- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ പൊലീസ് ഉദ്യോഗസഥരുടെ ചിത്രങ്ങൾ പരസ്യങ്ങളിലും പത്രങ്ങളിലും ഉപയോഗിക്കുന്നതിന് വിലക്ക്; നിയമലംഘകർക്കെതിരെ അച്ചടക്ക നടപടി; പ്രവാസി സംഘനകൾ ജാഗ്രതേ
കുവൈത്തിലെ പ്രവാസി സംഘടനകൾ ഉൾപ്പെടെ ബാധകമാകാവുന്ന പുതിയ നടപടിയുമായി വാർത്ത വിതരണ മന്ത്രാലയം രംഗത്ത്. കുവൈത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പേരോ ചിത്രങ്ങളോ പരസ്യങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയതാണ് മലയാളി സംഘടനകൾക്കും ബാധകമാകുന്നത്. പ്രവാസി സംഘടനകളുടെ പരിപാടികൾക്ക് ഉൾപ്പെടെ അതിഥികളായി പൊലീസ് ഉദ്യോഗസ്ഥരെ ക്ഷണിക്കാറുണ്ട്. പരിപാടികളുടെ പോസ്റ്ററുകളിലും ദിനപത്രങ്ങളിലും ക്ഷണിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ ചിത്ര സഹിതം പരസ്യപ്പെടുത്തുന്നതും പതിവാണ്. ഈ രിതിക്കാണ് ഇതോടെ അവസാനമാകുന്നത്. സർക്കാർ പരിപാടികളുടേതല്ലാത്ത പരസ്യങ്ങൾക്കായി പത്രങ്ങളിലും പോസ്റ്ററുകളിലും പേരോ ചിത്രമോ പ്രസിദ്ധീകരിക്കാൻ കൊടുക്കരുതെന്നാണ് നിർദ്ദേശം. പൊതുജനങ്ങൾക്കിടയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ലഭിക്കേണ്ട ബഹുമാനവും അംഗീകാരവും കുറയാൻ ഇത്തരം പ്രവൃത്തികൾ കാരണമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരമന്ത്രാലയം പുതിയ ഉത്തരവ് ഇറക്കിയത്. അടുത്ത കാലത്തായി സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കൈയേറ്റങ്ങൾ വർദ്ധിച്ചതും ഇക്കാര്യത്തിൽ ന
കുവൈത്തിലെ പ്രവാസി സംഘടനകൾ ഉൾപ്പെടെ ബാധകമാകാവുന്ന പുതിയ നടപടിയുമായി വാർത്ത വിതരണ മന്ത്രാലയം രംഗത്ത്. കുവൈത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പേരോ ചിത്രങ്ങളോ പരസ്യങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയതാണ് മലയാളി സംഘടനകൾക്കും ബാധകമാകുന്നത്.
പ്രവാസി സംഘടനകളുടെ പരിപാടികൾക്ക് ഉൾപ്പെടെ അതിഥികളായി പൊലീസ് ഉദ്യോഗസ്ഥരെ ക്ഷണിക്കാറുണ്ട്. പരിപാടികളുടെ പോസ്റ്ററുകളിലും ദിനപത്രങ്ങളിലും ക്ഷണിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ ചിത്ര സഹിതം പരസ്യപ്പെടുത്തുന്നതും പതിവാണ്. ഈ രിതിക്കാണ് ഇതോടെ അവസാനമാകുന്നത്.
സർക്കാർ പരിപാടികളുടേതല്ലാത്ത പരസ്യങ്ങൾക്കായി പത്രങ്ങളിലും പോസ്റ്ററുകളിലും പേരോ ചിത്രമോ പ്രസിദ്ധീകരിക്കാൻ കൊടുക്കരുതെന്നാണ് നിർദ്ദേശം. പൊതുജനങ്ങൾക്കിടയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ലഭിക്കേണ്ട ബഹുമാനവും അംഗീകാരവും കുറയാൻ ഇത്തരം പ്രവൃത്തികൾ കാരണമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരമന്ത്രാലയം പുതിയ ഉത്തരവ് ഇറക്കിയത്. അടുത്ത കാലത്തായി സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കൈയേറ്റങ്ങൾ വർദ്ധിച്ചതും ഇക്കാര്യത്തിൽ നിലപാട് കർശനമാക്കാൻ കാരണമായിട്ടുണ്ട്.
പുതിയ ഉത്തരവുണ്ടായതോടെ പൊലീസ് ഉദ്യോഗസ്ഥരുടെ പടവും പേരും വച്ച് പത്രപരസ്യങ്ങളും ബോർഡുകളും സ്ഥാപിക്കുന്നതു കുറ്റകരമായി കണക്കാക്കും എന്നാണു ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വിഭാഗം അറിയിച്ചത്. വിലക്ക് ലംഘിക്കുന്ന ഉദ്യോഗസ്ഥരെ അച്ചടക്ക നടപടികൾക്ക് വിധേയമാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.