- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരവധി തവണ ആവശ്യപ്പെട്ടിട്ടും ശമ്പളം ലഭിച്ചില്ല; കുവൈറ്റ് വിമാനത്താവളത്തിലെ ക്ലീനിങ് തൊഴിലാളികൾ പണിമുടക്ക് നടത്തി പ്രതിഷേധിച്ചു; ശമ്പളം നല്കിയില്ലെങ്കിൽ നടപടിയെന്ന മുന്നറിയിപ്പുമായി മാൻ പവർ അഥോറിറ്റി
ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ക്ലീനിങ് തൊഴിലാളികൾ ഇന്നലെ പണിമുടക്കി. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ശമ്പളം കുടിശ്ശികയായി തുടരുന്ന സാഹചര്യത്തിൽ മറ്റ് മാർഗങ്ങളില്ലാത്തിനാൽ ജോലിക്ക് പോകാതെ പണിമുടക്ക് സമരം നടത്താൻ തൊഴിലാളികൾ നിർബന്ധിതരാകുകയായിരുന്നു. മധ്യവേനൽ അവധിയോടനുബന്ധിച്ച് തിരക്ക് കൂടിയ സമയത്ത് ക്ലീനിങ് തൊഴിലാളികൾ നടത്തിയ സമരം യാത്രക്കാർക്കും മറ്റും പ്രയാസമുണ്ടാക്കി. അതിനിടെ, വിമാനത്താവളത്തിലെ ക്ലീനിങ് തൊഴിലാളികൾ ഇന്നലെ നടത്തിയ പണിമുടക്ക് ന്യായമായിരുന്നുവെന്നും കമ്പനി ശമ്പളം കൊടുക്കാതിരുന്നതാണ് തൊഴിലാളികളെ സമരത്തിലേക്ക് നയിച്ചതെന്നും മാൻ പവർ അഥോറിറ്റി അസിസ്റ്റന്റ് ഡയറക്ടർ അഹ്മദ് അൽ മൂസ പറഞ്ഞു. തൊഴിലാളികൾക്ക് ലഭിക്കേണ്ട മുഴുവൻ ശമ്പളവും കുടിശ്ശികയടക്കം കൊടുക്കാൻ തയാറായിട്ടില്ലെങ്കിൽ ക്ലീനിങ് കമ്പനിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.ശമ്പളമുൾപ്പെടെ തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നോ
ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ക്ലീനിങ് തൊഴിലാളികൾ ഇന്നലെ പണിമുടക്കി. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ശമ്പളം കുടിശ്ശികയായി തുടരുന്ന സാഹചര്യത്തിൽ മറ്റ് മാർഗങ്ങളില്ലാത്തിനാൽ ജോലിക്ക് പോകാതെ പണിമുടക്ക് സമരം നടത്താൻ തൊഴിലാളികൾ നിർബന്ധിതരാകുകയായിരുന്നു.
മധ്യവേനൽ അവധിയോടനുബന്ധിച്ച് തിരക്ക് കൂടിയ സമയത്ത് ക്ലീനിങ് തൊഴിലാളികൾ നടത്തിയ സമരം യാത്രക്കാർക്കും മറ്റും പ്രയാസമുണ്ടാക്കി. അതിനിടെ, വിമാനത്താവളത്തിലെ ക്ലീനിങ് തൊഴിലാളികൾ ഇന്നലെ നടത്തിയ പണിമുടക്ക് ന്യായമായിരുന്നുവെന്നും കമ്പനി ശമ്പളം കൊടുക്കാതിരുന്നതാണ് തൊഴിലാളികളെ സമരത്തിലേക്ക് നയിച്ചതെന്നും മാൻ പവർ അഥോറിറ്റി അസിസ്റ്റന്റ് ഡയറക്ടർ അഹ്മദ് അൽ മൂസ പറഞ്ഞു.
തൊഴിലാളികൾക്ക് ലഭിക്കേണ്ട മുഴുവൻ ശമ്പളവും കുടിശ്ശികയടക്കം കൊടുക്കാൻ തയാറായിട്ടില്ലെങ്കിൽ ക്ലീനിങ് കമ്പനിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.ശമ്പളമുൾപ്പെടെ തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന കമ്പനികൾക്കെതിരെ ഫയലുകൾ ക്ലോസ് ചെയ്യുന്നതുൾപ്പെടെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും അധികൃതകർ അറിയിച്ചു.