- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലെ കറാഫി നാഷണൽ കൺസ്ട്രക്ഷൻ കമ്പനിയുടെ ചതിയിൽപ്പെട്ട ഇന്ത്യക്കാർക്ക് കേന്ദ്രമന്ത്രി എം. ജെ. അക്‌ബറിന്റെ ഇടപെടലിൽ മോചനം; മാസങ്ങളായി ശമ്പളവും ഭക്ഷണവും ഇല്ലാതെ കുടുങ്ങിയ മലയാളികൾ അടക്കമുള്ളവർക്ക് ഇനി നാട്ടിലേക്ക് മടങ്ങാം: കുവൈറ്റ് ഭരണാധികാരികളുമായി നടത്തിയ ചർച്ചയിൽ ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും നൽകാനും ധാരണയായി
കണ്ണൂർ: കുവൈറ്റിലെ കറാഫി നാഷണൽ കൺസ്ട്രക്ഷൻ കമ്പനിയുടെ ചതിയിൽപ്പെട്ട് കഴിഞ്ഞ ഇന്ത്യൻ തൊഴിലാളികൾക്ക് ഒടുവിൽ മോചനം. വിദേശകാര്യ സഹമന്ത്രി എം. ജെ. അക്‌ബറിന്റെ കുവൈത്ത് സന്ദർശനമാണ് കുവൈത്തിലെ മലയാളികളടക്കമുള്ള ആയിരത്തോളം ഇന്ത്യക്കാർക്ക് അനുഗ്രഹമായത്. പത്ത് മാസക്കാലമായി കറാഫി നാഷണൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ശമ്പളമില്ലാതെ പട്ടിണിക്കാരായി കഴിയുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് പ്രത്യാശ നൽകുന്നതാണ് കേന്ദ്രമന്ത്രിയുടെ സന്ദർശനം. ശമ്പള കുടിശ്ശികയും നാട്ടിലേക്ക് വരാനുള്ള വിസയും നൽകുമെന്ന് ഇന്ത്യൻ എംമ്പസിയിൽ നിന്ന് ഉറപ്പ് ലഭിച്ചിരിക്കയാണ്. മൂന്നാമത് ഇന്ത്യ -കുവൈത്ത് മന്ത്രി തല ചർച്ചകൾക്ക് വേണ്ടിയായിരുന്നു എം. ജെ. അക്‌ബർ കഴിഞ്ഞ മാസം 20 ാം തീയ്യതി കുവൈത്തിലെത്തിയത്. മന്ത്രി സന്ദർശനത്തിന് എത്തിയ ദിവസം തന്നെ മാസങ്ങളായി ദുരിതത്തിൽ കഴിയുന്ന തൊഴിലാളികൾ ഇന്ത്യൻ എംമ്പസിക്കു മുമ്പാകെ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നത്തിൽ ഇടപെട്ട മന്ത്രി എം.ജെ. അക്‌ബർ കുവൈത്ത് ഭരണാധികാരികളുടെ ശ്രദ്ധയിൽ ഇക്കാ
കണ്ണൂർ: കുവൈറ്റിലെ കറാഫി നാഷണൽ കൺസ്ട്രക്ഷൻ കമ്പനിയുടെ ചതിയിൽപ്പെട്ട് കഴിഞ്ഞ ഇന്ത്യൻ തൊഴിലാളികൾക്ക് ഒടുവിൽ മോചനം. വിദേശകാര്യ സഹമന്ത്രി എം. ജെ. അക്‌ബറിന്റെ കുവൈത്ത് സന്ദർശനമാണ് കുവൈത്തിലെ മലയാളികളടക്കമുള്ള ആയിരത്തോളം ഇന്ത്യക്കാർക്ക് അനുഗ്രഹമായത്. പത്ത് മാസക്കാലമായി കറാഫി നാഷണൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ശമ്പളമില്ലാതെ പട്ടിണിക്കാരായി കഴിയുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് പ്രത്യാശ നൽകുന്നതാണ് കേന്ദ്രമന്ത്രിയുടെ സന്ദർശനം.
