കുവൈത്ത് സിറ്റി: രാജ്യത്തെ സിവിൽ ഐഡി കാർഡ് അടയ്ക്കാൻ പ്രീ പെയ്ഡ് സംവിധാനം നിലവിൽ വരുന്നു. ഞായറാഴ്ച മുതൽ ഫീസ് പ്രീ-പെയ്ഡ് സംവിധാനത്തിലാക്കും. നിലവിൽ പബ്ലിക് അഥോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) ബൂത്തിൽനിന്നു കാർഡ് കൈപ്പറ്റുമ്പോഴാണു ഫീസ് നൽകുന്നത്.

പാസി'യുടെ ഏതെങ്കിലും സെന്റർ വഴി പണമടച്ചതിനുശേഷമാകും നടപടികൾ പുനരാരംഭിക്കുക. നിശ്ചിതസമയത്തിനകം ഫീസ് അടച്ചില്ലെങ്കിൽ പിഴയും ഈടാക്കും. സിവിൽ ഐഡി കാർഡിനായി അപേക്ഷിക്കുമ്പോൾ ഫീസ് നൽകാത്തവരുടെ കാർഡിന്റെ തുടർനടപടികൾ നിർത്തിവയ്ക്കും.

ഉടമകൾ കാർഡ് ഏറ്റെടുക്കാതിരിക്കുമ്പോൾ ധനകാര്യമന്ത്രാലയത്തിനുള്ള തുക നൽകാൻ പാസിക്ക് ബുദ്ധിമുട്ടാകും. ഈ സാഹചര്യത്തിലാണു സർക്കാരിനു ലഭിക്കേണ്ട തുക നഷ്ടപ്പെടാതിരിക്കാനുള്ള മുൻകരുതലായി പ്രീ-പെയ്ഡ് സംവിധാനം ഏർപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

www.paci.gov.kw വെബ്‌സൈറ്റ്,1889988 ഹോട്ട്ലൈൻ, എസ്എംഎസ് എന്നിവ വഴി കാർഡിന്റെ പുരോഗതി അറിയാം. ദിവസവും ശരാശരി 15000 കാർഡുകൾ ഇഷ്യു ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.