- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി മസ്‌കത്തിൽ നിന്നും നാട്ടിലേക്ക് പോകുന്നവർ ബാഗേജ് കൂടുതൽ കരുതിക്കൊള്ളൂ; കുവൈത്ത് എയർവേയ്‌സ് ബാഗേജ് അലവൻസ് 46 കിലോ ആയി വർധിപ്പിച്ചു
മസ്‌കത്ത്: ഇനി മസ്‌കത്തിൽ നിന്നും നാട്ടിലേക്ക് പോകുന്നവർ ബാഗേജ് കൂടുതൽ കരുതിക്കൊള്ളൂ. കുവൈത്ത് എയർവേയ്‌സിൽ ബാഗേജ് അലവൻസ് 46 കിലോ ആയി വർധിപ്പിച്ചു. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേ ക്കുള്ള യാത്രക്കാരുടെ ബാഗേജ് അലവൻസ് വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയേയും ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂൺ 30 വരെയാണ് ഈ ആനുകൂല്യം ലഭ്യമാവുകയെന്നും അധികൃതർ വാർത്താ കുറിപ്പിൽ അറിയിച്ചു. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കൊച്ചിക്ക് പുറമെ അഹമ്മദാബാദ്, ഡെൽഹി, മുംബൈ, കൊളംബോ, മനില വിമാനത്താവളങ്ങളിലേക്കാണ് 46 കിലോ ബാഗേജ് അലവൻസ് ലഭിക്കുക. 23 കിലോ ഗ്രാം വീതമുള്ള രണ്ട് ലഗേജുകളായാണ് കൊണ്ടുപോകാൻ സാധിക്കുക. സമ്മർ സീസണിൽ യാത്രക്കാരെ ആകർഷിക്കുന്നതിനായി കുവൈത്ത് എയർവേയ്‌സ് ആരംഭിച്ച ബാഗേജ് മേഡ് സിംപിൾ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കും ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. വേനൽ അവധിക്കാലത്ത് നാട്ടിലേക്ക് പോകുന്ന കുടുംബങ്ങളെ ലക്ഷ്യം വച്ചാണ് കമ്പനി ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.
മസ്‌കത്ത്: ഇനി മസ്‌കത്തിൽ നിന്നും നാട്ടിലേക്ക് പോകുന്നവർ ബാഗേജ് കൂടുതൽ കരുതിക്കൊള്ളൂ. കുവൈത്ത് എയർവേയ്‌സിൽ ബാഗേജ് അലവൻസ് 46 കിലോ ആയി വർധിപ്പിച്ചു. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേ ക്കുള്ള യാത്രക്കാരുടെ ബാഗേജ് അലവൻസ് വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയേയും ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂൺ 30 വരെയാണ് ഈ ആനുകൂല്യം ലഭ്യമാവുകയെന്നും അധികൃതർ വാർത്താ കുറിപ്പിൽ അറിയിച്ചു.
മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കൊച്ചിക്ക് പുറമെ അഹമ്മദാബാദ്, ഡെൽഹി, മുംബൈ, കൊളംബോ, മനില വിമാനത്താവളങ്ങളിലേക്കാണ് 46 കിലോ ബാഗേജ് അലവൻസ് ലഭിക്കുക. 23 കിലോ ഗ്രാം വീതമുള്ള രണ്ട് ലഗേജുകളായാണ് കൊണ്ടുപോകാൻ
സാധിക്കുക.
സമ്മർ സീസണിൽ യാത്രക്കാരെ ആകർഷിക്കുന്നതിനായി കുവൈത്ത് എയർവേയ്‌സ് ആരംഭിച്ച ബാഗേജ് മേഡ് സിംപിൾ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കും ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. വേനൽ അവധിക്കാലത്ത് നാട്ടിലേക്ക് പോകുന്ന കുടുംബങ്ങളെ ലക്ഷ്യം വച്ചാണ് കമ്പനി ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.
നിശ്ചയിക്കപ്പെട്ട വിമാനത്താവളങ്ങൾ അല്ലാത്ത സ്ഥലങ്ങളിലേക്ക് 23 കിലോ അധികം കൊണ്ടുപോകുന്ന യാത്രക്കാരിൽ നിന്ന് 45 റിയാൽ ഈടാക്കും.
23 കിലോ ഭാരമുള്ള മറ്റൊരു ലഗേജ് കൂടിയുണ്ടെങ്കിൽ 80 റിയാലും മൂന്നാമത് ഒരു ലഗേജ് കൂടിയുണ്ടെങ്കിൽ 130 റിയാലും നിരക്ക് ഈടാക്കും.ടിക്കറ്റ് നിരക്കിലും വലിയ കുറവ് വരുത്തിയിട്ടുണ്ട്. കൊച്ചിയിലേക്ക് 48 റിയാലാണ് ജൂൺ 15 വരെ പ്രത്യേക നിരക്കിൽ നൽകുന്നത്. എയർപോർട്ട് ടാക്‌സ് അടക്കമുള്ളവ കൂടാതെയാണ് ഈ നിരക്ക്. ഡെൽഹി, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് മസ്‌കത്തിൽ നിന്നുള്ള നിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്.