- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ വിദേശികൾ ജോലി ചെയ്യുന്ന 730 തസ്തികകൾ മരവിക്കാൻ നിർദ്ദേശം; പൊതുചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തൊഴിൽ നഷ്ടമാകുന്നത്വിവിധ ഡിപ്പാർട്ട്മെന്റുകളിൽ ജോലി ചെയ്യുന്ന 730വിദേശികൾക്ക്
കുവൈറ്റിൽ വിദേശികൾ ജോലി ചെയ്യുന്ന 730 തസ്തികകൾ മരവിക്കാൻ നിർദ്ദേശം. പൊതു ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യക്കാരുൾപ്പെടെയുള്ളവരെ ബാധിക്കുന്ന പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.പൊതു ചെലവ് നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പാർലിമെന്റിൽ ബജറ്റ് കമ്മിറ്റിയാണ് ധനകാര്യമന്ത്രാലയത്തിന് നിർദ്ദേശം സമർപ്പിച്ചത്. ശിപാർശ നടപ്പാക്കിയാൽ 730 വിദേശികൾക്ക് ഉദ്യോഗം നഷ്ടമാകും.വിവിധ ഡിപ്പാർട്ട്‌മെ ന്റുകളിൽ ജോലി ചെയ്യുന്ന 730വിദേശികളെ ജൂലൈ ഒന്നുമുതൽ ഒഴിവാക്കണമെന്നാണ് ബജറ്റ് കമ്മിറ്റിയുടെ ശിപാർശ ബജറ്റ് കമ്മി നികത്താൻ പൊതു ചെലവ് നിയന്ത്രണം അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് സർക്കാർ മേഖലയിലെ അനാവശ്യ തസ്തികകൾ ഒഴിവാക്കണമെന്നു ബജറ്റ് കമ്മിറ്റി നിർദേശിച്ചത്. ഏറ്റവും പുതിയ കണക്ക് പ്രകാരം 3,71,437 സർക്കാർ ജീവനക്കാരുടെ എണ്ണം. ഇതിൽരണ്ടര ലക്ഷത്തോളം സ്വദേശികളും ബാക്കി വിദേശികളുമാണ്. കുവൈത്ത് സെൻട്രൽ ബാങ്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പൊതുധനം ചെലവഴിക്കുന്ന
കുവൈറ്റിൽ വിദേശികൾ ജോലി ചെയ്യുന്ന 730 തസ്തികകൾ മരവിക്കാൻ നിർദ്ദേശം. പൊതു ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യക്കാരുൾപ്പെടെയുള്ളവരെ ബാധിക്കുന്ന പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.പൊതു ചെലവ് നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പാർലിമെന്റിൽ ബജറ്റ് കമ്മിറ്റിയാണ് ധനകാര്യമന്ത്രാലയത്തിന് നിർദ്ദേശം സമർപ്പിച്ചത്.
ശിപാർശ നടപ്പാക്കിയാൽ 730 വിദേശികൾക്ക് ഉദ്യോഗം നഷ്ടമാകും.വിവിധ ഡിപ്പാർട്ട്‌മെ ന്റുകളിൽ ജോലി ചെയ്യുന്ന 730വിദേശികളെ ജൂലൈ ഒന്നുമുതൽ ഒഴിവാക്കണമെന്നാണ് ബജറ്റ് കമ്മിറ്റിയുടെ ശിപാർശ ബജറ്റ് കമ്മി നികത്താൻ പൊതു ചെലവ് നിയന്ത്രണം അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് സർക്കാർ മേഖലയിലെ അനാവശ്യ തസ്തികകൾ ഒഴിവാക്കണമെന്നു ബജറ്റ് കമ്മിറ്റി നിർദേശിച്ചത്.
ഏറ്റവും പുതിയ കണക്ക് പ്രകാരം 3,71,437 സർക്കാർ ജീവനക്കാരുടെ എണ്ണം. ഇതിൽരണ്ടര ലക്ഷത്തോളം സ്വദേശികളും ബാക്കി വിദേശികളുമാണ്. കുവൈത്ത് സെൻട്രൽ ബാങ്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പൊതുധനം ചെലവഴിക്കുന്നത് കുവൈത്താണ്. ജി.ഡി.പിയുടെ 56.4 ശതമാനമാണ് കുവൈത്ത് ഉദ്യോഗസ്ഥ ശമ്പളത്തിനും മറ്റു ആനുകൂല്യങ്ങൾക്കുമായി ചെലവിടുന്നത്.