കുവൈറ്റ് എപ്പിസ്‌കോപ്പൽ ചർച്ചസ് ഫെലോഷിപ്പിന്റെ (കെ ഇ സി എഫ്) 18 ഇടവകകൾ ചേർന്നുള്ള സംയുക്ത ആരാധന 2017 മെയ്‌ മാസം 8 -)0 തീയതി തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് ബ്ബാസിയയിലുള്ള സെന്റ് ജോർജ്ജ് യൂണിവേഴ്‌സൽ സിറിയൻ ഓർത്തഡോക്‌സ് റിഷ് ചർച്ചിന്റെ ശ്ലോമോ ഹാളിൽ വച്ച് വിവിധ വൈദിക ശ്രേഷ്ഠരുടെ സാന്നിധ്യത്തിൽ നടത്തപ്പെടുകയുണ്ടായി.

റവ. ഫാ. എബി പോൾ പ്രത്യേകം തയാറാക്കിയ ആരാധനാ ക്രമം തദവസരത്തിൽ ഉപയോഗിച്ചു. കുവൈറ്റിലെ വിവിധ ഇടവകകളിൽ നിന്നും നിരവധി വിശ്വാസികൾ സംബന്ധിച്ച ആരാധനയിൽ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് മഹാ ഇടവക അസിസ്റ്റന്റ്‌റ് വികാരി റവ. ഫാ. ജേക്കബ്ബ് തോമസ് വചന ശുശ്രൂഷ നിർവഹിക്കുകയും ചെയ്തു.

ആരാധനയെ തുടർന്ന് കുവൈറ്റിലേക്ക് പുതുതായി വന്ന സെന്റ് പീറ്റേഴ്‌സ് മാർത്തോമ ഇടവക വികാരി റവ. വി റ്റി യേശുദാസ് അച്ഛനെ സ്വാഗതം ചെയ്യുകയും സ്ഥലം മാറി പോകുന്ന സെന്റ് ഗ്രിഗോറിയോസ് മഹാ ഇടവക വികാരി വെരി. റവ. തോമസ് റമ്പാന് യാത്രയയപ്പ് നൽകുകയും ചെയ്തു.

സെന്റ് ജോർജ്ജ് യൂണിവേഴ്‌സൽ സിറിയൻ ഓർത്തഡോക്‌സ് റിഷ് ചർച്ച് വികാരി റവ. ഫാ. എബി പോൾ ഇതിന്റെ കൺവീനർ ആയി പ്രവർത്തിച്ചു. ഇടവക ഗായകസംഘം ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പ്രസ്തുത ആരാധനയിൽ പങ്കെടുത്ത ഏവർക്കും കെ ഇ സി എഫ് വൈസ് പ്രസിഡന്റ് റവ. ഫാ. എബി പോൾ സ്വാഗതവും കെ ഇ സി എഫ് പ്രസിഡന്റ് റവ. സജി എബ്രാഹം നന്ദിയും അറിയിച്ചു.