- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശികൾക്ക് ഇനി സർക്കാർ ജോലിയില്ല; ഡോക്ടർമാർക്കും അദ്ധ്യാപകർക്കും ഇളവ്; നഴ്‌സുമാരുടെ കാര്യത്തിൽ വ്യക്തതയില്ല; സ്വദേശിവൽകരണം ശക്തമാക്കാനുറച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: സർക്കാർ മേഖലയിൽ വിദേശികൾക്കു കുവൈത്തിൽ ഇനി നിയമനം ഇല്ല. സർക്കാരിലെ പദവികളിൽ വിദേശികൾക്ക് നിയമനം നൽകുന്നതു നിർത്തിവയ്ക്കാൻ കുവൈത്ത് മന്ത്രിസഭാ തീരുമാനിച്ചു. സ്വദേശീവൽക്കരണം ശക്തമാക്കാനാണ് ഈ നീക്കം. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണെങ്കിലും ഡോക്ടർമാർക്കും അദ്ധ്യാപകർക്കും ഇളവുണ്ട്. അതേസമയം, വിദേശി അദ്ധ്യാപക നിയമനങ്ങൾ പരമാവധി കുറയ്ക്കും. നഴ്‌സുമാരുടെ കാര്യത്തിൽ സർക്കാർ നിലപാട് സംബന്ധിച്ച് വ്യക്തതയില്ല. സ്വദേശികൾ ജോലി ചെയ്യാൻ മടി കാണിച്ചിരുന്ന ചില മേഖലകളിൽ വിദേശികളെ നിയമിക്കുന്ന പതിവ് അവസാനിപ്പിക്കാനാണു തീരുമാനം. ഏതു തസ്തികയിലും ജോലി ചെയ്യാൻ സ്വദേശികളെ സജ്ജരാക്കുകയാണു ലക്ഷ്യം. 1680 സ്വദേശികളുടെ നിയമന നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കാൻ സിവിൽ സർവീസ് കമ്മിഷനു നിർദേശവും നൽകി.
കുവൈത്ത് സിറ്റി: സർക്കാർ മേഖലയിൽ വിദേശികൾക്കു കുവൈത്തിൽ ഇനി നിയമനം ഇല്ല. സർക്കാരിലെ പദവികളിൽ വിദേശികൾക്ക് നിയമനം നൽകുന്നതു നിർത്തിവയ്ക്കാൻ കുവൈത്ത് മന്ത്രിസഭാ തീരുമാനിച്ചു. സ്വദേശീവൽക്കരണം ശക്തമാക്കാനാണ് ഈ നീക്കം.
എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണെങ്കിലും ഡോക്ടർമാർക്കും അദ്ധ്യാപകർക്കും ഇളവുണ്ട്. അതേസമയം, വിദേശി അദ്ധ്യാപക നിയമനങ്ങൾ പരമാവധി കുറയ്ക്കും. നഴ്‌സുമാരുടെ കാര്യത്തിൽ സർക്കാർ നിലപാട് സംബന്ധിച്ച് വ്യക്തതയില്ല. സ്വദേശികൾ ജോലി ചെയ്യാൻ മടി കാണിച്ചിരുന്ന ചില മേഖലകളിൽ വിദേശികളെ നിയമിക്കുന്ന പതിവ് അവസാനിപ്പിക്കാനാണു തീരുമാനം.
ഏതു തസ്തികയിലും ജോലി ചെയ്യാൻ സ്വദേശികളെ സജ്ജരാക്കുകയാണു ലക്ഷ്യം. 1680 സ്വദേശികളുടെ നിയമന നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കാൻ സിവിൽ സർവീസ് കമ്മിഷനു നിർദേശവും നൽകി.
Next Story