- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാജിദിനെ ക്രൂരമായി മർദ്ദിക്കുന്ന ദ്യശ്യങ്ങൾ വാട്സാപ്പിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു; യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചത് ഗ്രൂപ്പിലെ പ്രചാരണം; മലപ്പുറം കുറ്റിപ്പാലയിലെ സദാചാരക്കൊലപാതകക്കേസിൽ ഒരാൾ അറസ്റ്റിൽ; പിടിയിലായ മൂച്ചിക്കൽ സ്വദേശി അബ്ദുൾ നാസർ വാട്സ് ആപ് ഗ്രൂപ്പിന്റെ ക്രിയേറ്ററും അഡ്മിനും; സാജിദ് ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചത് 13 ആളുകളുടെ പേരുകൾ; വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചവരും കുടുങ്ങും; കേസിലാകെ ഒമ്പത് പ്രതികളെന്നും പൊലീസ്
മലപ്പുറം: കുറ്റിപ്പാലയിലെ സദാചാര കൊലപാതക കേസിൽ ഒരാൾ അറസ്റ്റിൽ. ക്ലാരി മൂച്ചിക്കൽ സ്വദേശി ചോലയിൽ അബ്ദുൾ നാസർ(32) ആണ് അറസ്റ്റിലായത്. കുറ്റിപ്പാല പണിക്കർ പട സാജിദിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ദൃശ്യങ്ങൾ പ്രചരിപ്പിച്ച വാട്‌സ് ആപ് ഗ്രൂപ്പിന്റെ ക്രിയേറ്ററും അഡ്‌മിനുമാണ് ഇയാൾ.സാജിദിനെ കെട്ടിയിട്ട ദൃശ്യം ആദ്യം പ്രചരിപ്പിച്ചത് ഈ ഗ്രൂപ്പിലാണ്. ഇതാണ് സാജിദിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ നാസറിനെ തിരൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്. അബ്ദുൽ നാസറിനെ അറസ്റ്റ് ചെയ്തത് ഇന്ന് വൈകിട്ട് കുറ്റിപ്പാലയിലെ വീട്ടിൽ വച്ചാണ്്. ഡിവൈഎസ്‌പി ബിജു ഭാസ്‌ക്കർ, സിഐ അബ്ദുൽ ബഷീർ എന്നിവരാണ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സഹീറിന്റെ സഹോദരനാണ് നാസർ. സഹീറാണ് സാജിദിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തത്. കേസിൽ ആകെ 9 പ്രതികളാണുള്ളത്. കേസിലെ 2,3 പ്രതികളായ മൊയ്തീൻ, ഷഹീം എന്നിവർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ പണിക്കർപടിയിലെ പൂയിത്തറ മുസ്തഫയുടെ മകൻ സ
മലപ്പുറം: കുറ്റിപ്പാലയിലെ സദാചാര കൊലപാതക കേസിൽ ഒരാൾ അറസ്റ്റിൽ. ക്ലാരി മൂച്ചിക്കൽ സ്വദേശി ചോലയിൽ അബ്ദുൾ നാസർ(32) ആണ് അറസ്റ്റിലായത്. കുറ്റിപ്പാല പണിക്കർ പട സാജിദിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ദൃശ്യങ്ങൾ പ്രചരിപ്പിച്ച വാട്‌സ് ആപ് ഗ്രൂപ്പിന്റെ ക്രിയേറ്ററും അഡ്‌മിനുമാണ് ഇയാൾ.സാജിദിനെ കെട്ടിയിട്ട ദൃശ്യം ആദ്യം പ്രചരിപ്പിച്ചത് ഈ ഗ്രൂപ്പിലാണ്. ഇതാണ് സാജിദിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ നാസറിനെ തിരൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്.
അബ്ദുൽ നാസറിനെ അറസ്റ്റ് ചെയ്തത് ഇന്ന് വൈകിട്ട് കുറ്റിപ്പാലയിലെ വീട്ടിൽ വച്ചാണ്്. ഡിവൈഎസ്‌പി ബിജു ഭാസ്‌ക്കർ, സിഐ അബ്ദുൽ ബഷീർ എന്നിവരാണ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സഹീറിന്റെ സഹോദരനാണ് നാസർ. സഹീറാണ് സാജിദിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തത്. കേസിൽ ആകെ 9 പ്രതികളാണുള്ളത്. കേസിലെ 2,3 പ്രതികളായ മൊയ്തീൻ, ഷഹീം എന്നിവർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു.
പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ പണിക്കർപടിയിലെ പൂയിത്തറ മുസ്തഫയുടെ മകൻ സാജിദാ(24)ണ് ആത്മഹത്യ ചെയ്തത്.അസമയത്ത് വീടിന്റെ പരിസരത്ത് കാണപ്പെട്ടതിനെ തുടർന്ന് ഒരു സംഘം മർദ്ദിച്ച ശേഷം ചിത്രങ്ങൾ വാട്സ് ആപ്പിലും മറ്റുമായി പ്രചരിപ്പിച്ചതിലുള്ള കടുത്ത മനോവിഷമം മൂലമാണ് സാജിദ് ആത്മഹത്യ ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ച പുലർച്ചെ രണ്ട് മണിയോടെയാണ് സാജിദിനെ പണിക്കർപ്പടിയിൽ നിന്നും അസമയത്ത് ഒരു വീടിന്റെ പരിസരത്തു കണ്ടു എന്നാരോപിച്ച് പിടികൂടി മർദ്ദിക്കുന്നത്. സാജിദിന്റെ വീടിന് 200 മീറ്റർ അകലെയുള്ള വീടിന്റെ പരിസരത്തു വെച്ചു അസമയത്തു കണ്ടു എന്നാരോപിച്ചായിരുന്നു ബന്ധുക്കളായ മൂന്ന് പേരുടെ നേതൃത്വത്തിൽ മർദ്ദിച്ചത്.
പൊന്നാരത്ത് പള്ളിയാളിൽ വീട്ടിൽ സുബ്രഹ്മണ്യൻ, ഗിരീഷ്‌കുമാർ, ഗണേശ്കുമാർ എന്നിവരടക്കം 13 പേർ ചേർന്നാണ് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചത്. മർദ്ദിച്ചു കെട്ടിയിട്ട ശേഷം പൊലീസിനെ വിളിച്ചു. പുലർച്ചെ രണ്ട് മണിക്ക് കെട്ടിയിട്ട് മർദ്ദിച്ച ശേഷം പൊലീസ് എത്തിയത് മണിക്കൂറുകൾ കഴിഞ്ഞായിരുന്നു. വീട്ടിൽ കയറി മോഷ്ടിക്കാൻ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു ഇവർ യുവാവിനെ പൊലീസിന് കൈമാറിയത്. എന്നാൽ, താൻ മോഷ്ടിക്കാൻ കയറിയതല്ലെന്നും അടുപ്പമുള്ള വീട്ടിൽ പോയതാണെന്നും സാജിദ് പൊലീസിനോടു വിശദീകരിച്ചു. ഇതോടെ കേസെടുക്കാതെ പൊലീസ് യുവാവിന്റെ പിതാവിനെ വിളിച്ചു വരുത്തി വിട്ടയക്കുകയാണ് ഉണ്ടായത്. തന്നെ മർദ്ദിച്ചവരുടെ 13 പേരുകൾ കൃത്യമായി സാജിദ് ആത്മഹത്യാ കുറിപ്പിൽ എഴുതിയിട്ടുണ്ട്.
മമ്മാലിപ്പടിയിലുള്ള വീടുമായി സാജിദിന് അടുത്ത ബന്ധമുണ്ടായിരുന്നായി സുഹൃത്ത് ജിത്ത് മറുനാടൻ മലയാൽയോട് പറഞ്ഞു. ആ വീട്ടിലേക്ക് അതിക്രമിച്ചു കടക്കാൻ സാജിദ് തുനിയില്ലെന്നും സുഹൃത്ത് തറപ്പിച്ചു പറയുന്നു. അതിക്രമിച്ചു കയറി മാല മോഷ്ടിക്കാൻ ശ്രമിച്ചുവെന്ന വിധത്തിലാണ് പൊലീസ് എത്തിയപ്പോൾ സുബ്രഹ്മണ്യനും സംഘവും പറഞ്ഞതും. അവിവാഹിതനായി സാജിദ് മോഷ്ടിക്കുന്ന പ്രകൃതക്കാരനല്ലെന്ന് നാട്ടുകാരും സുഹൃത്തുക്കളും ഒരുപോലെ പറയുന്നു. പല ജോലികൾ ചെയ്തിരുന്ന യുവാവായിരുന്നു അവിവാഹിതനായ സാജിദ്.
മർദ്ദനമേറ്റ സംഭവത്തിന് ശേഷം സാജിദ് മകടുത്ത മാനസിക സംഘർഷത്തിലായിരുന്നതായി വീട്ടുകാരും പറഞ്ഞു. ഇതിനിടെ മർദ്ദനമേൽക്കുന്നതിന്റെ ദൃശ്യങ്ങൾ വാട്സ് ആപ്പ് വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായ യുവാവ് ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ വീട്ടിലെ മുറിയിൽ കയറി കതകടയ്ക്കുകായിരുന്നു. മൊബൈലിൽ പാട്ടുവെച്ചിരുന്നു. അതുകൊണ്ട് വീട്ടുകാർ ശല്യപ്പെടുത്തേണ്ടെന്ന കരുതി ഒന്നും പറഞ്ഞില്ല. ഏഴ് മണിയോടെ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു.
മോഷണക്കുറ്റം ആരോപിച്ചുള്ള മർദ്ദനത്തെ തുടർന്നാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യാ കുറിപ്പിൽ സാജിദ് എഴുതിയിട്ടുണ്ട്. സുബ്രഹ്മണ്യൻ, ഗിരീഷ്‌കുമാർ, ഗണേശ്കുമാർ എന്നിവർ ചേർന്നാണ് മർദ്ദിച്ചതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. മുസ്തഫയുടെ ആറ് മക്കളിൽ അഞ്ചാമനാണ് സാജിദ്. ഒരു സഹോദരനും നാല് സഹോദരിമാരുമാണ് ഉള്ളത്.