കുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രാലയം നിയന്ത്രണങ്ങളും കടുപ്പിച്ച സാഹചര്യത്തിൽ കുട്ടികൾ സ്‌കൂളുകളിൽ എത്തുന്നത് ഒഴിവാക്കാൻ എഴുത്തുപരീക്ഷ വേണ്ടെന്ന് വക്കുന്നു.സ്വകാര്യ സ്‌കൂളുകളിൽ എഴുത്ത് പരീക്ഷ പാടില്ലെന്ന് വിദ്യാഭ്യാ സമന്ത്രാലയം അറിയിച്ചു.

രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങൾക്കും നിരോധനം ബാധകമാണ്.കോവിഡ് പശ്ചാത്തലത്തിൽ കുട്ടികളുടെ മൂല്യനിർണയത്തിന് അവലംബിച്ച രീതി തുടരണം. ചില വിദ്യാലയങ്ങൾ എഴുത്ത് പരീക്ഷ നടത്തുന്നതിന് ഇതിനകം വാങ്ങിയ അനുമതി റദ്ദാക്കിയിട്ടുമുണ്ട്.ഒന്നാം സെമസ്റ്ററിൽ പ്രത്യേക അനുമതിയോടെ സ്‌കൂളുകളിൽ എഴുത്ത് പരീക്ഷ നടത്തിയിരുന്നു. അത്തരം വിദ്യാലയങ്ങളിലും എഴുത്ത് പരീക്ഷയ്ക്ക് അനുമതി ഇല്ല.