- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലെ എണ്ണ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾ സ്വകാര്യവൽക്കരിക്കില്ല;പാർലമെന്റിന്റെ അനുമതിയോടെ അല്ലാതെ സാമ്പത്തിക പരിഷ്‌കരണം നടപ്പാക്കില്ലെന്നും അധികൃതര്
സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഭാഗമായി സ്വകാര്യ വത്കരണം ഉണ്ടാകുമെന്ന ആശങ്കയ്ക്ക് താത്കാലിക ആശ്വാസം. രാജ്യത്തെ എണ്ണ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾ സ്വകാര്യവൽക്കരിക്കില്ലെന്ന് കുവൈത്ത് അറിയിച്ചു. പാർലമെന്റിന്റെ അനുമതിയോടെ അല്ലാതെ സാമ്പത്തിക പരിഷ്‌കരണം നടപ്പാക്കാനാകില്ലെന്നും ഏകപക്ഷീയമായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കില്ലെന്നും ഉപപ്രധാനമന്ത്രിയും എണ്ണധനകാര്യമന്ത്രിയുമായ അനസ് അസ്സാലിഹ് വ്യക്തമാക്കി. സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗമായി എണ്ണയുല്പാദനമേഖലയിൽ ഉൾപ്പെടെ സ്വകാര്യവല്ക്കരണം നടപ്പാക്കാൻ സർക്കാർ ഒരുങ്ങുന്നു എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സർക്കാരിനെതിരെ വിവിധ കോണുകളിൽ നിന്നു വിമർശം ഉയർന്നതിനെ തുടർന്നാണ് മന്ത്രി ഇക്കാര്യത്തിൽ പ്രാസ്താവന ഇറക്കിയത്. ഗവൺമെന്റ് ഏകപക്ഷീയമായി നടപ്പാക്കുന്നവയല്ല സാമ്പത്തിക പരിഷ്‌കരണ പദ്ധതികൾ. പാർലമെന്റിന്റെ അനുമതിയോടെ മാത്രമേ ഇവയുമായി മുന്നോട്ടുപോകാനാകൂ. നിലവിലെ നിയമങ്ങളിൽ ഭേദഗതി ആവശ്യമാണെങ്കിൽ പാർലമെന്റ് വഴി അവ നേടിയെടുക്കും. എന്നാൽ ചില പദ്ധതികൾക്
സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഭാഗമായി സ്വകാര്യ വത്കരണം ഉണ്ടാകുമെന്ന ആശങ്കയ്ക്ക് താത്കാലിക ആശ്വാസം. രാജ്യത്തെ എണ്ണ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾ സ്വകാര്യവൽക്കരിക്കില്ലെന്ന് കുവൈത്ത് അറിയിച്ചു. പാർലമെന്റിന്റെ അനുമതിയോടെ അല്ലാതെ സാമ്പത്തിക പരിഷ്‌കരണം നടപ്പാക്കാനാകില്ലെന്നും ഏകപക്ഷീയമായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കില്ലെന്നും ഉപപ്രധാനമന്ത്രിയും എണ്ണധനകാര്യമന്ത്രിയുമായ അനസ് അസ്സാലിഹ് വ്യക്തമാക്കി.
സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗമായി എണ്ണയുല്പാദനമേഖലയിൽ ഉൾപ്പെടെ സ്വകാര്യവല്ക്കരണം നടപ്പാക്കാൻ സർക്കാർ ഒരുങ്ങുന്നു എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സർക്കാരിനെതിരെ വിവിധ കോണുകളിൽ നിന്നു വിമർശം ഉയർന്നതിനെ തുടർന്നാണ് മന്ത്രി ഇക്കാര്യത്തിൽ പ്രാസ്താവന ഇറക്കിയത്. ഗവൺമെന്റ് ഏകപക്ഷീയമായി നടപ്പാക്കുന്നവയല്ല സാമ്പത്തിക പരിഷ്‌കരണ പദ്ധതികൾ. പാർലമെന്റിന്റെ
അനുമതിയോടെ മാത്രമേ ഇവയുമായി മുന്നോട്ടുപോകാനാകൂ. നിലവിലെ നിയമങ്ങളിൽ ഭേദഗതി ആവശ്യമാണെങ്കിൽ പാർലമെന്റ് വഴി അവ നേടിയെടുക്കും. എന്നാൽ ചില പദ്ധതികൾക്ക് സാങ്കേതികമായി മന്ത്രിസഭയുടെ അനുമതി മാത്രമേ ആവശ്യമുള്ളൂ എന്നും
അനസ് അസ്സാലിഹ് വ്യക്തമാക്കി.
സാമ്പത്തിക പരിഷ്‌കരണ രേഖക്ക് ഈമാസം 14ന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. തുടർന്ന് പാർലമെന്റിന്റെ പരിഗണനക്കായി സമർപ്പിച്ചിരിക്കുകയാണ്. വരുമാനത്തിലെ വൈവിധ്യവത്ക്കരണം, പൊതുചെലവ് നിയന്ത്രണം എന്നിവയിലൂന്നിയുള്ള പരിഷ്‌കരണ രേഖയിൽ കമ്പനികളുടെ ലാഭത്തിന്മേൽ 10 ശതമാനം കോർപറേറ്റ് നികുതി, ഉല്പന്നങ്ങൾക്ക് അഞ്ചു ശതമാനം മൂല്യവർധിത നികുതി എന്നിവ ചുമത്തുന്നതിനു നിർദ്ദേശം ഉണ്ട്. പെട്രോൾ വൈദ്യുതി എന്നിവയുടെ സബ്‌സിഡിയിൽ റേഷനിങ് നടപ്പാക്കുക, വികസന പദ്ധതികളിൽ
പൊതുജനപങ്കാളിത്തം വർധിപ്പിക്കുക, തൊഴിൽ വിപണിയും സിവിൽ സർവിസ് സംവിധാനവും പരിഷ്‌കരിക്കുക തുടങ്ങി 23 ഹ്രസ്വകാല പദ്ധതികളും 13 ഇടക്കാല പദ്ധതികളും അഞ്ചു ദീർഘകാല പദ്ധതികളുമാണ് പരിഷ്‌കരണ രേഖയിലുള്ളത്