കുവൈത്ത് സിറ്റി: കുവൈറ്റ് വിദ്യാഭ്യാസ മേഖലകളിൽ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദേശ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും എണ്ണം കുറക്കാൻ ആലോചന നടത്തുന്നതായി സൂചന. ഇതുമായി ബന്ധപ്പെട്ട് പാർലമെന്റ് തലത്തിൽ ആവശ്യമുയർന്നു.

വിദ്യാഭ്യാസ മേഖലകളിൽ സ്വദേശിവത്കരണം ഉടൻ ശക്തിപ്പെടുത്തണമെന്ന് പാർലമെന്റ് അംഗം ഉസാമ അൽ ഷാഹീൻ ആവശ്യപ്പെട്ടു. വിദേശ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിലൂടെയും അദ്ധ്യാപനത്തിന് വിദേശികളെ നിയമിക്കുന്നതിലൂടെയും വൻ സാന്പത്തിക ബാധ്യതയാണ് പ്രതിവർഷം സർക്കാർ വഹിക്കേണ്ടി വരുന്നത്. സ്വദേശി വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട 51,000 സീറ്റുകളിലാണ് വിദേശ വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്നതെന്നും പാർലമെന്റംഗം വാദിച്ചു.

അദ്ധ്യാപകരും അദ്ധ്യാപകേതര ജീവനക്കാരുമായി 25,000 വിദേശികൾ ആണ് ഈ മേഖലയിലെ തൊഴിൽ ചെയ്യുന്നത്.