കുവൈത്തിലെ സിക്‌സ്ത് റിങ് റോഡിൽ മലയാളികൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ട് രണ്ടു പേർ സംഭവസ്ഥലത്ത് വച്ച് മരിച്ചു.തൃശൂർ പെരിഞ്ഞനം സ്വദേശി കുട്ടൻ മുരളി (57), തൊടുപുഴ സ്വദേശി വർക്കി ചെറിയാൻ (40) എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഒരാൾ ജഹറ ആശുപത്രിയിൽ ചികിൽസയിലാണ്.