- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബ്ബാസിയയിൽ വിദേശികൾക്ക് നേരെയുള്ള അക്രമങ്ങൾ വീണ്ടും ആവർത്തിക്കുന്നു; ഏറ്റവും ഒടുവിൽ ഇരയായത് പൂർണ ഗർഭിണിയായ യുവതി; മോഷണശ്രമം തടുക്കുന്നതിനിടെ നിലത്ത് വീണ യുവതി ചികിത്സയിൽ
കുവൈത്ത് സിറ്റി: അബ്ബാസിയയിൽ വിദേശികൾക്കെതിരെ ആക്രമണം വീണ്ടും ആവർത്തിക്കപ്പെടുന്നു. ഏറ്റവും ഒടുവിലായി ആക്രമികളുടെ ആക്രമത്തിന് ഇരയായത് ഗർഭിണിയായ വിദേശി യുവതിയാണ്.അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിന് സമീപമാണ് വിദേശിയായ ഗർഭിണി ആക്രമണത്തിനിരയായത്. ബാഗ് തട്ടിപ്പറിച്ചോടിയ അക്രമിയെ ചെറുക്കുന്നതിനിടെ വയറടിച്ച് വീണ ഇവർ ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. സ്‌കാനിംഗിൽ പ്രശ്നമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഇവർ ആശുപത്രി വിട്ടിട്ടില്ല. ആരോഗ്യവകുപ്പിന് കീഴിലെ നഴ്സാണ് ഇവർ. സമീപത്തെ ബേബി സിറ്റിംഗിൽ കുട്ടിയെ കൊണ്ടുവിട്ട് മടങ്ങുമ്പോഴാണ് അതിക്രമ ത്തിനിരയായത്. രണ്ടു കെട്ടിടത്തിനിടയിലുള്ള വഴിയിലൂടെ നടന്നുപോവുമ്പോഴാണ് അക്രമി ബാഗ് തട്ടിപ്പറിച്ചത്. സമീപത്തെ കെട്ടിടനിർമ്മാണ തൊഴിലാളികളായ ഈജിപ്ത് സ്വദേശികൾ അക്രമിയെ തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. എന്നാൽ, മൽപിടിത്തത്തിനിടെ ഇയാൾ ബാഗ് ഉപേക്ഷിച്ചു. ഈജിപ്ത് സ്വദേശികൾ ബാഗ് ബക്കാലയിൽ ഏൽപിച്ചതിനെ തുടർന്ന് നഴ്സിന്റെ താമസരേഖകളും മറ്റും തിരിച്ചുകിട്ടി. മുമ്പ് മലയാള
കുവൈത്ത് സിറ്റി: അബ്ബാസിയയിൽ വിദേശികൾക്കെതിരെ ആക്രമണം വീണ്ടും ആവർത്തിക്കപ്പെടുന്നു. ഏറ്റവും ഒടുവിലായി ആക്രമികളുടെ ആക്രമത്തിന് ഇരയായത് ഗർഭിണിയായ വിദേശി യുവതിയാണ്.അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിന് സമീപമാണ് വിദേശിയായ ഗർഭിണി ആക്രമണത്തിനിരയായത്.
ബാഗ് തട്ടിപ്പറിച്ചോടിയ അക്രമിയെ ചെറുക്കുന്നതിനിടെ വയറടിച്ച് വീണ ഇവർ ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. സ്‌കാനിംഗിൽ പ്രശ്നമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഇവർ ആശുപത്രി വിട്ടിട്ടില്ല. ആരോഗ്യവകുപ്പിന് കീഴിലെ നഴ്സാണ് ഇവർ.
സമീപത്തെ ബേബി സിറ്റിംഗിൽ കുട്ടിയെ കൊണ്ടുവിട്ട് മടങ്ങുമ്പോഴാണ് അതിക്രമ ത്തിനിരയായത്. രണ്ടു കെട്ടിടത്തിനിടയിലുള്ള വഴിയിലൂടെ നടന്നുപോവുമ്പോഴാണ് അക്രമി ബാഗ് തട്ടിപ്പറിച്ചത്.
സമീപത്തെ കെട്ടിടനിർമ്മാണ തൊഴിലാളികളായ ഈജിപ്ത് സ്വദേശികൾ അക്രമിയെ തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. എന്നാൽ, മൽപിടിത്തത്തിനിടെ ഇയാൾ ബാഗ് ഉപേക്ഷിച്ചു. ഈജിപ്ത് സ്വദേശികൾ ബാഗ് ബക്കാലയിൽ ഏൽപിച്ചതിനെ തുടർന്ന് നഴ്സിന്റെ താമസരേഖകളും മറ്റും തിരിച്ചുകിട്ടി.
മുമ്പ് മലയാളികളടക്കം നിരവധി ഇന്ത്യക്കാർ ആക്രമത്തിന് ഇരയായ വാർത്ത പുറത്ത് വന്നിരുന്നു, തുടർന്ന് നികവധി സംഘടനകൾ എംബസിയിൽ പരാതിപ്പെടുകയും അംബാസ്സഡറുടെ ഇടപെടലിനെ തുടർന്ന് , ശക്തതമായ പൊലീസ് നിരീക്ഷണം ഉണ്ടാവുമെന്ന് ഫർവാനിയ ഗവർണർ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് ശേഷവും അക്രമങ്ങൾ തുടരുന്നത് ജനങ്ങളിൽ ആശങ്കയുളവാക്കുന്നുണ്ട്.