കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ ആക്രമണം.ആലപ്പുഴ കൈനഗരിയിൽ നടക്കുന്ന കുട്ടനാടൻ മാർപ്പാപ്പ എന്ന ചി്ത്രത്തിന്റെ ലൊക്കേഷനിലാണ് അജ്ഞരായ അഞ്ച് അംഗ സംഘത്തിന്റെ നേതൃത്വത്തിൽ അക്രമണം നടത്തിയത്.

സംഭവത്തിൽ രണ്ട് പ്രൊഡക്ഷൻ കൺട്രോളർമാർക്ക് പരിക്കേറ്റിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ, സലീം കുമാർ തുടങ്ങി നൂറോളം പേർ ലൊക്കേഷനിലുള്ളപ്പോഴായിരുന്നു അക്രമണം .ആക്രമണത്തിൽ നിർമ്മാണ സാമഗ്രികൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇതുമൂലം ചിത്രീകരണം നിർത്തിവെച്ചു.

ശിക്കാരി ശംഭുവിന് ശേഷം കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രമാണ് 'കുട്ടനാടൻ മാർപാപ്പ'. സലിംകുമാർ സംവിധാനം ചെയ്ത് നായകനായഭിനയിച്ച കറുത്ത യഹൂദന്റെ കാമറാമാനായ ശ്രീജിത്ത് വിജയനാണ് ഈ ചിത്രത്തിന്റെ സംവിധാനം. മലയാളം മൂവി മേക്കേഴ്സിന്റെ ബാനറിൽ ഹസീബ് ഹനീഫാണ് ചിത്രം നിർമ്മിക്കുന്നത്.