനുകൂടിയാണ് സിനിമ സാക്ഷ്യം വഹിച്ചത്. അച്ഛനും മകനും ഒരോ സിനിമയിലൂടെ ബിഗ് സ്‌ക്രീനിലേക്ക് അരങ്ങേറ്റം കുറിച്ചു..ബല്യത്തിലെ മോഹങ്ങളെ അല്പം പോലും നഷ്ടം സംഭവിക്കാതെ മനസിന്റെ കോണിൽ താലോലിച്ചു അവസരങ്ങൾക്കായി കാത്തിരുന്ന ഒരു നടൻ .തന്നെ പോലെ തന്നെ അഭിനയത്തിൽ ഉള്ള താല്പര്യം മകനിലും കണ്ടെത്തിയപ്പോൾ സന്തോഷത്തോടെ കൈ പിടിച്ചു ഉയർത്തിയ പിതാവ് .ഇതെ സിനിമയിൽ ബല്യത്തിന്റെ കുസൃതികൾ നിറഞ്ഞ ആരിലും കൗതുകങ്ങൾ ഉണർത്തുന്ന ഒരു കഥപാത്രം ആയി മകൻ അർജുൻ പിങ്കുവും വേഷം ഇടുന്നു. പഠനകാലം കഴിഞ്ഞു തന്റെ ജോലി തേടി ഉള്ള യാത്രയിൽ എത്തിപ്പെട്ടത് U.A.E യിൽ .അബുദാ
കുട്ടൻ പിള്ളയുടെ ശിവരാത്രി ' ഗ്രാമിണമായ പാരമ്പര്യവും അധുനിക്കമായ നഗര ചലഞങ്ങളിലുന്നി മുന്നോട്ടു പോകുന്ന ഒരു കഥ .ഹാസ്യത്തിന്റെ മേമ്പോടിയും കാണികളെ പിടിച്ചിരുതുന്ന സസ്‌പെൻസും ചിത്രത്തിന്റെ എടുത്തു പറയത്തക്ക പ്രത്യേകതകൾ ആണ് .കേന്ദ്ര കഥപാത്രം ആയ സുരാജ് വെഞ്ഞാറംമൂടിന്റെ അളിയനായി വേഷം ഇട്ട പിങ്കു പ്ലാക്കാട് സിനിമയിൽ ഉടനീളം തന്റെ സാന്നിധ്യമറിയിച്ചിരിക്കുന്നു. മറ്റൊരു കൗതുകത്തിനുകൂടിയാണ് സിനിമ സാക്ഷ്യം വഹിച്ചത്. അച്ഛനും മകനും ഒരോ സിനിമയിലൂടെ ബിഗ് സ്‌ക്രീനിലേക്ക് അരങ്ങേറ്റം കുറിച്ചു..ബല്യത്തിലെ മോഹങ്ങളെ അല്പം പോലും നഷ്ടം സംഭവിക്കാതെ മനസിന്റെ കോണിൽ താലോലിച്ചു അവസരങ്ങൾക്കായി കാത്തിരുന്ന ഒരു നടൻ .തന്നെ പോലെ തന്നെ അഭിനയത്തിൽ ഉള്ള താല്പര്യം മകനിലും കണ്ടെത്തിയപ്പോൾ സന്തോഷത്തോടെ കൈ പിടിച്ചു ഉയർത്തിയ പിതാവ് .ഇതെ സിനിമയിൽ ബല്യത്തിന്റെ കുസൃതികൾ നിറഞ്ഞ ആരിലും കൗതുകങ്ങൾ ഉണർത്തുന്ന ഒരു കഥപാത്രം ആയി മകൻ അർജുൻ പിങ്കുവും വേഷം ഇടുന്നു.
