- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രക്കാരുടെ കൈവശമുള്ള എല്ലാ ഹാൻഡ് ബാഗുകളും പരിശോധിച്ച് ശേഷം മാത്രം കടത്തിവിടൽ; ചെങ്കിങ് കൗണ്ടറുകളുടെയും എണ്ണം കൂട്ടിയും കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചും തിരക്ക് നിയന്ത്രണം; തിരക്കിൽ വീർപ്പ് മുട്ടി കുവൈറ്റ് വിമാനത്താവളം
കുവൈത്ത് സിറ്റി: പെരുന്നാൾ അവധിയോടൊപ്പം മധ്യവേനലവധിയും എത്തിയതോടെ അവധിയാഘോഷിക്കാനായി നാടുകളിലേക്ക് പോകുന്നവരുടെ തിരക്കിൽ വിർപ്പുമുട്ടുകയാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം. തിരക്ക് വർദ്ധനയ്‌ക്കൊപ്പം രാജ്യത്ത് ആക്രമണ പരമ്പരകളുടെ ഭീഷണികൂടിയെത്തിയതോടെ കനത്ത സുരക്ഷാ പരിശോധനയാണ് വിമാനത്താവളത്തിൽ ഉള്ളത്. വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയുടെ കാര്യത്തിൽ അതീവ ജാഗ്രതയാണ് അധികൃതർ സ്വീകരിച്ചത്. ഡിപ്പാർച്ചർ ടെർമിനലിലത്തെുന്ന വരെയും അറൈവൽ ടെർമിനലിലത്തെുന്നവരെയും അടക്കം മുഴുവൻ പേരെയും ശക്തമായ സുരക്ഷാ പരിശോധനക്കാണ് വിധേയമാക്കുന്നത്. ചെറുതും വലുതുമുൾപ്പെടെ യാത്രക്കാരുടെ കൈവശമുള്ള എല്ലാ ഹാൻഡ്ബാഗുകളും കീസുകളും സൂക്ഷ്മമായി പരിശോധിച്ച് ഉറപ്പാക്കിയതിനുശേഷമാണ് കടത്തിവിടുന്നത്. കൂടാതെ തിരക്ക് കുറയ്ക്കാനായി ചെക്കിങ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിച്ചും കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചുമാണ് പുതിയ സാഹചര്യത്തെ തരണം ചെയ്തുകൊണ്ടിരിക്കുന്നത്.
കുവൈത്ത് സിറ്റി: പെരുന്നാൾ അവധിയോടൊപ്പം മധ്യവേനലവധിയും എത്തിയതോടെ അവധിയാഘോഷിക്കാനായി നാടുകളിലേക്ക് പോകുന്നവരുടെ തിരക്കിൽ വിർപ്പുമുട്ടുകയാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം. തിരക്ക് വർദ്ധനയ്‌ക്കൊപ്പം രാജ്യത്ത് ആക്രമണ പരമ്പരകളുടെ ഭീഷണികൂടിയെത്തിയതോടെ കനത്ത സുരക്ഷാ പരിശോധനയാണ് വിമാനത്താവളത്തിൽ ഉള്ളത്.
വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയുടെ കാര്യത്തിൽ അതീവ ജാഗ്രതയാണ് അധികൃതർ സ്വീകരിച്ചത്. ഡിപ്പാർച്ചർ ടെർമിനലിലത്തെുന്ന വരെയും അറൈവൽ ടെർമിനലിലത്തെുന്നവരെയും അടക്കം മുഴുവൻ പേരെയും ശക്തമായ സുരക്ഷാ പരിശോധനക്കാണ് വിധേയമാക്കുന്നത്. ചെറുതും വലുതുമുൾപ്പെടെ യാത്രക്കാരുടെ കൈവശമുള്ള എല്ലാ ഹാൻഡ്ബാഗുകളും കീസുകളും സൂക്ഷ്മമായി പരിശോധിച്ച് ഉറപ്പാക്കിയതിനുശേഷമാണ് കടത്തിവിടുന്നത്.
കൂടാതെ തിരക്ക് കുറയ്ക്കാനായി ചെക്കിങ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിച്ചും കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചുമാണ് പുതിയ സാഹചര്യത്തെ തരണം ചെയ്തുകൊണ്ടിരിക്കുന്നത്.