- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ നിന്ന് ജോലി മതിയാക്കി മടങ്ങുന്നവർക്ക് തുടർപ്രവേശനത്തിനു നിരോധനം ഏർപ്പെടുത്തിയേക്കും; രണ്ട് വർഷം നിരോധനം ഏർപ്പെടുത്തുക കമ്പനി പിആർഒ, ഡ്രൈവർ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക്
കുവൈറ്റിൽ നിന്ന് ജോലി മതിയാക്കി മടങ്ങുന്നവർക്ക് തുടർപ്രവേശനത്തിനു നിരോധനം ഏർപ്പെടുത്താൻ പുതിയ നടപടിയുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത്. മലയാളികൾ ഏറെയുള്ള ഡ്രൈവർ കമ്പനി പിആർഒ (മൻദൂബ്), തസ്തികകളിൽ ജോലി മതിയാക്കി മടങ്ങുന്നവർക്കാണ് കുവൈത്തിൽ തുടർപ്രവേശനത്തിനു രണ്ടു വർഷം നിരോധനം ഏർപ്പെടുത്താൻ ആലോചിക്കുന്നത്. ഈ തസ്തികകളിൽ ജോലി ചെയ്യുന്നർക്ക് ലഭിക്കുന്ന ഡ്രൈവിങ് ലൈസൻസ് വീണ്ടും കുവൈത്തിൽ പ്രവേശിച്ച ശേഷം ഉപയോഗിക്കുന്ന പ്രവണത വർധിച്ചതോടെയാണ് ആഭ്യന്തരമന്ത്രാലയം ഗതാഗതവിഭാഗത്തിന്റെ പുതിയ നീക്കം. കുവൈത്തിൽ വിദേശികൾക്കു ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള വ്യവസ്ഥകൾ കർശനമാണ്. സാധാരണരീതിയിൽ ലൈസൻസ് ലഭിക്കാൻ 600 ദിനാർ പ്രതിമാസ ശമ്പളം, സർവകലാശാലാ ബിരുദം, രണ്ടുവർഷം കുവൈത്തിൽ താമസം തുടങ്ങിയ വ്യവസ്ഥകളുണ്ട്. എന്നാൽ കമ്പനികളിലെ വിവിധ വിഭാഗം മൻദൂബ്, ഡ്രൈവർ തസ്തികകളിലുള്ളവർക്ക് ഈ ഉപാധി ബാധകമല്ല. ഗാർഹികത്തൊഴിലാളി വീസയിൽ വീട്ടു ഡ്രൈവർമാരായി വരുന്നവർക്കും ഈ വ്യവസ്ഥകൾ ഇല്ല. മൻദൂബ്, ഡ്രൈവർ തസ്തികകൾക്കാണ് ഉപാധി ഇളവ്. അങ്ങനെ ലഭി
കുവൈറ്റിൽ നിന്ന് ജോലി മതിയാക്കി മടങ്ങുന്നവർക്ക് തുടർപ്രവേശനത്തിനു നിരോധനം ഏർപ്പെടുത്താൻ പുതിയ നടപടിയുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത്. മലയാളികൾ ഏറെയുള്ള ഡ്രൈവർ കമ്പനി പിആർഒ (മൻദൂബ്), തസ്തികകളിൽ ജോലി മതിയാക്കി മടങ്ങുന്നവർക്കാണ് കുവൈത്തിൽ തുടർപ്രവേശനത്തിനു രണ്ടു വർഷം നിരോധനം ഏർപ്പെടുത്താൻ ആലോചിക്കുന്നത്.
ഈ തസ്തികകളിൽ ജോലി ചെയ്യുന്നർക്ക് ലഭിക്കുന്ന ഡ്രൈവിങ് ലൈസൻസ് വീണ്ടും കുവൈത്തിൽ പ്രവേശിച്ച ശേഷം ഉപയോഗിക്കുന്ന പ്രവണത വർധിച്ചതോടെയാണ് ആഭ്യന്തരമന്ത്രാലയം ഗതാഗതവിഭാഗത്തിന്റെ പുതിയ നീക്കം. കുവൈത്തിൽ വിദേശികൾക്കു ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള വ്യവസ്ഥകൾ കർശനമാണ്. സാധാരണരീതിയിൽ ലൈസൻസ് ലഭിക്കാൻ 600 ദിനാർ പ്രതിമാസ ശമ്പളം, സർവകലാശാലാ ബിരുദം, രണ്ടുവർഷം കുവൈത്തിൽ താമസം തുടങ്ങിയ വ്യവസ്ഥകളുണ്ട്. എന്നാൽ കമ്പനികളിലെ വിവിധ വിഭാഗം മൻദൂബ്, ഡ്രൈവർ തസ്തികകളിലുള്ളവർക്ക് ഈ ഉപാധി ബാധകമല്ല.
ഗാർഹികത്തൊഴിലാളി വീസയിൽ വീട്ടു ഡ്രൈവർമാരായി വരുന്നവർക്കും ഈ വ്യവസ്ഥകൾ ഇല്ല. മൻദൂബ്, ഡ്രൈവർ തസ്തികകൾക്കാണ് ഉപാധി ഇളവ്. അങ്ങനെ ലഭിക്കുന്ന ഡ്രൈവിങ് ലൈസൻസ് ഈ തസ്തികകളിൽ നിന്ന് മാറുന്നതോടെ റദ്ദാക്കണമെന്നാണു നിയമം. അതേസമയം, ഉപാധികളില്ലാത്ത തസ്തികകൾ വഴി ലഭിച്ച ലൈസൻസ് തസ്തിക മാറിയാലും റദ്ദാക്കാൻ പലരും തയാറാകാറില്ല. മൻദൂബ്, ഡ്രൈവർ തസ്തികകൾ വഴി ലൈസൻസ് സമ്പാദിച്ച പലരും ഇഖാമ റദ്ദാക്കി രാജ്യം വിടുകയും താമസിയാതെ പുതിയ വീസയിൽ കുവൈത്തിലെത്തി പഴയ ലൈസൻസ് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇത് തടയാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതരുടെ ഈ പുതിയ നീക്കം.