- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികളുടെ തൊഴിൽ കാലാവധി പരിമിതപ്പെടുത്താൻ നിർദ്ദേശം; പാർലമെന്റ് അംഗീകരിച്ചാൽ മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് നാട് വിടേണ്ടി വരും
കുവൈത്ത് സിറ്റി: ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികളുടെ തൊഴിൽ കാലാവധി പരിമിതപ്പെടുത്തണമെന്ന നിർദ്ദേശം ഉയരുന്നു. ജി.സി.സി രാജ്യക്കാരും യൂറോപ്യൻ പൗരന്മാരും ഒഴികെയുള്ള വിദേശികൾക്ക് പരമാവധി കുവൈത്തിൽ ജോലിചെയ്യാവുന്ന കാലാവധി പരിമിതപ്പെടുത്താനാണ് കരടുനിർദ്ദേശം. സുപ്രീം കൗൺസിൽ ഫോർ പ്‌ളാനിങ് നടത്തിയ പഠനത്തിലാണ് ഈ നിർദ്ദേശം. പാർലമെന്റ് അംഗീകരിച്ച് നിയമമായാൽ മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികൾക്ക് നാടുവിടേണ്ടിവരും. ജനസംഖ്യാ ഘടന സംബന്ധിച്ച പഠനം നടത്താൻ പാർലമെന്റ് ഏൽപിച്ചതനുസരിച്ചാണ് സുപ്രീം കൗൺസിൽ നിർദേശങ്ങൾ തയാറാക്കിയത്. സ്വദേശി ജനസംഖ്യക്ക് ആനുപാതികമായി വിദേശികളുടെ എണ്ണം ക്രമീകരിക്കുന്നതിന്റെ ഭാഗമായി 60 വയസ്സ് കഴിഞ്ഞ വിദേശികളെ സർക്കാർ സർവിസിൽനിന്ന് പിരിച്ചുവിടാൻ കഴിഞ്ഞവർഷം ആസൂത്രണ വകുപ്പ് തയാറാക്കിയ ജനസംഖ്യാനുപാതിക റിപ്പോർട്ടിൽ ശിപാർശയുണ്ടായിരുന്നു. ചില പ്രത്യേക രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികൾ അധികരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ വിദേശ രാജ്യങ്ങൾക്ക് ക്വോട്ട നിശ്ചയിക്കണമെന്നും റിപ്പോർട്ട് നിർദേശിച്ചിരുന
കുവൈത്ത് സിറ്റി: ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികളുടെ തൊഴിൽ കാലാവധി പരിമിതപ്പെടുത്തണമെന്ന നിർദ്ദേശം ഉയരുന്നു. ജി.സി.സി രാജ്യക്കാരും യൂറോപ്യൻ പൗരന്മാരും ഒഴികെയുള്ള വിദേശികൾക്ക് പരമാവധി കുവൈത്തിൽ ജോലിചെയ്യാവുന്ന കാലാവധി പരിമിതപ്പെടുത്താനാണ് കരടുനിർദ്ദേശം. സുപ്രീം കൗൺസിൽ ഫോർ പ്‌ളാനിങ് നടത്തിയ പഠനത്തിലാണ് ഈ നിർദ്ദേശം.
പാർലമെന്റ് അംഗീകരിച്ച് നിയമമായാൽ മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികൾക്ക് നാടുവിടേണ്ടിവരും. ജനസംഖ്യാ ഘടന സംബന്ധിച്ച പഠനം നടത്താൻ പാർലമെന്റ് ഏൽപിച്ചതനുസരിച്ചാണ് സുപ്രീം കൗൺസിൽ നിർദേശങ്ങൾ തയാറാക്കിയത്.
സ്വദേശി ജനസംഖ്യക്ക് ആനുപാതികമായി വിദേശികളുടെ എണ്ണം ക്രമീകരിക്കുന്നതിന്റെ ഭാഗമായി 60 വയസ്സ് കഴിഞ്ഞ വിദേശികളെ സർക്കാർ സർവിസിൽനിന്ന് പിരിച്ചുവിടാൻ കഴിഞ്ഞവർഷം ആസൂത്രണ വകുപ്പ് തയാറാക്കിയ ജനസംഖ്യാനുപാതിക റിപ്പോർട്ടിൽ ശിപാർശയുണ്ടായിരുന്നു. ചില പ്രത്യേക രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികൾ അധികരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ വിദേശ രാജ്യങ്ങൾക്ക് ക്വോട്ട നിശ്ചയിക്കണമെന്നും റിപ്പോർട്ട് നിർദേശിച്ചിരുന്നു.
സ്വദേശി ജനസംഖ്യയുടെ രണ്ടിരട്ടി വരുന്ന വിദേശി സമൂഹത്തെ അധികകാലം രാജ്യത്തിന് ഉൾക്കൊള്ളാൻ സാധിക്കില്ല എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽഅടിയന്തര നടപടികളിലൂടെ ജനസംഖ്യാ സന്തുലനം സാധ്യമാക്കണമെന്ന് നിർദേശിക്കുന്നു. ഇതിനുള്ള പ്രാരംഭ നടപടി എന്ന നിലക്കാണ് സർക്കാർ സ്ഥാപനങ്ങളിലെ 60 വയസ്സ് കഴിഞ്ഞ വിദേശികൾക്ക് സർവിസ് നീട്ടിനൽകരുതെന്ന് ശിപാർശ ചെയ്തത്.