കുവൈത്ത് സിറ്റി: അടുത്ത ബന്ധുക്കൾക്കുള്ള വിസിറ്റ് വിസക്കായി കുവൈത്തിൽ ഉടൻ തന്നെ ഇലക്ടോണിക് വിസ സൗകര്യം ലഭ്യമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. ഇതുവഴി സമയ നഷ്ടവും ജവാസാത്തുകളിൽ അനുഭവപ്പെടുന്ന തിരക്കും ഒഴിവാക്കാം. 

മാതാപിതാക്കൾ, ഭാര്യ, മക്കൾ എന്നിവരാണു അടുത്ത ബന്ധുക്കൾ എന്ന വിഭാഗത്തിൽ പെടുക.സ്വദേശി വിദേശി വ്യത്യാസമില്ലാതെ എല്ലാവരെയും ഇ ഗവർൺമന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ച് എല്ലാവർക്കും രഹസ്യ കോഡ് നൽകും. അത് അവരുടെ സിവിൽ ഐ ഡിയുമായി ബന്ധിപ്പിക്കുന്നതോടെ തുടർന്നുള്ള എല്ലാ സർക്കാർ വിനിമയും ഇതിലൂടെയാക്കും. വിസ അപേക്ഷ അടക്കമുള്ള എല്ലാ സേവനങ്ങളും ഇതിലൂടെയാവും ലഭ്യമാക്കുക.