- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റർ ഫോർ ഇന്ത്യാ സ്റ്റഡീസ് കുവൈറ്റ് ലഘു പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി : സെന്റർ ഫോർ ഇന്ത്യാ സ്റ്റഡീസ് കുവൈറ്റ് കേരളം പിറവി ദിനാഘോഷത്തിന്റെ ഭാഗമായി ലഘു പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. സാൽമിയയിൽ നടന്ന പരിപാടിയിൽ പ്രസിഡണ്ട് മഹാദേവ അയ്യർ അധ്യക്ഷത വഹിച്ചു. നാളത്തെ കേരളം എന്ന വിഷയത്തെ അധികരിച്ച് അഞ്ച് മേഖലകൾ കേന്ദ്രികരിച്ചു ആയിരുന്നു പ്രഭാഷണ പരമ്പരകൾ നടന്നത്. വിദ്യാഭ്യാസ മേഖലയെ കുറിച്ചു ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ പ്രിൻസിപ്പലും വിദ്യാഭ്യാസ വിചക്ഷണനുമായ രാജേഷ് നായർ, സാംസ്‌കാരിക കേരളത്തെകുറിച്ച് എൻ.എസ്. എസ് പ്രസിഡണ്ട് പ്രസാദ് പത്മനാഭൻ, സാമൂഹിക രംഗത്തെകുറിച്ച് സാമൂഹ്യ പ്രവർത്തകൻ ശശിധരൻ നാട്ടിക, മാധ്യമ രംഗത്തെകുറിച്ച് മലയാളം മീഡീയാ ഫോറം ജനറൽ കണവീനറും കുവൈറ്റ് ടൈംസ് ബിസിനസ് എഡിറ്ററുമായ സജീവ് കെ. പീറ്റർ, സാമ്പത്തിക രംഗത്തെ കുറിച്ച് മാധ്യമ പ്രവർത്തകൻ വിക്ടർ ജോർജ് എന്നിവർ പ്രഭാഷണം നടത്തി. സാംസ്‌കാരിക പ്രവർത്തകൻ വിഭീഷ് തിക്കോടി വിഷയങ്ങൾ ക്രോഡീകരിച്ചു ഉപസംഹാരം നടത്തി. സമകാലിക കേരളത്തിന്റെ അഭിമാനകരമായ നേട്ടങ്ങൾ പങ്കിട്ട വേദി, വിദ്യാഭ്യാസ - സാംസ്‌കാരിക - സാമൂ
കുവൈറ്റ് സിറ്റി : സെന്റർ ഫോർ ഇന്ത്യാ സ്റ്റഡീസ് കുവൈറ്റ് കേരളം പിറവി ദിനാഘോഷത്തിന്റെ ഭാഗമായി ലഘു പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. സാൽമിയയിൽ നടന്ന പരിപാടിയിൽ പ്രസിഡണ്ട് മഹാദേവ അയ്യർ അധ്യക്ഷത വഹിച്ചു. നാളത്തെ കേരളം എന്ന വിഷയത്തെ അധികരിച്ച് അഞ്ച് മേഖലകൾ കേന്ദ്രികരിച്ചു ആയിരുന്നു പ്രഭാഷണ പരമ്പരകൾ നടന്നത്.
വിദ്യാഭ്യാസ മേഖലയെ കുറിച്ചു ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ പ്രിൻസിപ്പലും വിദ്യാഭ്യാസ വിചക്ഷണനുമായ രാജേഷ് നായർ, സാംസ്‌കാരിക കേരളത്തെകുറിച്ച് എൻ.എസ്. എസ് പ്രസിഡണ്ട് പ്രസാദ് പത്മനാഭൻ, സാമൂഹിക രംഗത്തെകുറിച്ച് സാമൂഹ്യ പ്രവർത്തകൻ ശശിധരൻ നാട്ടിക, മാധ്യമ രംഗത്തെകുറിച്ച് മലയാളം മീഡീയാ ഫോറം ജനറൽ കണവീനറും കുവൈറ്റ് ടൈംസ് ബിസിനസ് എഡിറ്ററുമായ സജീവ് കെ. പീറ്റർ, സാമ്പത്തിക രംഗത്തെ കുറിച്ച് മാധ്യമ പ്രവർത്തകൻ വിക്ടർ ജോർജ് എന്നിവർ പ്രഭാഷണം നടത്തി. സാംസ്‌കാരിക പ്രവർത്തകൻ വിഭീഷ് തിക്കോടി വിഷയങ്ങൾ ക്രോഡീകരിച്ചു ഉപസംഹാരം നടത്തി.
സമകാലിക കേരളത്തിന്റെ അഭിമാനകരമായ നേട്ടങ്ങൾ പങ്കിട്ട വേദി, വിദ്യാഭ്യാസ - സാംസ്‌കാരിക - സാമൂഹിക രംഗത്തെ മൂല്യച്യുതിയെ കുറിച്ചും, മാധ്യമങ്ങളുടെ ദിശാബോധത്തെ കുറിച്ചു ആഴത്തിൽ പ്രതിപാദിക്കുകയുണ്ടായി.
കേരളത്തിന്റെ സമഗ്രവും സമ്പൂർണ്ണവുമായ വികസനത്തിന് ഉതകുന്ന ക്രിയാത്മകമായ നിർദ്ദേശങ്ങളും, ശ്രദ്ധിക്കേണ്ട ഒരു പാട് കാര്യങ്ങളെ കുറിച്ചും ചുണ്ടികാണിച്ച പ്രഭാഷണ പരമ്പര ശ്രദ്ധേയമായി മാറി. ചടങ്ങിൽ സതീഷ് സ്വാഗതവും പ്രശാന്ത് ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി