- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റവാളികളെ കോടതിയിൽ ഹാജരാക്കും മുമ്പ് പൊലീസ് കസ്റ്റഡിയിൽ നാല് ദിവസവും പബ്ലിക് പ്രോസിക്യൂഷൻ കസ്റ്റഡിയിൽ 10 മുതൽ 21 ദിവസം വരെയും വക്കാം; കുവൈറ്റിലെ കസ്റ്റഡി നിയമത്തിൽ വീണ്ടും ഭേദഗതി
കുവൈത്ത് സിറ്റി: കുറ്റവാളികളെ കോടതിയിൽ ഹാജരാക്കും മുമ്പ് പൊലീസ് കസ്റ്റഡിയിൽ നാല് ദിവസവും പബ്ലിക് പ്രോസിക്യൂഷൻ കസ്റ്റഡിയിൽ 10 മുതൽ 21 ദിവസം വരെയും കൈവശം വക്കാൻ അനുമതി നല്കികൊണ്ട ്കുവൈറ്റിലെ ക്‌സ്റ്റഡി നിയമത്തിൽ വീണ്ടും ഭേദഗതി വരുത്തി. കേസന്വേഷണത്തിന്റെ ഭാഗമായി പിടികൂടുന്നവരെ കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് കസ്റ്റഡിയിൽ വെക്കാവുന്ന സമയപരിധി കുറച്ച മുൻ പാർലമെന്റിന്റെ ഭേദഗതി നിലവിലെ പാർലമെന്റ് റദ്ദാക്കി കൊണ്ടാണ് പുതിയ ഭേദഗതി നിലവിൽ വരുക. കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് പൊലീസ് കസ്റ്റഡിയിൽ നാലുദിവസവും പബ്‌ളിക് പ്രോസിക്യൂഷൻ കസ്റ്റഡിയിൽ പത്തു മുതൽ 21 ദിവസം വരെയും വെക്കാമെന്ന 1960ലെ കുവൈത്ത് പീനൽ കോഡിലെ 17ാം വകുപ്പ് പുന$സഥാപിക്കണമെന്ന നിയമസമിതിയുടെ നിർദേശമാണ് പാർലമെന്റ് അംഗീകരിച്ചത്. 2012ലാണ് പാർലമെന്റ് ഈ നിയമം ഭേദഗതി ചെയ്തിരുന്നത്. കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് കസ്റ്റഡിയിൽ വെക്കാവുന്ന പരമാവധി സമയം 48 മണിക്കൂർ (രണ്ടു ദിവസം) ആക്കി ചുരുക്കിയിരുന്നു. കസ്റ്റഡിയിലിരിക്കെ അഭിഭാഷകനുമായി ബന്ധപ്പെടാ
കുവൈത്ത് സിറ്റി: കുറ്റവാളികളെ കോടതിയിൽ ഹാജരാക്കും മുമ്പ് പൊലീസ് കസ്റ്റഡിയിൽ നാല് ദിവസവും പബ്ലിക് പ്രോസിക്യൂഷൻ കസ്റ്റഡിയിൽ 10 മുതൽ 21 ദിവസം വരെയും കൈവശം വക്കാൻ അനുമതി നല്കികൊണ്ട ്കുവൈറ്റിലെ ക്‌സ്റ്റഡി നിയമത്തിൽ വീണ്ടും ഭേദഗതി വരുത്തി. കേസന്വേഷണത്തിന്റെ ഭാഗമായി പിടികൂടുന്നവരെ കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് കസ്റ്റഡിയിൽ വെക്കാവുന്ന സമയപരിധി കുറച്ച മുൻ പാർലമെന്റിന്റെ ഭേദഗതി നിലവിലെ പാർലമെന്റ് റദ്ദാക്കി കൊണ്ടാണ് പുതിയ ഭേദഗതി നിലവിൽ വരുക.
കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് പൊലീസ് കസ്റ്റഡിയിൽ നാലുദിവസവും പബ്‌ളിക് പ്രോസിക്യൂഷൻ കസ്റ്റഡിയിൽ പത്തു മുതൽ 21 ദിവസം വരെയും വെക്കാമെന്ന 1960ലെ കുവൈത്ത് പീനൽ കോഡിലെ 17ാം വകുപ്പ് പുന$സഥാപിക്കണമെന്ന നിയമസമിതിയുടെ നിർദേശമാണ് പാർലമെന്റ് അംഗീകരിച്ചത്. 2012ലാണ് പാർലമെന്റ് ഈ നിയമം ഭേദഗതി ചെയ്തിരുന്നത്.
കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് കസ്റ്റഡിയിൽ വെക്കാവുന്ന പരമാവധി സമയം 48 മണിക്കൂർ (രണ്ടു ദിവസം) ആക്കി ചുരുക്കിയിരുന്നു. കസ്റ്റഡിയിലിരിക്കെ അഭിഭാഷകനുമായി ബന്ധപ്പെടാനുള്ള അവസരം നൽകണമെന്നും എന്തിനാണ് കസ്റ്റഡിയിൽവെക്കുന്നതെന്ന് വിശദീകരിക്കാനുള്ള ബാധ്യത പൊലീസിനുണ്ടെന്നും അന്നത്തെ ഭേദഗതിയിൽ വ്യക്തമാക്കിയിരുന്നു. പബ്‌ളിക് പ്രോസിക്യൂഷനിൽ കസ്റ്റഡിയിൽവെക്കാനുള്ള പരമാവധി സമയം പത്തു ദിവസമായും മുൻ ഭേദഗതി ചുരുക്കിയിരുന്നു. ആവശ്യമെങ്കിൽ മൂന്നു പ്രാവശ്യം നീട്ടി പരമാവധി 40 ദിവസം വരെ മാത്രമേ പബ്‌ളിക് പ്രോസിക്യൂഷന് കുറ്റാരോപിതനെ കസ്റ്റഡിയിൽവെക്കാൻ മുൻ ഭേദഗതി അനുമതി നൽകിയിരുന്നുള്ളൂ.
എന്നാൽ, പുന$സ്ഥാപിച്ച നിയമപ്രകാരം പബ്‌ളിക് പ്രോസിക്യൂഷന് 21 ദിവസം വരെ കസ്റ്റഡിയിൽവെക്കുകയും എത്ര തവണ വേണമെങ്കിലും കസ്റ്റഡി നീട്ടുകയും ചെയ്യാം. ആഭ്യന്തര മന്ത്രലയത്തിലെയും പബ്‌ളിക് പ്രോസിക്യൂഷനിലെയും വിദഗ്ധരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് കസ്റ്റഡിയിൽ വെക്കാനുള്ള സമയപരിധി പുന$സഥാപിക്കുന്ന ഭേദഗതി പാർലമെന്റിൽ സമർപ്പിച്ചത്.