കൊച്ചി: നവാഗതനായ ശ്രീജിത് വിജയൻ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രം കുട്ടനാടൻ മാർപ്പാപ്പയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനാണ് ഫേസ്‌ബുക്ക് പേജിലൂടെ പോസ്റ്റർ അവതരിപ്പിച്ചത്.

അലമാരയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ അദിതി രവിയാണ് ചിത്രത്തിലെ നായികയായ് എത്തുന്നത്.രമേഷ് പിഷാരടി, ധർമജൻ, അജുവർഗീസ്, ഇന്നസെന്റ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.ഇവർക്ക് പുറമേ അജു വർഗീസ്, രമേഷ് പിഷാരടി, സുനിൽ സുഖദ, ഹരീഷ് കണാരൻ, ടിനിടോം, സലിംകുമാർ, ദിനേശ്, വിനോദ് കെടാമംഗലം, സാജൻ പള്ളുരുത്തി, ശാന്തികൃഷ്ണ, മല്ലിക സുകുമാരൻ എന്നിവരും പ്രധാന താരങ്ങളാണ്.

സംവിധായകന്റേതാണ് തിരക്കഥയും. സംഗീതം : രാഹുൽരാജ്. അരവിന്ദ് കൃഷ്ണ ഛായാഗ്രഹണവും സുനിൽ എസ്. പിള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. പി. ആർ.ഒ വാഴൂർ ജോസ്.

മലയാളം മൂവി മേക്കേഴ്‌സ് ആൻഡ് ഗ്രാൻഡെ ഫിലിം കോർപ്പറേഷന്റെ ബാനറിൽ ഹസീബ് ഹനീഷ്, നൗഷാദ് ആലത്തൂർ, അജി മേടയിൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.