- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമൂഹ്യമാദ്ധ്യമങ്ങളെ നിരോധിക്കാൻ പുതിയ സൈബർ നിയമം നടപ്പാക്കിയിട്ടില്ല; ഇ മീഡിയ നിയമം ജനങ്ങളുടെ സ്വകാര്യവിവരങ്ങൾ നിരീക്ഷിക്കാനുള്ളതല്ലെന്ന് വ്യക്തമാക്കി മന്ത്രാലയം; കുവൈറ്റിൽ പ്രവാസികൾക്ക് ഇനി ഇഷ്ടം പോലെ സോഷ്യൽമീഡിയയിൽ സമയം കളയാം
സാമൂഹ്യമാദ്ധ്യമങ്ങളെ നിരോധിക്കാൻ പുതിയ സൈബർ നിയമം നടപ്പാക്കിയിട്ടില്ലെന്നും ഇ മീഡിയ നിയമം ജനങ്ങളുടെ സ്വകാര്യവിവരങ്ങൾ നിരീക്ഷിക്കാനുള്ളതല്ലെന്നും പ്രവാസികളുടെ ആശങ്കകൾക്ക് വിരാമിട്ട് മന്ത്രാലയം വ്യക്തമാക്കി. ഇതോടെ സോഷ്യൽ മീഡിയയിൽ സമയം ചിലഴിക്കുന്ന പ്രവാസികളടക്കമുള്ളവർക്ക് ആശ്വാസമായിരിക്കുകയാണ്. രാജ്യത്തു പുതിയ സൈബർ നിയമം നിലവിൽ വന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും ജനുവരി പന്ത്രണ്ടിനു പ്രാബല്യത്തിൽ വന്ന ഇ മീഡിയ നിയമം ഇലക്ട്രോണിക് വാർത്താ മാദ്ധ്യമങ്ങളെ സംബന്ധിക്കുന്നതാണെന്നും ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. വ്യക്തികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നുഴഞ്ഞു കയറി വിവരങ്ങൾ ശേഖരിക്കാനും ഓൺലൈൻ ഇടപെടലുകൾ നിരീക്ഷിക്കാനും സർക്കാരിന് അധികാരം നൽകുന്ന നിയമം നിലവിൽ വന്നു എന്നായിരുന്നു റിപ്പോർട്ട് പരന്നത്. ഇതോടെ ടെൻഷനിലായവർക്ക് മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് ആശ്വാസം നല്കുന്നു. വ്യക്തികളുടെ സ്വകാര്യതയിലേക്കു നുഴഞ്ഞു കയറാൻ രാജ്യത്തെ ഒരു നിയമവും ആരെയും അനുവദിക്കുന്നില്ലെ
സാമൂഹ്യമാദ്ധ്യമങ്ങളെ നിരോധിക്കാൻ പുതിയ സൈബർ നിയമം നടപ്പാക്കിയിട്ടില്ലെന്നും ഇ മീഡിയ നിയമം ജനങ്ങളുടെ സ്വകാര്യവിവരങ്ങൾ നിരീക്ഷിക്കാനുള്ളതല്ലെന്നും പ്രവാസികളുടെ ആശങ്കകൾക്ക് വിരാമിട്ട് മന്ത്രാലയം വ്യക്തമാക്കി. ഇതോടെ സോഷ്യൽ മീഡിയയിൽ സമയം ചിലഴിക്കുന്ന പ്രവാസികളടക്കമുള്ളവർക്ക് ആശ്വാസമായിരിക്കുകയാണ്.
രാജ്യത്തു പുതിയ സൈബർ നിയമം നിലവിൽ വന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും ജനുവരി പന്ത്രണ്ടിനു പ്രാബല്യത്തിൽ വന്ന ഇ മീഡിയ നിയമം ഇലക്ട്രോണിക് വാർത്താ മാദ്ധ്യമങ്ങളെ സംബന്ധിക്കുന്നതാണെന്നും ആഭ്യന്തരമന്ത്രാലയം
പ്രസ്താവനയിൽ അറിയിച്ചു. വ്യക്തികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നുഴഞ്ഞു കയറി വിവരങ്ങൾ ശേഖരിക്കാനും ഓൺലൈൻ ഇടപെടലുകൾ നിരീക്ഷിക്കാനും സർക്കാരിന് അധികാരം നൽകുന്ന നിയമം നിലവിൽ വന്നു എന്നായിരുന്നു റിപ്പോർട്ട് പരന്നത്. ഇതോടെ ടെൻഷനിലായവർക്ക് മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് ആശ്വാസം നല്കുന്നു.
വ്യക്തികളുടെ സ്വകാര്യതയിലേക്കു നുഴഞ്ഞു കയറാൻ രാജ്യത്തെ ഒരു നിയമവും ആരെയും അനുവദിക്കുന്നില്ലെന്നു ആഭ്യന്തര മന്ത്രാലയം വക്താവ് മുഹമ്മദ് അൽ അവ്വാശ് പറഞ്ഞു. ഓൺലൈൻ പത്രങ്ങൾ, ഓൺലൈൻ ചാനലുകൾ, സ്വകാര്യ വാർത്താ ഏജൻസികൾ, ഇ ബുക്ക് തുടങ്ങിയവയുടെ പ്രവർത്തനങ്ങളിൽ സർക്കാരിന് കൂടുതൽ നിയന്ത്രണവും നിരീക്ഷണവും സാധ്യമാക്കുന്നതാണ് ജനുവരി 12 മുതൽ പ്രാബല്യത്തിൽ വന്ന ഇ മീഡിയ നിയമം
ഇലക്ട്രോണിക് മാദ്ധ്യമനിയമം അനുസരിച്ച് ഇലക്ട്രോണിക് വാർത്താ സർവിസ്,
ബുള്ളറ്റിനുകൾ, വാർത്താ പത്രങ്ങളുടെയും ചാനലുകളുടെയും വെബ്‌സൈറ്റുകൾ എന്നിവയുൾപ്പെടെ മുഴുവൻ വെബ് അധിഷ്ഠിത പ്രസിദ്ധീകരണങ്ങളും നിയമാനുസൃത നിയന്ത്രണത്തിന് വിധേയമാകും. ഓൺലൈൻ പ്രസിദ്ധീകരണങ്ങൾക്ക് ലൈസൻസ് സമ്പാദിക്കുന്നതിന് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. നിലവിലുള്ളവ
നിയമവിധേയമാക്കുന്നതിന് ഒരുവർഷത്തെ സമയപരിധി അനുവദിക്കും.