- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബി ജീവിക്കുമ്പോൾ അംഗീകരിക്കാതെ പലരും ജീവൻ പോയീന്ന് ഉറപ്പാകുമ്പോൾ മഹത്വം വിളമ്പുന്നു; അബി തങ്ങളെപ്പോലുള്ള കലാകാരന്മാർക്ക് പ്രചോദനം;അബിയെ ഓർത്ത് കുട്ടീക്കൽ ജയചന്ദ്രൻ
കൊച്ചി: മിമിക്രി ലോകത്ത് നിന്നും സിനിമാ രംഗത്തെത്തിയ പ്രതിഭാശാലിയായ കലാകാരനായിരുന്നു അബി. കൊച്ചിൽ കലാഭവനിലൂടെ എത്തിയ അബി ഇന്നത്തെ സൂപ്പർ താരങ്ങളുടെ ഒക്കെ ഗുരുസ്ഥാനീയനായിരുന്നു. പല താരങ്ങളും അബിയെ കണ്ട് അത് പോലെ ആവണമെന്ന് ആഗ്രഹിച്ചാണ് വന്നത്. അത്തരത്തിൽ വന്ന അബിയുടെ സുഹൃത്തും സിനിമാ താരവുമായ കുട്ടീക്കൽ ജയചന്ദ്രൻ അബി തങ്ങളെപ്പോലുള്ള കലാകാരന്മാർക്ക് പ്രചോദനമായിരുന്നുവെന്ന് പറയുന്നു. അബി ജീവിക്കുമ്പോൾ അംഗീകരിക്കാതെ പലരും ജീവൻ പോയീന്ന് ഉറപ്പാകുമ്പോൾ മഹത്വം വിളമ്പുകയാണെന്നും ജയചന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു. കുട്ടീക്കൽ ജയചന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ ...വർഷങ്ങൾക്ക് മുമ്പ് കൂട്ടിക്കൽ കൂടി സിനിമാ മോഹവുമായി, ഞാനൊക്കെ എങ്ങനെ സിനിമയിലെത്താൻ എന്ന് നിരാശപ്പെട്ട് നടക്കുന്ന കാലം, മമ്മൂട്ടിയുടെ രൂപം ഗംഭീരമായി അനുകരിച്ച് നിൽക്കുന്ന ഒരാളെ പത്രത്തിൽ കണ്ടു. അത് മിമിക്രിയിലേക്കുള്ള പ്രചോദനമായി. പിന്നയാൾ അടുത്ത കൂട്ടുകാരനായി, ഒരുപാട് വേദികളിൽ ഒന്നിച്ചു! ഒടുവിൽ, ഒറ്റയ്ക്കാക്കി അവൻ മാത്രം പോയി...അബി...
കൊച്ചി: മിമിക്രി ലോകത്ത് നിന്നും സിനിമാ രംഗത്തെത്തിയ പ്രതിഭാശാലിയായ കലാകാരനായിരുന്നു അബി. കൊച്ചിൽ കലാഭവനിലൂടെ എത്തിയ അബി ഇന്നത്തെ സൂപ്പർ താരങ്ങളുടെ ഒക്കെ ഗുരുസ്ഥാനീയനായിരുന്നു. പല താരങ്ങളും അബിയെ കണ്ട് അത് പോലെ ആവണമെന്ന് ആഗ്രഹിച്ചാണ് വന്നത്. അത്തരത്തിൽ വന്ന അബിയുടെ സുഹൃത്തും സിനിമാ താരവുമായ കുട്ടീക്കൽ ജയചന്ദ്രൻ അബി തങ്ങളെപ്പോലുള്ള കലാകാരന്മാർക്ക് പ്രചോദനമായിരുന്നുവെന്ന് പറയുന്നു.
അബി ജീവിക്കുമ്പോൾ അംഗീകരിക്കാതെ പലരും ജീവൻ പോയീന്ന് ഉറപ്പാകുമ്പോൾ മഹത്വം വിളമ്പുകയാണെന്നും ജയചന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു.
കുട്ടീക്കൽ ജയചന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ
...വർഷങ്ങൾക്ക് മുമ്പ് കൂട്ടിക്കൽ കൂടി സിനിമാ മോഹവുമായി, ഞാനൊക്കെ എങ്ങനെ സിനിമയിലെത്താൻ എന്ന് നിരാശപ്പെട്ട് നടക്കുന്ന കാലം, മമ്മൂട്ടിയുടെ രൂപം ഗംഭീരമായി അനുകരിച്ച് നിൽക്കുന്ന ഒരാളെ പത്രത്തിൽ കണ്ടു. അത് മിമിക്രിയിലേക്കുള്ള പ്രചോദനമായി. പിന്നയാൾ അടുത്ത കൂട്ടുകാരനായി, ഒരുപാട് വേദികളിൽ ഒന്നിച്ചു! ഒടുവിൽ, ഒറ്റയ്ക്കാക്കി അവൻ മാത്രം പോയി...അബി...