- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിപ്പട്ടാളത്തിന് വിനയായത് ദ്വയാർത്ഥം കലർന്ന സുബി സുരേഷിന്റെ ചോദ്യങ്ങൾ; സൂര്യാ ടിവിയിലെ ഹിറ്റ് പ്രോഗ്രാം പൂട്ടിക്കെട്ടാനുള്ള കാരണം ഇതൊക്കെ
ഏറെ പ്രേക്ഷക ശ്രദ്ധയാകർഷിച്ച പരിപാടിയായിരുന്നു സൂര്യാ ടിവിയിലെ കുട്ടിപട്ടാളം. മൂന്ന് മുതൽ അഞ്ചു വയസ് വരെയുള്ള കുട്ടികളെ അണി നിരത്തി സുബി സുരേഷ് അവതരിപ്പിച്ച ഈ പരിപാടി കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കമായ പെരുമാറ്റം കൊണ്ടാണ് പ്രേക്ഷക മനസ്സിൽ ഇടം നേടിയത്. എന്നാൽ പെട്ടെന്ന് ഒരു ദിവസം ഈ പരിപാടി സൂര്യാ ടിവിയിൽ നിന്നും യൂട്യൂബിൽ നിന്നും അപ്രത്യക്ഷമായി. എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് പലരും ചോദിച്ചെങ്കിലും യഥാർത്ഥ കാരണം പുറത്ത് വരുന്നത് ഇപ്പോഴാണ്. പരിപാടിയുടെ തുടക്കത്തിൽ കുട്ടികളോട് ഏറെ നിഷ്‌കളങ്കമായ ചോദ്യങ്ങളായിരുന്നു സുബി ചോദിച്ചിരുന്നത്. എന്നാൽ തുടർന്ന് പരിപാടിയുടെ റൈയ്റ്റിങ് കൂട്ടാനായി ദ്വയാർത്ഥം കലർന്ന ചോദ്യങ്ങൾ അവതാരക ചോദിച്ചു തുടങ്ങി. ഇതോടെ ബാലവകാശ കമ്മീഷൻ സൂര്യാ ടിവി അധികൃതരോട് പരിപാടി പൂട്ടിക്കെട്ടാൻ ഉത്തരവിടുകയായിരുന്നു. കുട്ടിപ്പട്ടാളത്തിൽ മക്കളെ പങ്കെടുപ്പിക്കാൻ സൂര്യാ ടിവിക്ക് മുന്നിൽ അച്ഛൻ അമ്മമാരുടെ ഒരു ബഹളം തന്നെയായിരുന്നു. സുബിയുടെ ചോദ്യങ്ങൾക്കുള്ള കുട്ടികളുടെ മറുപടി ഏറെ ചിരിപ്പിക്കു
ഏറെ പ്രേക്ഷക ശ്രദ്ധയാകർഷിച്ച പരിപാടിയായിരുന്നു സൂര്യാ ടിവിയിലെ കുട്ടിപട്ടാളം. മൂന്ന് മുതൽ അഞ്ചു വയസ് വരെയുള്ള കുട്ടികളെ അണി നിരത്തി സുബി സുരേഷ് അവതരിപ്പിച്ച ഈ പരിപാടി കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കമായ പെരുമാറ്റം കൊണ്ടാണ് പ്രേക്ഷക മനസ്സിൽ ഇടം നേടിയത്. എന്നാൽ പെട്ടെന്ന് ഒരു ദിവസം ഈ പരിപാടി സൂര്യാ ടിവിയിൽ നിന്നും യൂട്യൂബിൽ നിന്നും അപ്രത്യക്ഷമായി. എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് പലരും ചോദിച്ചെങ്കിലും യഥാർത്ഥ കാരണം പുറത്ത് വരുന്നത് ഇപ്പോഴാണ്.
