- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾ വിദേശത്തേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഈടാക്കാൻ ആലോചന; ആശുപത്രികളും സ്കൂളുകളും സ്വകാര്യവൽക്കരിക്കും; എണ്ണ വില ഇടിവിൽ പിടിച്ചു നിൽക്കാനുള്ള കുവൈറ്റിന്റെ ശ്രമം തിരിച്ചടിയാകുന്നത് മലയാളികൾക്ക്
കുവൈത്ത് സിറ്റി: എണ്ണ വിലയിടിവിനെ തുടർന്നുണ്ടായ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാൻ കടുത്ത നടപടികളുമായി കുവൈറ്റ്. ഇത് തിരിച്ചടിയാകുന്നത് മലയാളികൾ അടക്കമുള്ള പ്രവാസികൾക്കും. ംവിദേശികൾ സ്വന്തം രാജ്യത്തേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്താനാണ് കുവൈറ്റ് സർക്കാരിന്റെ ആലോചന. കൂടാതെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും നികുതി വരുന്നു. ആരോഗ്യമേഖലയും വിദ്യാഭ്യാസവും സ്വകാര്യവത്കരിക്കുന്നതിനും ആലോചനയുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും സാമ്പത്തിക വിദഗ്ധരടങ്ങുന്ന പ്രത്യേക സമിതി തയ്യാറാക്കിയ പ്രത്യേക പാക്കേജ് പുതിയ കാമ്പിനറ്റിന് സമർപ്പിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും സർക്കാർ വക്താവ് അറിയിച്ചു. ഡിസംബർ പകുതിയോടെ ആരംഭിക്കുന്ന പുതിയ പാർലമെന്റിൽ ഇതുസംബന്ധിച്ച കരട് ബിൽ അവതരിപ്പിക്കും. ഈ രണ്ട് തീരുമാനവും മലയാളികൾ അടക്കമുള്ള പ്രവാസികൾക്കാകും ദോഷമായി ബാദിക്കുക. പ്രവാസികൾ അയയ്ക്കുന്ന തുകയ്ക്ക ്‌വൻതുക നികുതി ഈടാക്കാനാണ് നീക്കം. നിലവിലുള്ള സബ്‌സിഡികൾ പിൻവലിക്കുന്നതിനാണ് സർക്കാർ ആലോച
കുവൈത്ത് സിറ്റി: എണ്ണ വിലയിടിവിനെ തുടർന്നുണ്ടായ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാൻ കടുത്ത നടപടികളുമായി കുവൈറ്റ്. ഇത് തിരിച്ചടിയാകുന്നത് മലയാളികൾ അടക്കമുള്ള പ്രവാസികൾക്കും. ംവിദേശികൾ സ്വന്തം രാജ്യത്തേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്താനാണ് കുവൈറ്റ് സർക്കാരിന്റെ ആലോചന. കൂടാതെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും നികുതി വരുന്നു. ആരോഗ്യമേഖലയും വിദ്യാഭ്യാസവും സ്വകാര്യവത്കരിക്കുന്നതിനും ആലോചനയുണ്ട്.
സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും സാമ്പത്തിക വിദഗ്ധരടങ്ങുന്ന പ്രത്യേക സമിതി തയ്യാറാക്കിയ പ്രത്യേക പാക്കേജ് പുതിയ കാമ്പിനറ്റിന് സമർപ്പിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും സർക്കാർ വക്താവ് അറിയിച്ചു. ഡിസംബർ പകുതിയോടെ ആരംഭിക്കുന്ന പുതിയ പാർലമെന്റിൽ ഇതുസംബന്ധിച്ച കരട് ബിൽ അവതരിപ്പിക്കും. ഈ രണ്ട് തീരുമാനവും മലയാളികൾ അടക്കമുള്ള പ്രവാസികൾക്കാകും ദോഷമായി ബാദിക്കുക. പ്രവാസികൾ അയയ്ക്കുന്ന തുകയ്ക്ക ്‌വൻതുക നികുതി ഈടാക്കാനാണ് നീക്കം.
നിലവിലുള്ള സബ്‌സിഡികൾ പിൻവലിക്കുന്നതിനാണ് സർക്കാർ ആലോചിക്കുന്നത്. കൂടാതെ സ്വകാര്യ കമ്പനികൾക്ക് 10 ശതമാനം നികുതി ഏർപ്പെടുത്തുന്നതിനും വിദേശികളയക്കുന്ന പണത്തിന് 5 ശതമാനം നികുതി ഏർപ്പെടുത്തുന്നതിനുമാണ് ആലോചന. സർക്കാരിന്റെ മുന്നിലുള്ള സുപ്രധാനമായ വിഷയങ്ങളിലൊന്നാണ് സാമ്പത്തിക പരിഷ്‌കരണ ബിൽ. കൂടാതെ ജി.സി.സി. രാജ്യങ്ങളുടെ സുരക്ഷാ പാക്കേജും.
രാജ്യം നേരിടുന്ന ഏറ്റവും ഗുരുതരമായ രണ്ട് പ്രശ്‌നങ്ങൾക്ക് വലിയ പ്രാധാന്യം നൽകി കാത്തിരിക്കുകയാണ് നിലവിലുള്ള സർക്കാർ. കൂടാതെ ആരോഗ്യവും വിദ്യാഭ്യാസവും സ്വകാര്യവത്കരിക്കുക എന്നതും സർക്കാരിന്റെ മുന്നിലുള്ള ഗൗരവമേറിയ വിഷയങ്ങളാണ്. സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി ആശുപത്രികളുടെ നടത്തിപ്പിന് അന്താരാഷ്ട്ര വിദഗ്ധ കമ്പനികളെ ചുമതലപ്പെടുത്തും. വിദ്യാഭ്യാസവും ക്രമേണ പൂർണമായും സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതാണ്.