ശമ്പള കുടിശ്ശികയും നാട്ടിലേക്ക് വരാനുള്ള വിസയും നൽകുമെന്ന് ഇന്ത്യൻ എംമ്പസിയിൽ നിന്ന് ഉറപ്പ് ലഭിച്ചിരിക്കയാണ്. മൂന്നാമത് ഇന്ത്യ -കുവൈത്ത് മന്ത്രി തല ചർച്ചകൾക്ക് വേണ്ടിയായിരുന്നു എം. ജെ. അക്‌ബർ കഴിഞ്ഞ മാസം 20 ാം തീയ്യതി കുവൈത്തിലെത്തിയത്. മന്ത്രി സന്ദർശനത്തിന് എത്തിയ ദിവസം തന്നെ മാസങ്ങളായി ദുരിതത്തിൽ കഴിയുന്ന തൊഴിലാളികൾ ഇന്ത്യൻ എംമ്പസിക്കു മുമ്പാകെ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നത്തിൽ ഇടപെട്ട മന്ത്രി എം.ജെ. അക്‌ബർ കുവൈത്ത് ഭരണാധികാരികളുടെ ശ്രദ്ധയിൽ ഇക്കാര്യം പെടുത്തുകയും പരിഹാരത്തിനായി അഭ്യർത്ഥിക്കുകയും ചെയ്തു. മന്ത്രിയുടെ അഞ്ച് ദിവസത്തിനിടെയിൽ തന്നെ കുവൈത്ത് ഭരണാധികാരികൾ അനുകൂല ശ്രമം തുടങ്ങി. കുവൈത്തിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനിയാണ് കറാഫി നാഷണൽ. രാജ്യത്തെ വിമാനത്താവളമടക്കമുള്ള നിർമ്മാണ കുത്തക ഈ കമ്പനിക്കായിരുന്നു. എന്നാൽ കഴിഞ്ഞ പത്ത് മാസക്കാലമായി 800 ലേറെ വരുന്ന മലയാളികളും തമിഴ് നാട്ടുകാരും മറ്റ് സംസ്ഥാനക്കാരുമടക്കമുള്ള 2000 ഇന്ത്യക്കാർക്ക് ഇവിടെ ദുരിത ജീവിതമായിരുന്നു. കമ്പനി നഷ്ടത്തിലേക്ക് കുതിക്കുന്നുവെന്ന് പറഞ്ഞ് ശമ്പളം നൽകാതായി. ആനുകൂല്യങ്ങൾ എല്ലാം തടഞ്ഞു വെക്കപ്പെട്ടു. മൂന്ന് നേരവും കൃത്യമായി നൽകിവരുന്ന ഭക്ഷണവും മുടങ്ങി. പകരം പരിപ്പും ചോറുമായി.
ദീർഘകാലം ശമ്പളം മുടങ്ങിയതോടെ രക്ഷയില്ലാതെ ചിലർ ജോലി ഉപേക്ഷിച്ച് നാട്ടിൽ മടങ്ങാൻ ശ്രമിച്ചു. അതിനിടയിലും അവിടുത്തെ വ്യവസ്ഥ അനുസരിച്ച് ജോലി രാജിവച്ചാലും മൂന്ന് മാസം ജോലി ചെയ്യണം. അതും കഴിഞ്ഞ് വിസ, ലഭിക്കാൻ വീണ്ടും രണ്ടുമാസം മുറികളിൽ കഴിയണം. എന്നാൽ വിസ ലഭിക്കാതെ പട്ടിണിയും പരിവട്ടവുമായി നിരവധി പേർ അവിടെ കുടുങ്ങി. കമ്പനിക്കു മുന്നിൽ നിരവധി സമരങ്ങൾ നടത്തിയവരെ ആരും തിരിഞ്ഞ് നോക്കിയില്ല. ഇന്ത്യക്കാർ കേന്ദ്രമന്ത്രി സുഷമ സ്വരാജിനും കേരളം, തമിഴ്‌നാട് മുഖ്യമന്ത്രിമാർക്കും നിവേദനങ്ങൾ നൽകി. നിരാശ മാത്രമായിരുന്നു ഫലം. പ്രശ്നം രൂക്ഷമായതോടെ ഇനി ആത്മഹത്യ തന്നെയാണ് വഴിയെന്നും ചിന്തിച്ചവരും ഏറെ. ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ കാഞ്ഞങ്ങാട്ടെ ടി. പ്രശാന്ത് പറയുന്നു.
കേന്ദ്രമന്ത്രി എം. ജെ. അക്‌ബറിന്റെ വരവിലും മറിച്ചൊന്നും സംഭവിക്കില്ലെന്നായിരുന്നു തൊഴിലാളികൾ കരുതിയത്. എന്നാൽ എംമ്പസിക്കു മുന്നിലെ സമരം അധികൃതരുടെ കണ്ണ് തുറപ്പിച്ചു. പ്രശ്നങ്ങളുടെ ഗൗരവം മനസ്സിലാക്കിയ മന്ത്രി ഇടപെട്ടതോടെ പത്ത് ദിവസത്തിനകം തന്നെ ഇന്ത്യയിലേക്ക് തിരിച്ച് പോകുന്നവർക്ക് ശമ്പള കുടിശ്ശിക നൽകാനും വിസ അനുവദിക്കാനുമുള്ള നടപടികളും ആരംഭിച്ചു. ഇത് സംബന്ധിച്ചുള്ള അറിയിപ്പുകൾ ഇന്നലെ മുതൽ ലഭിച്ചു തുടങ്ങി. ശമ്പളമില്ലാതെ മാസങ്ങളായി ക്യാമ്പിൽ കഴിയുന്ന മലയാളികൾ മുന്നൂറോളം വരും. അവരെല്ലാം ജോലി രാജിവെച്ചിട്ടുണ്ട്. ഇതുരെയുള്ള ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും അവർക്ക് ലഭിക്കും. നാട്ടിലേക്ക് മടങ്ങാത്ത മറ്റുള്ളവർ മറ്റ് കമ്പനികളിൽ ജോലിയിൽ പ്രവേശിക്കും. കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിനും നയതന്ത്ര പ്രതിനിധികളും ഇന്ത്യക്കാരുടെ തിരിച്ച് വരവിന് ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.