- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ വിരമിക്കൽ പ്രായം 45 ഉം പുരുഷന്മാരുടേത് 50 ഉം ആക്കും; കരട് നിർദ്ദേശത്തിന് ധനകാര്യസമിതിയുടെ അംഗീകാരം
രാജ്യത്തെ സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ വിരമിക്കൽ പ്രായം കുറക്കാനുള്ള കരട് നിർദേശത്തിന് പാർലമെന്റിലെ ധനകാര്യ സമിതിയുടെ അംഗീകാരം.സ്ത്രീകളുടെ വിരമിക്കൽ പ്രായം 45ഉം പുരുഷന്മാരുടേത് 50 ആയും കുറക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പ്രമേയത്തിനാണ് അംഗീകാരം നൽകിയത്. ഇതനുസരിച്ച് സ്ത്രീ ജീവനക്കാർക്ക് സർക്കാർ സർവിസുകളിൽ 20 വർഷവും പുരുഷ ഉദ്യോഗസ്ഥർക്ക് 25 വർഷവും തുടർന്നാൽ മതിയാകും. 45 വയസ്സ് കഴിഞ്ഞ സ്ത്രീ ജീവനക്കാരും 50 കഴിഞ്ഞ പുരുഷന്മാരും നിർബന്ധമായും വിരമിക്കണമെന്ന നിയമമാണ് ഉണ്ടാവുക. റിപ്പോർട്ട് അംഗീകാരത്തിനായി പാർലമെന്റിന് മുന്നിൽവെക്കുമെന്ന് സാലിഹ് ആശൂർ പറഞ്ഞു. തൊഴിൽരഹിതരായ സ്വദേശി ചെറുപ്പക്കാർക്ക് അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് സർവിസിലുള്ളവരുടെ പെൻഷൻ പ്രായം കുറക്കണമെന്ന ആവശ്യം ഉണ്ടായത്.
രാജ്യത്തെ സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ വിരമിക്കൽ പ്രായം കുറക്കാനുള്ള കരട് നിർദേശത്തിന് പാർലമെന്റിലെ ധനകാര്യ സമിതിയുടെ അംഗീകാരം.സ്ത്രീകളുടെ വിരമിക്കൽ പ്രായം 45ഉം പുരുഷന്മാരുടേത് 50 ആയും കുറക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പ്രമേയത്തിനാണ് അംഗീകാരം നൽകിയത്.
ഇതനുസരിച്ച് സ്ത്രീ ജീവനക്കാർക്ക് സർക്കാർ സർവിസുകളിൽ 20 വർഷവും പുരുഷ ഉദ്യോഗസ്ഥർക്ക് 25 വർഷവും തുടർന്നാൽ മതിയാകും. 45 വയസ്സ് കഴിഞ്ഞ സ്ത്രീ ജീവനക്കാരും 50 കഴിഞ്ഞ പുരുഷന്മാരും നിർബന്ധമായും വിരമിക്കണമെന്ന നിയമമാണ് ഉണ്ടാവുക.
റിപ്പോർട്ട് അംഗീകാരത്തിനായി പാർലമെന്റിന് മുന്നിൽവെക്കുമെന്ന് സാലിഹ് ആശൂർ പറഞ്ഞു. തൊഴിൽരഹിതരായ സ്വദേശി ചെറുപ്പക്കാർക്ക് അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് സർവിസിലുള്ളവരുടെ പെൻഷൻ പ്രായം കുറക്കണമെന്ന ആവശ്യം ഉണ്ടായത്.
Next Story