- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശികൾക്ക് ഇരുട്ടടിയാകുന്ന നിയമ ഭേദഗതി വരുത്താനൊരുങ്ങി കുവൈത്ത്; ബിരുദധാരികൾക്കും തൊഴിൽമാറ്റത്തിന് ഒരുവർഷം പൂർത്തിയാക്കണം; തൊഴിലാളി റിക്രൂട്ട്മെന്റിന് ഗാരന്റി നിർബന്ധമാക്കാനും സാധ്യത
കുവൈത്ത് സിറ്റി: രാജ്യത്തെ വിദേശികൾക്ക് ഇരുട്ടടി നല്കുന്ന നിയമഭേദഗതി വരുത്താൻ നീക്കം. തൊഴിലാളി റിക്രൂട്ട്മെന്റ് ഗാരന്റി നിർബന്ധമാക്കുന്നതടക്കമുള്ള ഭേദഗതിക്കാണ് രാജ്യം തയ്യാറെടുക്കുന്നത്.കുവൈത്തിലേക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഗാരന്റി നിർബന്ധമാക്കാൻ സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നാണ് ഏറ്റവും പു
കുവൈത്ത് സിറ്റി: രാജ്യത്തെ വിദേശികൾക്ക് ഇരുട്ടടി നല്കുന്ന നിയമഭേദഗതി വരുത്താൻ നീക്കം. തൊഴിലാളി റിക്രൂട്ട്മെന്റ് ഗാരന്റി നിർബന്ധമാക്കുന്നതടക്കമുള്ള ഭേദഗതിക്കാണ് രാജ്യം തയ്യാറെടുക്കുന്നത്.കുവൈത്തിലേക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഗാരന്റി നിർബന്ധമാക്കാൻ സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കൂടാതെ ബിരുദ ധാരികൾക്ക് ഒരു സ്പോൺസറിൽനിന്ന് മറ്റൊരു സ്പോൺസറിലേക്ക് വിസ മാറ്റുന്നതിന് ആദ്യ സ്പോൺസറുടെകീഴിൽ ഒരുവർഷം പൂർത്തിയാക്കേണ്ടിവരും. സ്പോൺസറുടെ അനുമതിയോടെ മാത്രമെ വിസമാറ്റം ഇനിമുതൽ അനുവദിക്കൂ.
ഗാർഹിക തൊഴിലാളികളെ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നതിന് നിരോധനവും വരും. ഗാർഹിക വിസയുള്ള തൊഴിലാളികൾക്ക് മത്സ്യബന്ധന ലൈസൻസ് ഇല്ലാത്തതാണ് നിരോധനത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽനിന്നുള്ള നിരവധി ഗാർഹിക തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടാൻ ഇടയാക്കുന്നതാണ് പുതിയ നിയമ ഭേദഗതി നീക്കം.
തൊഴിലാളികളുടെ കുറഞ്ഞ വേതനം ഓരോ മേഖലയിലും പ്രത്യേകം നിർണയിക്കുന്നതിനും വിസമാറ്റം, താമസരേഖ, വിസ തുടങ്ങിയ സർവീസുകൾക്ക് നിലവിലുള്ള ഫീസ് വർധിപ്പിക്കുന്നതിനും അടിസ്ഥാന തൊഴിൽ മേഖലകളിൽ (ശുചീകരണം, സെക്യൂരിറ്റി) പരമാവധി തൊഴിലാളികളെ കുറയ്ക്കുന്നതിനും അധികൃതർ ആലോചിക്കുന്നുണ്ട്.