- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് പൊതുമേഖലയിലെ വിദേശി നിയമനം കീറാമുട്ടിയാകുന്നു; വിദേശികളുടെ നിയമനത്തിന് അണ്ടർ സെക്രട്ടറിയുടെയോ മന്ത്രിയുടെയോ അനുമതി നിർബന്ധം; സ്വദേശിവത്കരണം നടപടിയുമായി കുവൈറ്റ്
രാജ്യത്ത് സ്വദേശിവത്ക്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുമേഖലയിൽ വിദേശികളെ നിയമിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയ തീരുമാനം ശക്തമായി നടപ്പാക്കാൻ തീരുമാനം. ഇതോടെ വിദേശികളുടെ നിയമനം കീറാമുട്ടിയാകുമെന്നുറ പ്പായിരിക്കുകയാണ്. ഏതെങ്കിലും സർക്കാർ ഡിപ്പാർട്ട്‌മെന്റുകളിലെ നിശ്ചിത തസ്തികകളിൽ യോഗ്യരായ വിദേശികളെ നിയമിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ ബന്ധപ്പെട്ട മന്ത്രിയുടെയോ അണ്ടർ സെക്രട്ടറിയുടെയോ അറിവോടെ മാത്രമേ നടപടിക്രമം പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ വെന്ന് അധികൃതർ വ്യക്തമാക്കി ഏതെങ്കിലും ഒരു സർക്കാർ ഡിപ്പാർട്ടുമെന്റുകളിലെ വിദഗ്ധ തസ്തികയിൽ വിദേശിയെ നിയമിക്കൽ അനിവാര്യമായി വരികയാണെങ്കിൽ ഡിപ്പാർട്ടുമെന്റ് മേധാവിക്ക് അപേക്ഷ സമർപ്പിക്കാം. അത്തരം അപേക്ഷകളിൽ അന്തിമ തീർപ്പ് കൽപിക്കാനുള്ള അവകാശം പക്ഷെ മന്ത്രിക്കോ അണ്ടർ സെക്രട്ടറിക്കോ മാത്രമായിരിക്കുമെന്നതാണ് പുതിയ തീരുമാനം. സ്വദേശിവത്ക്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുമേഖലയിൽ വിദേശികളെ നിയമിക്കുന്നതിന് അടുത്തിടെയാണ് സർക്കാർ നിരോധനം ഏർപ്പെടുത്ത
രാജ്യത്ത് സ്വദേശിവത്ക്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുമേഖലയിൽ വിദേശികളെ നിയമിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയ തീരുമാനം ശക്തമായി നടപ്പാക്കാൻ തീരുമാനം. ഇതോടെ വിദേശികളുടെ നിയമനം കീറാമുട്ടിയാകുമെന്നുറ പ്പായിരിക്കുകയാണ്. ഏതെങ്കിലും സർക്കാർ ഡിപ്പാർട്ട്‌മെന്റുകളിലെ നിശ്ചിത തസ്തികകളിൽ യോഗ്യരായ വിദേശികളെ നിയമിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ ബന്ധപ്പെട്ട മന്ത്രിയുടെയോ അണ്ടർ സെക്രട്ടറിയുടെയോ അറിവോടെ മാത്രമേ നടപടിക്രമം പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ വെന്ന് അധികൃതർ വ്യക്തമാക്കി
ഏതെങ്കിലും ഒരു സർക്കാർ ഡിപ്പാർട്ടുമെന്റുകളിലെ വിദഗ്ധ തസ്തികയിൽ വിദേശിയെ നിയമിക്കൽ അനിവാര്യമായി വരികയാണെങ്കിൽ ഡിപ്പാർട്ടുമെന്റ് മേധാവിക്ക് അപേക്ഷ സമർപ്പിക്കാം. അത്തരം അപേക്ഷകളിൽ അന്തിമ തീർപ്പ് കൽപിക്കാനുള്ള അവകാശം പക്ഷെ മന്ത്രിക്കോ അണ്ടർ സെക്രട്ടറിക്കോ മാത്രമായിരിക്കുമെന്നതാണ് പുതിയ തീരുമാനം. സ്വദേശിവത്ക്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുമേഖലയിൽ വിദേശികളെ നിയമിക്കുന്നതിന് അടുത്തിടെയാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി പൊതുമേഖലയിൽ നിലവിലുള്ള വിദേശി ജീവനക്കാരുടെ തൊഴിൽ കരാർ പുതുക്കി നൽകേണ്ടതില്ലെന്ന തീരുമാനത്തിൽ സിവിൽ സർവീസ് കമ്മീഷൻ എത്തിയിരുന്നു.
വിദേശികൾക്ക് പകരം വരുന്ന സർക്കാർ തസ്തികകളിൽ ഉടൻ സ്വദേശി ഉദ്യോഗാർഥികളെ നിയമിക്കുന്നതിനുള്ള നടപടികൾ കൈകൊള്ളുകയാണ് ചെയ്യുക. കോടതികളിലെ വിദേശ ജഡ്ജിമാർക്കുവരെ ഈ നിയമം ബാധകമായിരിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ കൂട്ടിച്ചേർത്തു. രാജ്യത്തെ സ്വദേശി-വിദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നതിനാവശ്യമായ നിർദേശങ്ങൾ സമർപ്പിക്കാൻ മന്ത്രിസഭ നിയോഗിച്ച പ്രത്യേക സമിതിയുടെ നിർദേശപ്രകാരമാണ് വിദേശി നിയമ നിരോധനം ഏർപ്പെടുത്തുന്നത്. 2016-2017 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ നിലവിലുള്ള വിദേശി തൊഴിലാളികളിൽ 30 ശതമാനത്തെയെങ്കിലും ഒഴിവാക്കി തൽസ്ഥാനത്ത് സ്വദേശികൾക്ക് ജോലി നൽകുന്ന രീതിയിലുള്ള സംവിധാനമൊരുക്കാൻ തൊഴിൽ മന്ത്രാലയം വിവിധ സർക്കാർ വകുപ്പുകളോട് നിർദേശിച്ചിരുന്നു.