- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ 322 തടവുകാർക്ക് മോചനം; 701 പേർക്ക് ശിക്ഷാ ഇളവ്; അമീറിന്റെ കാരുണ്യം ലഭിക്കുന്നവരിൽ 800 പേർ വിദേശികൾ
കുവൈറ്റിൽ ജയിലുകളിൽ കഴിയുന്ന 322 തടവുകാരെ മോചിപ്പിക്കുന്നതടക്കം 1192 തടവുകാർക്ക് ശിക്ഷകളിൽ അമീർ ഇളവ് അനുവദിച്ചു. ഇവർക്ക് വിധിച്ചിരുന്ന ലക്ഷക്കണക്കിന് ദിനാറിന്റെ പിഴയും എഴുതി തള്ളിയിട്ടുണ്ട്.ജയിൽ ശിക്ഷ അനുഭവിക്കുന്നവരിൽ 311 സ്വദേശികൾക്കും, 881 പേർ വിദേശികൾക്കുമാണ് അമീർ ഷേഖ് സാബാ അൽ അഹ്മദ് അൽ ജാബെർ അൽ സാബായുടെ കാരുണ്യത്താൽ മോചനവും ശിക്ഷയിളവും ലഭിക്കുന്നത്. ഇതിൽ, 322 തടവുകാരെ മാപ്പുനൽകി വിട്ടയക്കും. 701 തടവുകാരുടെ ശിക്ഷാ കാലാവധി കുറച്ചിട്ടുണ്ട്. നാടുകടത്താൻ വിധിക്കപ്പെട്ടിരുന്ന 48 പേരുടെ നാടുകടത്തൽ ശിക്ഷയും റദ്ദാക്കി. അതോടൊപ്പം 498 പേർക്ക് ചുമത്തിയിരുന്ന പിഴശിക്ഷകളും ഒഴിവാക്കിയിട്ടുണ്ട്. 2,00,293 ദിനാർ പിഴയാണ് ഇങ്ങനെ എഴുതിത്ത്തള്ളിയത്. 33 വിദേശികളുടെ സാമ്പത്തിക ഗാരന്റിയായി നിശ്ചയിച്ചിരുന്ന പതിനേഴായിരം ദിനാറും റദ്ദാക്കിയതായി ആഭ്യന്തര മന്ത്രാലയത്തിലെ അമീരി പാർഡൻ റിവ്യൂ കമ്മിറ്റിയുടെ ചെയർമാൻ ഇബ്രാഹിം അൽ ഈസാ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കുവൈറ്റിൽ ജയിലുകളിൽ കഴിയുന്ന 322 തടവുകാരെ മോചിപ്പിക്കുന്നതടക്കം 1192 തടവുകാർക്ക് ശിക്ഷകളിൽ അമീർ ഇളവ് അനുവദിച്ചു. ഇവർക്ക് വിധിച്ചിരുന്ന ലക്ഷക്കണക്കിന് ദിനാറിന്റെ പിഴയും എഴുതി തള്ളിയിട്ടുണ്ട്.ജയിൽ ശിക്ഷ അനുഭവിക്കുന്നവരിൽ 311 സ്വദേശികൾക്കും, 881 പേർ വിദേശികൾക്കുമാണ് അമീർ ഷേഖ് സാബാ അൽ അഹ്മദ് അൽ ജാബെർ അൽ സാബായുടെ കാരുണ്യത്താൽ മോചനവും ശിക്ഷയിളവും ലഭിക്കുന്നത്.
ഇതിൽ, 322 തടവുകാരെ മാപ്പുനൽകി വിട്ടയക്കും. 701 തടവുകാരുടെ ശിക്ഷാ കാലാവധി കുറച്ചിട്ടുണ്ട്. നാടുകടത്താൻ വിധിക്കപ്പെട്ടിരുന്ന 48 പേരുടെ നാടുകടത്തൽ ശിക്ഷയും റദ്ദാക്കി. അതോടൊപ്പം 498 പേർക്ക് ചുമത്തിയിരുന്ന പിഴശിക്ഷകളും ഒഴിവാക്കിയിട്ടുണ്ട്. 2,00,293 ദിനാർ പിഴയാണ് ഇങ്ങനെ എഴുതിത്ത്തള്ളിയത്.
33 വിദേശികളുടെ സാമ്പത്തിക ഗാരന്റിയായി നിശ്ചയിച്ചിരുന്ന പതിനേഴായിരം ദിനാറും റദ്ദാക്കിയതായി ആഭ്യന്തര മന്ത്രാലയത്തിലെ അമീരി പാർഡൻ റിവ്യൂ കമ്മിറ്റിയുടെ ചെയർമാൻ ഇബ്രാഹിം അൽ ഈസാ വാർത്തസമ്മേളനത്തിൽ അറിയിച്ചു.