പരിപാടിയുടെ തുടക്കത്തിൽ കുട്ടികളോട് ഏറെ നിഷ്‌കളങ്കമായ ചോദ്യങ്ങളായിരുന്നു സുബി ചോദിച്ചിരുന്നത്. എന്നാൽ തുടർന്ന് പരിപാടിയുടെ റൈയ്റ്റിങ് കൂട്ടാനായി ദ്വയാർത്ഥം കലർന്ന ചോദ്യങ്ങൾ അവതാരക ചോദിച്ചു തുടങ്ങി. ഇതോടെ ബാലവകാശ കമ്മീഷൻ സൂര്യാ ടിവി അധികൃതരോട് പരിപാടി പൂട്ടിക്കെട്ടാൻ ഉത്തരവിടുകയായിരുന്നു.
കുട്ടിപ്പട്ടാളത്തിൽ മക്കളെ പങ്കെടുപ്പിക്കാൻ സൂര്യാ ടിവിക്ക് മുന്നിൽ അച്ഛൻ അമ്മമാരുടെ ഒരു ബഹളം തന്നെയായിരുന്നു. സുബിയുടെ ചോദ്യങ്ങൾക്കുള്ള കുട്ടികളുടെ മറുപടി ഏറെ ചിരിപ്പിക്കുന്നതായിരുന്നു. കുട്ടികളുടെ പല ഉത്തരങ്ങൾക്കും മുന്നിൽ അച്ഛൻ അമ്മമാർ ചമ്മുന്ന കാഴ്ചയും കാണാമായിരുന്നു. പിന്നീട് എപ്പോഴൊ ചോദ്യത്തിന്റെ ലെവൽ മാറുകയായിരുന്നു. ദ്വയാർത്ഥം കലർന്ന ചോദ്യങ്ങളും സുബി ചോദിച്ച് തുടങ്ങി. കുട്ടികൾ ഇതിന് വളരെ നിഷ്‌കളങ്കമായി മറുപടി പറയുമ്പോൾ അതിലൊളിഞ്ഞിരുന്നത് കുട്ടികളെ കൊണ്ട് ഒരിക്കലും പറയിക്കാൻ പാടില്ലാത്ത കാര്യങ്ങളായിരുന്നു.
2012 ലാണ് സൂര്യാ ടിവി കുട്ടിപ്പട്ടാളം ആരംഭിച്ചത്. കൊച്ചു കുട്ടികളെ ചൂഷണം ചെയ്യുകയാണ് ഇത്തരം പരിപാടികൾ എന്നു കാണിച്ച് മലപ്പുറം ചൈൽഡ് ലൈനിലും തുടർന്ന് ബാലാവകാശ കമ്മീഷനിലും സാമൂഹിക പ്രവർത്തകനായ ഹാഷിം പരാതി നൽകിയതോടെയാണ് പരിപാടി പൂട്ടിക്കെട്ടിയത്. എന്നാൽ പരിപാടിക്ക് കുഴപ്പമൊന്നുമില്ലെന്നും ഇതെല്ലാം പരാതി നൽകിയ ആളുടെ മനോഭവത്തിന്റെ കുഴപ്പമാണ് എന്നുമായിരുന്നു ചാനൽ അധികൃതരുടെ വിശദീകരണം.
പരാതിയെ തുടർന്ന് പരിപാടികളുടെ സിഡി ഹാജരാക്കാൻ ചാനൽ അധികൃതരോട് കമ്മീഷൻ ആവശ്യപ്പെട്ടു. അങ്ങനെ ഹാജരാക്കിയ സിഡിയിൽ ഗുണപരമായി ഒന്നും ഇല്ലെന്നും കുട്ടികളുടെ മാനസികനിലയെ നെഗറ്റീവായി ബാധിക്കുന്ന ചിലതുണ്ടെന്നും കമ്മീഷൻ കണ്ടെത്തുകയായിരുന്നു. തുടർന്ന് പരിപാടി നിർത്താനും യൂട്യൂബിൽ നിന്ന് നീക്കം ചെയ്യാനും കമ്മീഷൻ നിർദ്ദേശിക്കുകയായിരുന്നു.