- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശൂറാഹ് ദിനാചരണം; പൊതുവഴികളിൽ മാർഗതടസ്സം ഉണ്ടാക്കുന്നതും പ്രകടനം നടത്തുന്നതും കുറ്റകരം; കുവൈത്തിൽ സുരക്ഷ ശക്തമാക്കാൻ ആഭ്യന്തരമന്ത്രാലയം
മുഹറ മാസത്തിലെ ആശൂറാഹ് ദിനാചരണത്തിനു മുന്നോടിയായി കുവൈത്ത് ആഭ്യന്തര സുരക്ഷ ശക്തമാക്കുന്നു. .മേഖല സുരക്ഷാ ഭീഷണി അഭിമുഖീകരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണു ആഭ്യന്തര മന്ത്രാലയ യോഗം തീരുമാനിച്ചത്. മുഹറം ആചരണത്തിന്റെ ഭാഗമായി ശിയാ ആരാധനാലയങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തും. ഹുസൈനിയകൾ സുരക്ഷിതമായി നടത്താനുള്ള ക്രമീകരണങ്ങൾ ആഭ്യന്തരമന്ത്രാലയം ഒരുക്കും അതേസമയം, ആശൂറാ ദിനാചരണത്‌റിന്റെ പേരിൽ പൊതുവഴികളിൽ പ്രകടനം നടത്താനോ , മാർഗതടസം സൃഷ്ടിച്ചു റോഡുകളിൽവച്ച് ഭക്ഷണപാനീയങ്ങൾ വിതരണം ചെയ്യാനോ അനുവദിക്കില്ല. രാജ്യനിവാസികൾക്കിടിയിൽ ചേരിതിരിവുണ്ടാക്കുന്ന പ്രഭാഷണങ്ങളോ പരിപാടികളോ ആരുടെ ഭാഗത്തുനിന്നായാലും അനുവദിക്കില്ലെന്നു ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറി സുലൈമാൻ ഫഹദ് അൽ ഫഹദ് അറിയിച്ചു. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷക്കായി മന്ത്രാലയം കൈകൊള്ളുന്ന നടപടികളുമായി സഹകരിക്കണമെന്നു അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
മുഹറ മാസത്തിലെ ആശൂറാഹ് ദിനാചരണത്തിനു മുന്നോടിയായി കുവൈത്ത് ആഭ്യന്തര സുരക്ഷ ശക്തമാക്കുന്നു. .മേഖല സുരക്ഷാ ഭീഷണി അഭിമുഖീകരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണു ആഭ്യന്തര മന്ത്രാലയ യോഗം തീരുമാനിച്ചത്. മുഹറം ആചരണത്തിന്റെ ഭാഗമായി ശിയാ ആരാധനാലയങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തും.
ഹുസൈനിയകൾ സുരക്ഷിതമായി നടത്താനുള്ള ക്രമീകരണങ്ങൾ ആഭ്യന്തരമന്ത്രാലയം ഒരുക്കും അതേസമയം, ആശൂറാ ദിനാചരണത്‌റിന്റെ പേരിൽ പൊതുവഴികളിൽ പ്രകടനം നടത്താനോ , മാർഗതടസം സൃഷ്ടിച്ചു റോഡുകളിൽവച്ച് ഭക്ഷണപാനീയങ്ങൾ വിതരണം ചെയ്യാനോ അനുവദിക്കില്ല.
രാജ്യനിവാസികൾക്കിടിയിൽ ചേരിതിരിവുണ്ടാക്കുന്ന പ്രഭാഷണങ്ങളോ പരിപാടികളോ ആരുടെ ഭാഗത്തുനിന്നായാലും അനുവദിക്കില്ലെന്നു ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറി സുലൈമാൻ ഫഹദ് അൽ ഫഹദ് അറിയിച്ചു. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷക്കായി മന്ത്രാലയം കൈകൊള്ളുന്ന നടപടികളുമായി സഹകരിക്കണമെന്നു അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.