കുവൈറ്റിലുള്ളവർക്ക് ഇനി നാട്ടിലെ പ്രിയപ്പെട്ടവരോട് സംസാരിക്കാൻ ചിലവേറുമെന്ന് സൂചന. രാജ്യ്തതെ ടെലി കമ്യൂണിക്കേഷൻ മന്ത്രാലയം ഇന്റർനാഷണൽ കോളുകളുടെ നിരക്ക് വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് ധനമന്ത്രാലയത്തിന്റെയും മന്ത്രിസഭയുടെയും അനുമതി പ്രതീക്ഷിച്ചിരിക്കുകയാണെന്ന് മന്ത്രാലയമെന്ന് റിപ്പോർട്ട്.

രാജ്യാന്തര കോളുകളുടെ നിരക്കിനു പുറമെ മറ്റുചില സേവനങ്ങൾക്കുള്ള നിരക്ക് വർധനയും ആലോചനയിലുണ്ട്. കോൾ ഫോർവേഡിങ്, വേക് അപ്പ് കോൾ തുടങ്ങിയവയ്ക്കും നിരക്ക് വർദ്ധന വന്നേക്കും.