- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംശയ രോഗിയായ ഭർത്താവ്; പ്രകോപനം അസഹനീയമായപ്പോൾ ഭർത്താവിനെ കൈയിലിരുന്ന കത്തി കൊണ്ട് കുത്തിയ ഭാര്യ; പ്രതികാരം തീർത്തത് കഴുത്ത് അറത്തു മരണം ഉറപ്പിച്ച്; കുറ്റിച്ചലിനെ ഞെട്ടിച്ച 53 കാരി പത്മാക്ഷിയുടെ കൊലപാതകത്തിൽ ഗോപാലകൃഷ്ണൻ കീഴടങ്ങി
തിരുവനന്തപുരം: സംശയ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഭാര്യയെ കഴുത്തിൽ വെട്ടി കൊലപ്പെടുത്തിയശേഷം ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കാട്ടാക്കടകുറ്റിച്ചൽ തച്ചൻകോട്എരുമക്കുഴി അജിത് ഭവനിൽ പത്മാക്ഷി(53) ആണ് കൊല്ലപ്പെട്ടത് .ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് ഗോപാലകൃഷ്ണൻകിലോമീറ്റുകൾ ബൈക്കിൽ സഞ്ചരിച്ചാണ് കാട്ടാക്കട പൊലീസ് സ്റ്റേഷനിൽഎത്തിയത്.
ഇന്ന്ഉച്ചയോടെയാണ്സംഭവം. ഉച്ചയ്ക്ക് പ്രദേശത്ത് മഴ തുടങ്ങിയ സമയത്ത് വീട്ടിൽ നിന്നും അലർച്ചകേട്ടിരുന്നതായി സമീപവാസികൾ പറയുന്നു. എന്നാൽ. സ്ഥാനാർത്ഥികളുടെ പ്രചരണ വാഹനം തലങ്ങും വിലങ്ങും ശബ്ദകോലഹലങ്ങളുമായി പോയതിനാൽ വീട്ടിൽ നടന്നതോ വിളികളോഒന്നും ആരും കേട്ടിരുന്നില്ല. ഇതിനിടെ ഒരുമണിയോടെഗോപാലകൃഷ്ണൻ രക്തകറപുരണ്ട വസ്ത്രവുമായി ബൈക്കിൽ പോകുന്നത് അയൽവാസിയുടെ ശ്രദ്ധയിൽപ്പെട്ടു. യാത്രയിൽ പന്തികേട് തോന്നിയ അയൽവാസി വിവരംഗോപാല കൃഷ്ണന്റെ മകനെ അറിയിച്ചു.
മകനെത്തി വീടുതുറന്നപ്പോഴാണ്അടുക്കളയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെ കണ്ടത്. മകന്റെനിലവിളികേട്ട്നാട്ടുകാർ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതിനിടെ കാട്ടാക്കട പൊലീസ് സംഭവം നടന്ന പരിധിയിലെ സ്റ്റേഷനായ നെയ്യാർഡാം പൊലീസിനു വിവരം കൈമാറുകയും ചെയ്തു. ഉടൻ തന്നെ നെയ്യാർഡാം ഇൻസ്പെക്ടർ രഞ്ചിത് കുമാർ , എസ്ഐ. സാജുഎന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.
സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മകനും മരുമകളും രാവിലെ മരുമകളുടെവീട്ടിലേയ്ക്ക്പോയിരുന്നു. വീട്ടിലാരും ഇല്ലാതിരുന്ന സമയത്ത് ഭാര്യയും ഭർത്താവുമായി വാക്കേറ്റമുണ്ടായി. ഭാര്യയ്ക്ക് മേൽ സംശയ രോഗമുള്ള ഗോപാല കൃഷ്ണൻ അപവാദങ്ങൾ പറയുന്നതിൽ പത്മാക്ഷി മനോവിഷമത്തിലായിരുന്നു .അയൾ വാസികളായ പലരെയും ചേർത്ത് കഥകൾ മെനഞ്ഞപ്പോൾ ആത്മനിയന്ത്രണം വിട്ട പത്മാക്ഷികൈയിലിരുന്ന കത്തികൊണ്ട് ഗോപാലകൃഷ്ണന്റെ കൈ തണ്ടയിൽ കുത്തിപരിക്കേൽപ്പിച്ചു.
തുടർന്ന് പ്രകോപിതനായ ഗോപാലകൃഷ്ണൻ അടുക്കളയിലിരുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടുകയായിരുന്നുവെന്നാണ് വിവരം. കുതറി മാറാൻ ശ്രമിച്ചുവെങ്കിലും കീഴ്പെടുത്തി കഴുത്തിൽ വെട്ടുകയായിരുന്നു. തുടർന്ന് ഭാര്യ മരിച്ചു വെന്ന് ഉറപ്പാക്കിയ ശേഷമാണ് ഗോപാലകൃഷ്ണൻ കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ പോയത്. രക്തകറ പുരണ്ട ഡ്രസിൽ തന്നെ സ്റ്റേഷനിൽ എത്തിയഗോപാലകൃഷ്ണൻ ഭാര്യയെ കൊലപ്പെടുത്തിയെന്നും അറസ്റ്റു ചെയ്യണമെന്നും ആവിശ്യപ്പെട്ടു.
തുടർന്ന് ജി.ഡി ചാർജ് ഉദ്യോഗസ്ഥൻ തന്നെ കേസ് ഉറപ്പ് വരുത്തി എസ് എച്ച് ഒ ക്ക് മുന്നിൽ ഹാജരാക്കി. വലതുകൈയിൽമുറിവേറ്റ്രക്തം വാർന്ന നിലയിലാണ് ഗോപാലകൃഷ്ണൻ സ്റ്റേഷനിൽ എത്തിയത് . കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി പ്രതിയെ നെയ്യാർഡാം പൊലീസ് ചോദ്യം ചെയ്തു വരുന്നു.
മറുനാടന് മലയാളി ബ്യൂറോ