- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്ത് എയർവേസിന്റെ മുംബെ സർവീസുകൾ ഇനി ദിവസേന രണ്ടെണ്ണം; യാത്രക്കാരുടെ വർദ്ധനവിനെ തുടർന്ന് സർവ്വീസുകൾ ഇരട്ടിയാക്കി
കുവൈത്ത് എയർവേസിന്റെ മുംബെ സർവീസുകൾ ദിവസേന രണ്ടെണ്ണം വീതമാക്കി ഉയർത്താൻ തീരുമാനിച്ചു. ഈ മാസം പത്തു മുതൽ ദിനേന രണ്ടു വിമാനങ്ങൾ കുവൈത്തിൽ നിന്ന് മുംബൈയിലേക്കും സർവീസ് നടത്തുമെന്ന് കുവൈത്ത് എയർവെയ്സ് കമ്പനി അറിയിച്ചു. കുവൈത്തിൽ നിന്നുള്ള ആദ്യവിമാനം പുലർച്ചെ 05:50നും രണ്ടാമത്തെ വിമാനം രാത്രി ഒമ്പതു നാൽപതിനും ആണ് പുറപ്പെടുക. പുലർച്ചെ 5:25 നാണ് മുംബൈയിൽ നിന്നുള്ള ആദ്യവിമാനം പുറപ്പെടുക. രണ്ടാമത്തെ സർവീസ് ഉച്ചക്ക് ഒന്നരക്ക് മുംബയിൽ നിന്ന് യാത്ര പുറപ്പെടും. എയർ ബസ് അ 320 ബോയിങ് 777 എന്നീ വിമാനങ്ങളാണ് കുവൈറ്റ് മുംബൈ സെക്റ്ററിൽ സർവീസിന് ഉപയോഗിക്കുകയെന്നും അധികൃതർ അറിയിച്ചു. നിലവിൽ പ്രതിദിനം ഓരോ വിമാനം വീതമാണ് കുവൈത്ത് മുംബൈ സെക്ടറിൽ സർവീസ് നടത്തുന്നത്. ഈ സെക്ടറിയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതിനെ തുടർന്നാണ് പ്രതിദിന സർവീസ് ഇരട്ടിപ്പിക്കാൻ കുവൈത്ത് എയർവെയ്സ് തീരുമാനിച്ചത്.
കുവൈത്ത് എയർവേസിന്റെ മുംബെ സർവീസുകൾ ദിവസേന രണ്ടെണ്ണം വീതമാക്കി ഉയർത്താൻ തീരുമാനിച്ചു. ഈ മാസം പത്തു മുതൽ ദിനേന രണ്ടു വിമാനങ്ങൾ കുവൈത്തിൽ നിന്ന് മുംബൈയിലേക്കും സർവീസ് നടത്തുമെന്ന് കുവൈത്ത് എയർവെയ്സ് കമ്പനി അറിയിച്ചു.
കുവൈത്തിൽ നിന്നുള്ള ആദ്യവിമാനം പുലർച്ചെ 05:50നും രണ്ടാമത്തെ വിമാനം രാത്രി ഒമ്പതു നാൽപതിനും ആണ് പുറപ്പെടുക. പുലർച്ചെ 5:25 നാണ് മുംബൈയിൽ നിന്നുള്ള ആദ്യവിമാനം പുറപ്പെടുക. രണ്ടാമത്തെ സർവീസ് ഉച്ചക്ക് ഒന്നരക്ക് മുംബയിൽ നിന്ന് യാത്ര പുറപ്പെടും. എയർ ബസ് അ 320 ബോയിങ് 777 എന്നീ വിമാനങ്ങളാണ് കുവൈറ്റ് മുംബൈ
സെക്റ്ററിൽ സർവീസിന് ഉപയോഗിക്കുകയെന്നും അധികൃതർ അറിയിച്ചു.
നിലവിൽ പ്രതിദിനം ഓരോ വിമാനം വീതമാണ് കുവൈത്ത് മുംബൈ സെക്ടറിൽ സർവീസ് നടത്തുന്നത്. ഈ സെക്ടറിയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതിനെ തുടർന്നാണ് പ്രതിദിന സർവീസ് ഇരട്ടിപ്പിക്കാൻ കുവൈത്ത് എയർവെയ്സ് തീരുമാനിച്ചത്.