- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ കൂടുതൽ മേഖലയിൽ സ്വദേശിവത്കരണം ശക്തമാക്കും; എം.ആർ.ഐ, എൻഡോസ്‌കോപി തുടങ്ങിയവ സേവനങ്ങളിൽ നിന്ന് വിദേശികളെ ഒഴിവാക്കും; വിദേശികളെ കുറയ്ക്കാൻ കൂടുതൽ നടപടികളുമായി സർക്കാർ
കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശി വിദേശി അനുപാതം തുല്യമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നതായി സൂചന. ഇതിന്റെ ഭാഗമായി പല മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കുകയും കൂടാടെ വിദേശി ആരോഗ്യസേവനങ്ങളുടെ ഫീസ് വർധിപ്പിച്ചും എം.ആർ.ഐ, എൻഡോസ്‌കോപി തുടങ്ങിയ സേവനങ്ങൾ വിദേശികൾക്കാനും പദ്ധതിയിടുകയെന്നാണ് റിപ്പോർട്ട്. സർക്കാർ വകുപ്പുകളിലെ ഭരണനിർവഹണ തസ്തികകളിൽ പൂർണ സ്വദേശിവത്കരണം നടപ്പാക്കും. അതേസമയം, ഡോക്ടർമാർ, അദ്ധ്യാപകർ, നഴ്‌സുമാർ തുടങ്ങിയ വിദഗ്ധ തോഴിലുകളിൽ സ്വദേശിവത്കരണം നടപ്പാക്കാൻ കഴിയുന്ന സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. പാർലമെന്റിെന്റ അനുമതി ലഭിച്ചാലുടൻ സന്ദർശകവിസക്ക് ആരോഗ്യ ഇൻഷുറൻസ് ഫീ ചുമത്തും. കുവൈത്തിൽ സന്ദർശക വിസക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പ്രീമിയം പ്രായം അടിസ്?ഥാനമാക്കി നിശ്ചയിക്കാനാണ് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നത്?. 60 വയസ്സിന് മുകളിലുള്ളവർക്ക് കൂടിയ തുക പ്രീമിയം ആയി നൽകേണ്ടിവരും. സന്ദർശക വിസയിൽ രാജ്യത്തെത്തുന്നവരെ പരിശോധിക്കാൻ വിമാനത്
കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശി വിദേശി അനുപാതം തുല്യമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നതായി സൂചന. ഇതിന്റെ ഭാഗമായി പല മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കുകയും കൂടാടെ വിദേശി ആരോഗ്യസേവനങ്ങളുടെ ഫീസ് വർധിപ്പിച്ചും എം.ആർ.ഐ, എൻഡോസ്‌കോപി തുടങ്ങിയ സേവനങ്ങൾ വിദേശികൾക്കാനും പദ്ധതിയിടുകയെന്നാണ് റിപ്പോർട്ട്.
സർക്കാർ വകുപ്പുകളിലെ ഭരണനിർവഹണ തസ്തികകളിൽ പൂർണ സ്വദേശിവത്കരണം നടപ്പാക്കും. അതേസമയം, ഡോക്ടർമാർ, അദ്ധ്യാപകർ, നഴ്‌സുമാർ തുടങ്ങിയ വിദഗ്ധ തോഴിലുകളിൽ സ്വദേശിവത്കരണം നടപ്പാക്കാൻ കഴിയുന്ന സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.
പാർലമെന്റിെന്റ അനുമതി ലഭിച്ചാലുടൻ സന്ദർശകവിസക്ക് ആരോഗ്യ ഇൻഷുറൻസ് ഫീ ചുമത്തും. കുവൈത്തിൽ സന്ദർശക വിസക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പ്രീമിയം പ്രായം അടിസ്?ഥാനമാക്കി നിശ്ചയിക്കാനാണ് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നത്?. 60 വയസ്സിന് മുകളിലുള്ളവർക്ക് കൂടിയ തുക പ്രീമിയം ആയി നൽകേണ്ടിവരും. സന്ദർശക വിസയിൽ രാജ്യത്തെത്തുന്നവരെ പരിശോധിക്കാൻ വിമാനത്താവളത്തിൽ തന്നെ ആരോഗ്യകേന്ദ്രം സഥാപിക്കുന്നതും മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്.