- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളി മുറ്റങ്ങളിൽ ദീർഘനേരം വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരും അനുവാദമില്ലാതെ പള്ളികളിൽ പഠന ക്ളാസുകളും, ചർച്ചകളും നടത്തുന്നവരും ജാഗ്രതേ; മുന്നറിയിപ്പുമായി ഔഖാഫ് വീണ്ടും
കുവൈത്ത് സിറ്റി: രാത്രി പള്ളികളിൽ താമസിക്കുക, കിടന്നുറങ്ങുക ചെയ്യുക, പള്ളി മുറ്റങ്ങളിൽ ദീർഘനേരം വാഹനങ്ങൾ പാർക്ക് ചെയ്യുക പള്ളികളിൽ നിയമപരമായ അനുവാദം കരസ്ഥമാക്കാതെ പഠന ക്‌ളാസുകൾ, ചർച്ചകൾ എന്നിവ സംഘടിപ്പിക്കുക തുടങ്ങിയ ചെയ്യുന്നവർക്കെതിരെ ഔഖാഫ് ഇസ്ലാമികകാര്യമന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നല്കി. മന്ത്രാലയത്തിന്റെ അനുമതിപത്രമില്ലാതെ ഇത്തരം പരിപാടികൾ പള്ളികളിൽ സംഘടിപ്പിക്കാൻ ആരെയും അനുവദിക്കരുതെന്ന് ഇമാമുമാർക്കും മുഅദ്ദിനുകൾക്കും കഴിഞ്ഞദിവസം പ്രത്യേക സർക്കുലർ വഴി നിർദ്ദേശം നൽകിയതായിട്ടാണ് സൂചന. വിലക്ക് ലംഘിക്കുന്നുണ്ടെങ്കിൽ അക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കേണ്ട ബാധ്യത ഇമാമുമാർക്കുണ്ടെന്ന് ഉത്തരവിൽ സൂചിപ്പിക്കുന്നുണ്ട്. ജലവും വൈദ്യുതിയും ഉപയോഗിക്കുന്നതിൽ മിതത്വം ഉറപ്പാക്കണമെന്നും രാജ്യത്തെ ആറു ഗവർണറേറ്റുകളിലെ പള്ളികൾക്ക് അയച്ച പ്രത്യേക സർക്കുലറിലുണ്ട്. വെള്ളവും വെളിച്ചവും അമിതമായി ഉപയോഗിക്കുന്നതിനെതിരെ പ്രാർത്ഥനക്ക് എത്തുന്നവരെ ബോധവത്കരിക്കണം, നിശ്ചിത സമയങ്ങളിൽ മാത്രം എയർകണ്ടീഷനുകൾ ഉപയോഗിക്ക
കുവൈത്ത് സിറ്റി: രാത്രി പള്ളികളിൽ താമസിക്കുക, കിടന്നുറങ്ങുക ചെയ്യുക, പള്ളി മുറ്റങ്ങളിൽ ദീർഘനേരം വാഹനങ്ങൾ പാർക്ക് ചെയ്യുക പള്ളികളിൽ നിയമപരമായ അനുവാദം കരസ്ഥമാക്കാതെ പഠന ക്‌ളാസുകൾ, ചർച്ചകൾ എന്നിവ സംഘടിപ്പിക്കുക തുടങ്ങിയ ചെയ്യുന്നവർക്കെതിരെ ഔഖാഫ് ഇസ്ലാമികകാര്യമന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നല്കി.
മന്ത്രാലയത്തിന്റെ അനുമതിപത്രമില്ലാതെ ഇത്തരം പരിപാടികൾ പള്ളികളിൽ സംഘടിപ്പിക്കാൻ ആരെയും അനുവദിക്കരുതെന്ന് ഇമാമുമാർക്കും മുഅദ്ദിനുകൾക്കും കഴിഞ്ഞദിവസം പ്രത്യേക സർക്കുലർ വഴി നിർദ്ദേശം നൽകിയതായിട്ടാണ് സൂചന.
വിലക്ക് ലംഘിക്കുന്നുണ്ടെങ്കിൽ അക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കേണ്ട ബാധ്യത ഇമാമുമാർക്കുണ്ടെന്ന് ഉത്തരവിൽ സൂചിപ്പിക്കുന്നുണ്ട്. ജലവും വൈദ്യുതിയും ഉപയോഗിക്കുന്നതിൽ മിതത്വം ഉറപ്പാക്കണമെന്നും രാജ്യത്തെ ആറു ഗവർണറേറ്റുകളിലെ പള്ളികൾക്ക് അയച്ച പ്രത്യേക സർക്കുലറിലുണ്ട്.
വെള്ളവും വെളിച്ചവും അമിതമായി ഉപയോഗിക്കുന്നതിനെതിരെ പ്രാർത്ഥനക്ക് എത്തുന്നവരെ ബോധവത്കരിക്കണം, നിശ്ചിത സമയങ്ങളിൽ മാത്രം എയർകണ്ടീഷനുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം, ഇശാ നമസ്‌കാരശേഷം ഒരു മണിക്കൂർ കഴിഞ്ഞാൽ എയർ കണ്ടീഷനുകൾ ഓഫ് ചെയത് പ്രഭാത നമസ്‌കാരത്തിന് അര മണിക്കൂർ മുമ്പ് മാത്രം പ്രവർത്തിപ്പിക്കണം, പ്രഭാത നമസ്‌കാരത്തിന് ശേഷം പ്രവർത്തനരഹിതമാക്കുന്ന എ.സി പിന്നീട് രാവിലെ 10ന് മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ- സർക്കുലറിൽ പറയുന്നു.
ഇത്തരം കാര്യങ്ങളിൽ ആദ്യം മാതൃകയാവേണ്ടത് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ തന്നെയാണെന്നും മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ ഓഫിസുകളിലും ഇത്തരം കാര്യത്തിൽ ജാഗ്രത കാണിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.