പഠനകാലം കഴിഞ്ഞു തന്റെ ജോലി തേടി ഉള്ള യാത്രയിൽ എത്തിപ്പെട്ടത് U.A.E യിൽ .അബുദാബിയിലെ മൊട്ടു മാക്ക്ഡോണൾട് കമ്പനി കൺസൾട്ടിന്റ ആയ പിങ്കു ഇന്നു കുടുംബസമേതം അബുദബിയിൽ കഴിയുന്നു എങ്കിലും സ്വന്തം നാടിനോട് ഉള്ള ഗ്രഹാതുരത്വംവും ഓർമ്മയിലെ ഓരോ നിമിഷത്തെയും സരസവും നാടകീയവുമായി അവതരിപ്പിക്കാനുള്ള ശേഷിയും പിങ്കുവിനെ അരങ്ങുകളിലെ നിത്യസാന്നിധ്യമാക്കി മാറ്റി .അബുദാബിയിലെ സംസ്‌കാരിക സാദസുകലിലും കൂടായ്മകളിലും അഭിനയിക്കാനുള്ള അവസരം തന്നെ തേടി എത്തിയപ്പോൾ സന്തോഷത്തോടെ തനിന്റെ പാടവo തെളിയിച്ചു സദസിന്റെ കൈയടി നേടാൻ കഴിഞ്ഞു
'പ്രതഭാ നൃത്ത നാടക വേദി'യുടെ നൃത്തനാടകങ്ങളിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ അരങ്ങേറ്റം കുറിച്ച പിങ്കു ,ഇന്നു കേരളത്തിലെ ഒന്നാം നിരയിൽ ഉള്ള നാടകവേദിയായി പേരെടുത്ത'കൊല്ലo അയനo നാടകവേദിയുടെ ആദ്യകാല ചെറു നാടകങ്ങളിൽ അയനo സുനിലിനൊപ്പം അഭിനയിച്ചുകൊണ്ടാണ് തന്റെ വരവറിയിച്ചത് ഇന്നു അബുദാബി മുസഫയിൽ മലയാളികളുടെ പ്രമുഖ കൂട്ടായ്മയായ 'മാസിൽ 'നിരവധി സ്‌കിറ്റ്കളും മിമിക്രികളും ചെറു നാടകങ്ങളും അവതരിപ്പിക്കുമ്പോൾ പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനം പിങ്കുവിനു ആത്മബലം കൂട്ടി .തന്റെ കാലാസ്‌നേഹത്തോടൊപ്പം നിൽകുന്ന മകൻ അർജുൻ നാളത്തെ വാഗ്ദാനം ആയി വളരും എന്ന് മനസിൽ ആക്കി നൃത്തം അഭ്യസിപ്പിച്ചു ഒപ്പം നിർത്തി .
പ്രമുഖ സംവിധായകൻ ജീന്മാർക്കോസ് തന്റെ പുതിയ ചിത്രം ആയ 'കുട്ടൻ പിള്ളയുടെ ശിവരാത്രി ' യിൽ സുരാജ് വെഞ്ഞരമൂട് നോടൊപ്പം അഭിനയിക്കാൻ പുതുമുഖങ്ങളെ തേടി ദുബായിൽ എത്തിയതും ഓഡിഷനിൽ പങ്കെടുത്തതും ഒട്ടും പ്രതീക്ഷിക്കതെ തിരഞ്ഞെടുക്കപ്പെട്ടതും ഇന്നും കൗതുകത്തോടെ കാണുന്ന പിങ്കു ,ഇക്കഴിഞ്ഞ ഓണത്തിന് ഗാനഗന്ധർവൻ യേശുദാസ് പാടിയ അയ്യപ്പഭക്തി ഗാനത്തിൽ വേഷം ഇടാൻ കഴിഞ്ഞു എന്ന ആത്മ വിശ്വാസത്തോടെ ആയിരുന്നു സിനിമ ലോകത്തേക്ക് ഇറങ്ങിത്തിരിച്ചത് .അതിൽ പൂർണമായും വിജയിക്കാൻ ആദ്യ സിനിമ തന്നെ കാരണം ആയതും മകനോടൊപ്പം ഒന്നിച്ചു അഭിനയിക്കാൻ കഴിഞ്ഞതും അപൂർവ്വഭാഗ്യമായി കരുതുന്നു .
പാലക്കാട് മങ്കരയിൽ ഷൂട്ടിങ്ങ് തുടങ്ങിയപ്പോൾ ഷൂട്ടിങ്ങിന്റെ കൗതുകo ആസ്വദിക്കാൻ ഒപ്പം കൂടിയ മകൻ അർജുൻ അഭിനയിക്കാൻ താല്പര്യം പ്രകടിപ്പിച്ചതും സംവിധായകൻ ജീന്മാർക്കോസ് മകന്റെ സ്വതസിദ്ധമായ കഴിവ് കണ്ട് സിനിമയിലെ ഒരു ചെറിയ വേഷം നൽകി .നൽകിയ വേഷം ,കുട്ടിത്തത്തിന്റെ കൗതുകത്തിനപ്പുറം പക്വമായി കൈകാര്യം ചെയ്യുന്നതിൽ അർജുൻ മികവു പുലർത്തി.