- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റിപ്പുറത്ത് ഒറ്റയ്ക്ക് താമസിച്ച വയോധിക കൊല്ലപ്പെട്ട കേസിൽ അയൽവാസി പിടിയിൽ; മുഹമ്മദ് ഷാഫി കുഞ്ഞിപ്പാത്തുമ്മയെ കൊലപ്പെടുത്തിയതിന്റെ കാരണം വ്യക്തമല്ല; വിദേശത്തു ജോലി ചെയ്തിരുന്ന ഷാഫി നാട്ടിലെത്തിയത് രണ്ട് മാസം മുമ്പ്; കൊലപാതകത്തിന് ഉപയോഗിച്ച് കമ്പിയും കരിങ്കല്ലും കണ്ടെടുത്തു
കുറ്റിപ്പുറം: മലപ്പുറം നടുവട്ടം വെള്ളറമ്പ് തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മയുടെ കൊലപാതകത്തിൽ പ്രതിയെ പിടികൂടി. അയൽവാസിയായ ചീരൻകുളങ്ങര മുഹമ്മദ് ഷാഫി (33) യാണ് അറസ്റ്റിലായത്. വിദേശത്ത് ജോലി ചെയ്തിരുന്ന ഷാഫി രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു വയോധിക. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. വീടിന് സമീപത്ത് നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച് കമ്പിയും കരിങ്കല്ലും കണ്ടെടുത്തിട്ടുണ്ട്. പണത്തിന് വേണ്ടിയാണ് കൊല നടത്തിയതെന്നാണ് പുറത്തുവരുന്ന സൂചന
വെള്ളിയാഴ്ച രാവിലെയാണ് കുഞ്ഞിപ്പാത്തുമ്മയെ വീടിന്റെ ഉമ്മറത്ത് തലയ്ക്കടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽ തനിച്ചുതാമസിക്കുന്ന ഇവരെ രാവിലെ ഏറെനേരമായിട്ടും പുറത്തുകാണാത്തതിനെത്തുടർന്ന് അയൽവാസികൾ വന്നുനോക്കിയപ്പോഴാണ് സംഭവം കണ്ടത്. കൊലപാതകം നടന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടരലക്ഷത്തോളം രൂപ കണ്ടെടുത്തിരുന്നു. കൂടുതൽ പണമുണ്ടായിരുന്നോ എന്ന കാര്യത്തിൽ പൊലീസിനും വ്യക്തതയില്ല. നാട്ടുകാരായ 15 പേരിൽനിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. ഇതാണ് പ്രതിയിലേക്ക് അന്വേഷണം എത്തിച്ചത്.
അടിയേറ്റ് തലയോട്ടി പിളരുകയും തലച്ചോറിൽ രക്തം കട്ടപിടിക്കുകയും ചെയ്തിരുന്നതായി കുഞ്ഞിപ്പാത്തുമ്മയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടുണ്ടായിരുന്നു. മാരകമായ അഞ്ച് മുറിവുകളാണ് തലയിലുണ്ടായിരുന്നത്. കനമുള്ള വസ്തു ഉപയോഗിച്ചാണ് തലയ്ക്കടിച്ചിട്ടുള്ളതെന്നും പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവാകുളത്ത് വീട്ടിൽ കുഞ്ഞിപ്പാത്തുമ്മയാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. കുഞ്ഞിപ്പാത്തുമ്മയെ വീടിന് മുന്നിൽ തലക്കടിയേറ്റ് കൊല്ലപ്പെട്ട അവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഇവരും വീട്ടിൽ തനിച്ചായിരുന്നു താമസിച്ചിരുന്നുത്. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് അയൽവാസിയായ സ്ത്രീ പോയി നോക്കിയപ്പോഴാണ് കുഞ്ഞിപ്പാത്തുമ്മയെ വീടിന് മുന്നിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കൊലപാതകത്തിന് ശേഷം പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ കുഞ്ഞിപ്പാത്തുമ്മയുടെ വീട്ടിൽ നിന്നും 2.65 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. വിവിധ പേഴ്സുകളിൽ സൂക്ഷിച്ചിരുന്ന നിലയിലാണ് പണമുണ്ടായിരുന്നത്. ഇതിൽ 13000 രൂപയുടെ നിരോധിച്ച നോട്ടുകളുമുണ്ടായിരുന്നു.പെൻഷൻ തുകയും നാട്ടിൽ നിന്നും സഹായമായി ലഭിച്ച പണവും സമാഹരിച്ച് സൂക്ഷിച്ച് വെച്ചതായിരുന്നു. നാട്ടുകാരുടെ സഹയാത്തോടെയാണ് കുഞ്ഞിപ്പാത്തുമ്മ ജീവിച്ചിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