കുവൈത്തിൽ വിദേശികളുടെ ആരോഗ്യ സേവന ചികിത്സാനിരക്കുകൾ വർധിപ്പിക്കുന്ന നടപടി ഉടനുണ്ടാകുമെന്ന് സൂചന. പെരുന്നാൾ അവധി കഴിഞ്ഞ ഉടൻ ചേരുന്ന അണ്ടർ സെക്രട്ടറിമാരുടെ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കുമെന്നാണ് റി്‌പ്പോർട്ടുകൾ നല്കുന്ന സൂചന.

നിരക്കുകൾ രണ്ട് ഘട്ടങ്ങളായാണ് വർദ്ധിപ്പിക്കുക. ആദ്യം രാജ്യത്ത് സന്ദർശനവിസയിൽ എത്തുന്ന വിദേശികൾക്കുള്ള ചികിത്സാ നിരക്കുകൾ പ്രഖ്യാപിക്കും. റെസിഡൻസി പെർമിറ്റുള്ള വിദേശികൾക്ക് രണ്ടാംഘട്ടത്തിലാകും നിരക്ക് വർധിപ്പിക്കുക. നിലവിലെ രാജ്യത്തെ സ്വകാര്യ
ആശുപത്രികൾ ഈടാക്കുന്ന വിവിധ ഫീസ് നിരക്കുകളോട് അടുത്തു നിൽക്കുന്നതായിരിക്കും മന്ത്രാലയം നടപ്പാക്കാനിരിക്കുന്ന ഫീസ് സ്ട്രക്ച്ചറെന്നും സൂചനയുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിൽ പുതിയ നിരക്കുകൾ പ്രാബല്യത്തിലാകുമെന്നു പ്രഖ്യാപനമുണ്ടാ യെങ്കിലും പിന്നീട് ആരോഗ്യമന്ത്രാലയം തന്നെ വൈകിപ്പിക്കുകയായിരുന്നു.