- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തിന് കൊടുത്തുവിട്ട പാഴ്സലിൽ കഞ്ചാവ് പിടികൂടിയ സംഭവം; തടവിലായിരുന്ന മലയാളിയെ വെറുതേ വിടാൻ കോടതി ഉത്തരവ്; ഏറെ നാളത്തെ പ്രാർത്ഥനകൾക്കൊടുവിൽ നീതി ലഭിച്ചത് പെരുമ്പാവൂർ സ്വദേശിക്ക്
സുഹൃത്തിന് നൽകാനായി നാട്ടിൽനിന്നും കൊടുത്തുവിട്ട പൊതിയിൽ കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് കുവൈത്ത് ജയിലിലായ പെരുമ്പാവൂർ സ്വദേശിക്ക് ഒടുവിൽ മോചനം. കുവൈത്ത് കോടതി പതിനഞ്ചു വർഷം തടവ് വിധിച്ച കബിറിനെയാണ് വെറുതെ വിടാൻ കോടതി ഉത്തരവിട്ടത്. കുവൈത്തിലെ അഹമ്മദിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കബീർ അവധിക്കു നാട്ടിൽ വന്നു മടങ്ങുമ്പോഴായിരുന്നു സംഭവം. 2015 നവമ്പർ 20 നു നെടുമ്പാശ്ശേരി വിമാനത്താവളം വഴി കുവൈത്തിലെത്തിയ കബീറിന്റെ ലഗേജിൽ നിന്നു നിന്നു സംശയാസ്പദമായി 100 ഗ്രാം ലഹരി വസ്തു കണ്ടെത്തിയതിനെ തുടർന്നായിരുന്നു ആന്റി നാർക്കോട്ടിക് വിഭാഗം ഇദ്ദേഹത്തെ അറസ്‌റ് ചെയ്തത് . കുവൈത്തിൽ ജോലി ചെയ്യുന്ന പോഞ്ഞാശേരി സ്വദേശിക്കു നൽകാനായി ബന്ധുക്കൾ കൊടുത്തുവിട്ട മാംസപ്പൊതിയിൽ നിന്നാണ് ലഹരി വസ്തുക്കൾകണ്ടെടുത്തത് . കേസിൽ 2016 ജോൺ ആറിന് ഫസ്റ്റ് കോടതി ഇദ്ദേഹത്തിന് 15 വർഷം തടവും പതിനായിരം ദിനാർ പിഴയും വിധിച്ചിരുന്നു. അയൽവാസി തന്നയച്ച പൊതിയിലെന്താണെന്ന് അറിയാതെയാണ് കൊണ്ട് പോയതെന്നും ഭർത്താവിന്റെ നിരപരാധിത്വം തെളിയിക്കണം എന്നു
സുഹൃത്തിന് നൽകാനായി നാട്ടിൽനിന്നും കൊടുത്തുവിട്ട പൊതിയിൽ കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് കുവൈത്ത് ജയിലിലായ പെരുമ്പാവൂർ സ്വദേശിക്ക് ഒടുവിൽ മോചനം. കുവൈത്ത് കോടതി പതിനഞ്ചു വർഷം തടവ് വിധിച്ച കബിറിനെയാണ് വെറുതെ വിടാൻ കോടതി ഉത്തരവിട്ടത്.
കുവൈത്തിലെ അഹമ്മദിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കബീർ അവധിക്കു നാട്ടിൽ വന്നു മടങ്ങുമ്പോഴായിരുന്നു സംഭവം. 2015 നവമ്പർ 20 നു നെടുമ്പാശ്ശേരി വിമാനത്താവളം വഴി കുവൈത്തിലെത്തിയ കബീറിന്റെ ലഗേജിൽ നിന്നു നിന്നു സംശയാസ്പദമായി 100 ഗ്രാം ലഹരി വസ്തു കണ്ടെത്തിയതിനെ തുടർന്നായിരുന്നു ആന്റി നാർക്കോട്ടിക് വിഭാഗം ഇദ്ദേഹത്തെ അറസ്‌റ് ചെയ്തത് . കുവൈത്തിൽ ജോലി ചെയ്യുന്ന പോഞ്ഞാശേരി സ്വദേശിക്കു നൽകാനായി ബന്ധുക്കൾ കൊടുത്തുവിട്ട മാംസപ്പൊതിയിൽ നിന്നാണ് ലഹരി വസ്തുക്കൾകണ്ടെടുത്തത് .
കേസിൽ 2016 ജോൺ ആറിന് ഫസ്റ്റ് കോടതി ഇദ്ദേഹത്തിന് 15 വർഷം തടവും പതിനായിരം ദിനാർ പിഴയും വിധിച്ചിരുന്നു. അയൽവാസി തന്നയച്ച പൊതിയിലെന്താണെന്ന് അറിയാതെയാണ് കൊണ്ട് പോയതെന്നും ഭർത്താവിന്റെ നിരപരാധിത്വം തെളിയിക്കണം എന്നും ആവശ്യപ്പെട്ട് ഇേദ്ദഹത്തിന്റെ ഭാര്യ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യുൾപ്പെടെയുള്ള വർക്കു എന്നിവർക്ക് നിവേദനം നൽകിയിരുന്നു.
കുവൈത്തിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനായ ഫാദിൽ അൽ ജുമൈലിയാണ് കബീറിന് വേണ്ടി ഹാജരായത്. ഞായറാഴ്ച കാലത്തുകേസ് പരിഗണിച്ച അപ്പീൽ കോടതി കബീർ നിരപരാധിയാണെന്ന് കണ്ടു വെറുതെ വിടാൻ ഉത്തരവിടുകയായിരുന്നു.