- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ മുഴുവൻ പള്ളികളിലും മൂന്ന് മാസത്തിനകം നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും; പള്ളികൾ ,മത പഠന കേന്ദ്രങ്ങൾ എന്നിവ ഇനി ക്യാമറനീരിക്ഷണത്തിൽ
കുവൈത്തിൽ മുഴുവൻ പള്ളികളിലും മൂന്ന് മാസത്തിനകം നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്. പള്ളികൾ ,മത പഠന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് മൂന്നു മാസത്തിനകം നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുക. ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള ടെണ്ടർ നടപടികൾ അടിയന്തര പ്രാധാന്യത്തോടെ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയതായി ഔകാഫ് ഇസ്ലാമികകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഫരീദ് ഇമാദി പറഞ്ഞു. പ്രാർത്ഥനക്ക് എത്തുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. ജുമുഅ ഖുതുബ, പഠന ക്ലാസുകൾ തുടങ്ങി പള്ളികളിൽ നടക്കുന്ന പരിപാടികൾ ഇത് വഴി കൃത്യമായി രേഖപ്പെടുത്താനാകും. തീവ്ര ചിന്താഗതി കൂടിവരുന്ന പശ്ചാതലത്തിൽ ഇസ്ലാം ഉയർത്തുന്ന മാനുഷിക മൂല്യങ്ങൾക്കു കൂടുതൽ ഊന്നൽ നൽകുന്ന ഖുതുബാ കുറിപ്പുകൾ തയ്യാറാക്കും. ഇത് ഇമാമുമാർക്കു വിതരണം ചെയ്യുമെന്നും ഇസ്ലാമികകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി പറഞ്ഞു. ഇത് അടിസ്ഥാനമാക്കി മാത്രം പ്രഭാഷണം നടത്താൻ ഇമാമുമാർ ബാധ്യസ്ഥരാണ്. നിയമം ലംഘിക്കുന്നവരെ തെളിവെടുപ്പിന് വിധേയമാക്കുമെന്നും അദ്ദേഹം മുന്
കുവൈത്തിൽ മുഴുവൻ പള്ളികളിലും മൂന്ന് മാസത്തിനകം നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്. പള്ളികൾ ,മത പഠന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് മൂന്നു മാസത്തിനകം നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുക.
ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള ടെണ്ടർ നടപടികൾ അടിയന്തര പ്രാധാന്യത്തോടെ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയതായി ഔകാഫ് ഇസ്ലാമികകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഫരീദ് ഇമാദി പറഞ്ഞു. പ്രാർത്ഥനക്ക് എത്തുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി.
ജുമുഅ ഖുതുബ, പഠന ക്ലാസുകൾ തുടങ്ങി പള്ളികളിൽ നടക്കുന്ന പരിപാടികൾ ഇത് വഴി കൃത്യമായി രേഖപ്പെടുത്താനാകും. തീവ്ര ചിന്താഗതി കൂടിവരുന്ന പശ്ചാതലത്തിൽ ഇസ്ലാം ഉയർത്തുന്ന മാനുഷിക മൂല്യങ്ങൾക്കു കൂടുതൽ ഊന്നൽ നൽകുന്ന ഖുതുബാ കുറിപ്പുകൾ തയ്യാറാക്കും. ഇത് ഇമാമുമാർക്കു വിതരണം ചെയ്യുമെന്നും ഇസ്ലാമികകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി പറഞ്ഞു. ഇത് അടിസ്ഥാനമാക്കി മാത്രം പ്രഭാഷണം നടത്താൻ ഇമാമുമാർ ബാധ്യസ്ഥരാണ്. നിയമം ലംഘിക്കുന്നവരെ തെളിവെടുപ്പിന് വിധേയമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.