കുവൈത്ത് സിറ്റി: ഹൃദയാഘാതത്തിന്റെ രൂപത്തിൽ കഴിഞ്ഞദിവസം കുവൈറ്റിൽ പല സ്ഥലങ്ങളിലായി വിധി തട്ടിയെടുത്ത് രണ്ട് മലയാളികളെ. കണ്ണൂർ , കായകുളം സ്വദേശികളായ രണ്ട് പേരെയാണ് അവിചാരിതമായി ഈ ലോകത്തോട് വിട പറഞ്ഞത്.

കണ്ണൂർ പള്ളിക്കുന്ന് ചീപ്പിലോട്ട് ധനേഷ് (52) ആണ് മരണമടഞ്ഞതിൽ ഒരാൾ.കുവൈത്തിലെ എസ്.കെ എൻജിനീയറിങ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയിലെ ക്വാളിറ്റി കൺട്രോൾ ഇൻസ്‌പെക്ടറായിരുന്നു. എട്ടുവർഷമായി വിവിധ രാജ്യങ്ങളിൽ ഈ കമ്പനിക്കുവേണ്ടി ജോലി ചെയ്യുകയായിരുന്നു. ജൂലൈ പകുതിയോടെയാണ് കുവൈത്തിൽ വന്നത്. ഭാര്യ: രേഷ്മ. രണ്ടുമക്കളുണ്ട്. സംസ്‌കാരം കണ്ണൂരിൽ നടക്കും.

കായംകുളം പെരുങ്ങാല സ്വദേശി പാനുശ്ശേരിൽ സബാദ്കുട്ടി മൊയ്തീൻകുഞ്ഞ് (57) ആണ് വിധി തട്ടിയെടുത്ത മറ്റൊരാൾ,മംഗഫിൽ ജോലിസ്ഥലത്തായിരുന്നു മരണം. ഭാര്യ: സെലീന. മക്കൾ: അബു, അബീന.