- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉന്നത ധാർമിക നിലവാരം യഥാർത്ഥ വിശ്വാസത്തിലൂടെ- ബഷീർ പട്ടേൽത്താഴം
കുവൈത്ത് :ഇസ്ലാമിക പ്രബോധനം ഓരോ വിശ്വാസിയുടെയും പരമോന്നത ബാധ്യതയാണെന്നും ആരാധനകളുടെ ആന്തരിക ചൈതന്യത്തെക്കുറിച്ചറിയാതെ ഭക്തി നിറഞ്ഞ ശെരിയായ ആരാധന നിർവ്വഹിക്കാനാകില്ലെന്നും പ്രമുഖ വാഗ്മിയും ബഹുമത പണ്ഡിതനുമായ ബഷീർ പട്ടേൽത്താഴം പറഞ്ഞു. ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര ദഅ്വ വിങ് ഫർവാനിയ ഗാർഡന് സമീപത്തുള്ള മസ്ജിദ് നിസാലിൽ സംഘടിപ്പിച്ച ''തസ്‌കിയ്യ'' സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുഷിച്ച സ്വഭാവങ്ങളിൽ നിന്നും ചീത്ത പ്രവർത്തികളിൽ നിന്നും മനുഷ്യനെ അകറ്റി നിറുത്തി, സദ്ഗുണങ്ങളും ഉന്നത ധാർമിക നിലവാരവും കൈവരിക്കാൻ പ്രേരിപ്പിക്കുന്ന ശക്തിയാണ് വിശ്വാസം. വിശ്വാസത്തിന്റെ ചൈതന്യം ജീവിതത്തിന്റെ എല്ലാ മേഖലകളെയും പ്രകാശ പൂരിതമാക്കാൻ നാം ശ്രദ്ധിക്കണമെന്ന് ബഷീർ വിശദീകരിച്ചു. സംഗമത്തിൽ സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ, അബ്ദുൽ ഹമീദ് കൊടുവള്ളി, ആദിൽ സലഫി എന്നിവർ യഥാക്രമം എന്റെ നാഥൻ അത്യുദാരൻ അത്യുന്നതൻ, മുന്നേറുക നാം കർമ്മപഥത്തിൽ, സുരക്ഷ ജീവിതം വഴിയും വെളിച്ചവും എന്നീ വിഷയങ്ങളിൽ ക്ലാസുകളെടുത്തു. കേന്ദ
കുവൈത്ത് :ഇസ്ലാമിക പ്രബോധനം ഓരോ വിശ്വാസിയുടെയും പരമോന്നത ബാധ്യതയാണെന്നും ആരാധനകളുടെ ആന്തരിക ചൈതന്യത്തെക്കുറിച്ചറിയാതെ ഭക്തി നിറഞ്ഞ ശെരിയായ ആരാധന നിർവ്വഹിക്കാനാകില്ലെന്നും പ്രമുഖ വാഗ്മിയും ബഹുമത പണ്ഡിതനുമായ ബഷീർ പട്ടേൽത്താഴം പറഞ്ഞു. ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര ദഅ്വ വിങ് ഫർവാനിയ ഗാർഡന് സമീപത്തുള്ള മസ്ജിദ് നിസാലിൽ സംഘടിപ്പിച്ച ''തസ്‌കിയ്യ'' സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുഷിച്ച സ്വഭാവങ്ങളിൽ നിന്നും ചീത്ത പ്രവർത്തികളിൽ നിന്നും മനുഷ്യനെ അകറ്റി നിറുത്തി, സദ്ഗുണങ്ങളും ഉന്നത ധാർമിക നിലവാരവും കൈവരിക്കാൻ പ്രേരിപ്പിക്കുന്ന ശക്തിയാണ് വിശ്വാസം. വിശ്വാസത്തിന്റെ ചൈതന്യം ജീവിതത്തിന്റെ എല്ലാ മേഖലകളെയും പ്രകാശ പൂരിതമാക്കാൻ നാം ശ്രദ്ധിക്കണമെന്ന് ബഷീർ വിശദീകരിച്ചു.
സംഗമത്തിൽ സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ, അബ്ദുൽ ഹമീദ് കൊടുവള്ളി, ആദിൽ സലഫി എന്നിവർ യഥാക്രമം എന്റെ നാഥൻ അത്യുദാരൻ അത്യുന്നതൻ, മുന്നേറുക നാം കർമ്മപഥത്തിൽ, സുരക്ഷ ജീവിതം വഴിയും വെളിച്ചവും എന്നീ വിഷയങ്ങളിൽ ക്ലാസുകളെടുത്തു. കേന്ദ്ര പ്രസിഡന്റ് എം ടി മുഹമ്മദ്, ദഅ്വ സെക്രട്ടറി അബ്ദുൽ അസീസ് സലഫി എന്നിവർ സംസാരിച്ചു.